»   » ബാഹുബലിയായി പൃഥ്വിയും പല്‍വാല്‍ദേവയായി ടൊവിനോയും, ശിവഗാമി മഞ്ജു വാര്യര്‍.. ഇതെങ്ങനെയുണ്ട് ?

ബാഹുബലിയായി പൃഥ്വിയും പല്‍വാല്‍ദേവയായി ടൊവിനോയും, ശിവഗാമി മഞ്ജു വാര്യര്‍.. ഇതെങ്ങനെയുണ്ട് ?

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിക്കഴിഞ്ഞു എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ചിത്രങ്ങള്‍. ബാഹുബലി ആദ്യഭാഗത്തെക്കാള്‍ ഒരുപടി മുന്നില്‍ തന്നെയാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍.

ബാഹുബലി2 കാരണം മമ്മൂട്ടിയ്ക്കും നിവിന്‍ പോളിക്കും പണികിട്ടിയോ, തിയേറ്ററില്‍ നിന്ന് ഇറങ്ങേണ്ടി വരുമോ?


തമിഴ്, തെലുങ്ക് ഭാഷകളിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്. ഇതേ ബാഹുബലി മലയാളത്തില്‍ തയ്യാറാകുകയായിരുന്നെങ്കില്‍ ആരൊക്കെയായിരിയ്ക്കും പ്രധാന കഥാപാത്രങ്ങള്‍. അഖില്‍ ദിനേഷ് എന്ന ഫേസ്ബുക്ക് കലാകാരന്റെ സൃഷ്ടി ഒന്ന് പരിശോധിക്കാം.. ഈ പാത്രസൃഷ്ടി എങ്ങനെയുണ്ട്?


ബാഹുബലി പൃഥ്വി

സിനിമയുടെ നട്ടെല്ലായ അമരേന്ദ്ര ബാഹുബലിയും മഹേന്ദ്ര ബാഹുബലിയുമായി പൃഥ്വിരാജ് എത്തുന്നതായി സങ്കല്‍പിയ്ക്കുക. പ്രഭാസ് തന്റെ അഞ്ച് വര്‍ഷം എങ്ങിനെ ബാഹുബലിയ്ക്ക് വേണ്ടി സമര്‍പ്പിച്ചോ അതുപോലെ സമര്‍പ്പണ ബോധമുള്ള മലയാളത്തിലെ താരങ്ങളില്‍ മുന്നിലാണ് പൃഥ്വി. തീര്‍ച്ചയായും കഥാപാത്രത്തോട് നീതി പുലര്‍ത്തും.


പല്‍വാല്‍ ദേവ ടൊവിനോ

റാണ ദഗ്ഗുപതി അവതരിപ്പിച്ച പല്‍വാല്‍ ദേവ എന്ന കഥപാത്രത്തെ അവതരിപ്പിയ്ക്കാന്‍ ശരീരഘടന കൊണ്ടും കഴിവുകൊണ്ടും ടൊവിനോ തോമസ് യോഗ്യനാണ്. പൃഥ്വിരാജ് - ടൊവിനോ തോമസ് കോമ്പിനേഷനും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്.


കട്ടപ്പയായി ലാല്‍

ഷട്ടര്‍ എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ ചെയ്തത് സത്യരാജാണ്. അതുകൊണ്ട് മാത്രമല്ല, ബാഹുബലി ചിത്രങ്ങളില്‍ സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കഥാപാത്രമാകാന്‍ എന്തുകൊണ്ടും മലയാളത്തില്‍ നിന്ന് യോജിച്ച മുഖം ലാലിന്റേത് തന്നെയാണ്


ശിവഗാമിയായി മഞ്ജു

ബാഹുബലി ചിത്രങ്ങളില്‍ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രമാണ് രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവഗാമി. ആ ശൗര്യവും, ദൃഢനിശ്ചയവും മുഖത്ത് കൊണ്ടുവരാന്‍ എന്തുകൊണ്ടും മഞ്ജു വാര്യര്‍ക്ക് സാധിയ്ക്കും.


ബിജ്ജല ദേവയായി നെടുമുടി

നാസര്‍ അവതരിപ്പിച്ച ബിജ്ജല ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ അഖില്‍ ദിനേഷ് മലയാളത്തില്‍ കണ്ടെത്തിയത് നെടുമുടി വേണുവിനെയാണ്. ആ തിരഞ്ഞെടുപ്പ് എന്തുകൊണ്ടും വളരെ യോജിച്ചതാണ്.


ദേവസേനയായി നയന്‍

ചിത്രത്തിലെ മറ്റൊരു ശക്തമായ കഥാപാത്രമാണ് ദേവസേന. അമരേന്ദ്ര ബാഹുബലിയുടെ പത്‌നിയും മഹേന്ദ്ര ബാഹുബലിയുടെ അമ്മയുമായ ദേവസേനയെ അവതരിപ്പിയ്ക്കാന്‍ സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും യോഗ്യ നയന്‍താര തന്നെയാണ്


അവന്തികയായി ജനീലിയ

ഉറുമി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയാണ് ജനീലിയ ഡിസൂസ എന്ന ബോളിവുഡ് താരം. ആയോധന കലയും മറ്റും വളരെ അനായാസം ഉറുമിയില്‍ കാഴ്ചവച്ച ജനീലിയ തന്നെയാണ് തമന്ന അവതരിപ്പിച്ച അവന്തിക എന്ന കഥാപാത്രത്തിന് യോജിച്ചത്.

English summary
If Baahubali makes in Malayalam who will be the apt character

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam