For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദിലീപിനോട് ഞങ്ങൾക്കെല്ലാവർക്കും കമ്മിറ്റ്മെന്റുണ്ട്, അവൻ പറഞ്ഞാൽ മൂസ 2വിനുള്ള ഒരുക്കം തുടങ്ങും'; ജോണി ആന്റണി

  |

  ട്രെൻസ് സെറ്ററായി മാറിയ സിഐഡി മൂസയിലൂടെ സിനിമയിൽ തുടക്കം കുറിക്കുകയും പിന്നീട് പല ജോണറിൽ ഉള്ള സിനിമകളിലൂടെ ശ്രദ്ധ നേടുകയും ചെയ്ത സംവിധായകനാണ് ജോണി ആന്റണി. സംവിധായകൻ മാത്രമല്ല നടൻ കൂടിയാണ് ഇന്ന് ജോണി ആന്റണി. ജോണി ആന്റണി ഒരു നല്ല നടനാണ് എന്നത് അദ്ദേഹം ചുരുങ്ങിയ കാലയളവിൽ തെളിയിച്ച് കഴിഞ്ഞു. 1991ൽ ചാഞ്ചാട്ടം എന്ന സിനിമയിൽ സംവിധായകൻ തുളസിദാസിന്റെ അസിസ്റ്റന്റ് സംവിധായകനായിട്ടാണ് ജോണി ആന്റണിയുടെ തുടക്കം. വളരെയധികം സിനിമകളിൽ തുളസിദാസിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു.

  Also Read: 'കൂട്ടുകാരൻ വരാതിരുന്നതുകൊണ്ട് വിനീതേട്ടനെ കണ്ടുമുട്ടി, സെൽവ എന്റെ ഐഡന്റിറ്റിയായി മാറി'; കലേഷ് രാമാനന്ദ്!

  ദിലീപ് നായകനായ സിഐഡി മൂസയിലൂടെ 2003ലാണ് ജോണി ആന്റണി സ്വതന്ത്ര സംവിധായകനാകുന്നത്. മൂസ വൻ സാമ്പത്തികവിജയം നേടി. തുടർന്ന് ദിലീപ് കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളായ കൊച്ചി രാജാവ്, ഇൻസ്പെക്ടർ ഗരുഡ്, മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത തുറുപ്പുഗുലാൻ, താപ്പാന അങ്ങനെ തുടങ്ങി പത്തോളം സിനിമകളുടെ സംവിധായകൻ കൂടിയായി ജോണി ആന്റണി. മമ്മൂട്ടിയുടെ തോപ്പിൽ ജോപ്പനാണ് ഏറ്റവും അവസാനം ജോണി ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ. ശേഷം അദ്ദേഹം സിനിമകളൊന്നും സംവിധാനം ചെയ്തിട്ടില്ല.

  Also Read: 'അദ്ദേഹം മരിക്കണ്ടായിരുന്നു, കാക്കക്കുയിലൊക്കെ ഓർക്കുമ്പോൾ സങ്കടമാണ്'; നെടുമുടിയെ കുറിച്ച് കവിയൂർ പൊന്നമ്മ

  ഇപ്പോൾ നടനെന്ന രീതിയിൽ തിരക്കിലാണ് ജോണി ആന്റണി. ജോണി ആന്റണിയുടെ അഭിമുഖങ്ങളോ സിനിമയുടെ ട്രെയിലറുകളോ പുറത്ത് വന്നാൽ അതിൽ പ്രധാനമായും കാണുന്ന ക‌മന്റുകളിൽ ഒന്നും 'ഇനി സിനിമകൾ സംവിധാനം ചെയ്തില്ലെങ്കിലും അഭിനയം നിർത്തരുത്' എന്ന അപേക്ഷയാണ്. ഇപ്പോൾ ജിഞ്ചർ മീഡിയയ്ക്ക് നൽകിയിരിക്കുന്ന അഭിമുഖത്തിൽ സിഐഡി മൂസയുടെ രണ്ടാം ഭാ​ഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ജോണി ആന്റണി. 'എല്ലാവരും ചോ​ദിക്കുന്ന ഒന്നാണ് സിഐഡി മൂസയുടെ രണ്ടാം ഭാ​ഗം ഉണ്ടാകുമോ എന്നത്. ഞാൻ ഒന്നും ആകാതിരുന്ന കാലത്താണ് ദിലീപ് കഴിവ് തെളിയിക്കാൻ ഒരു അവസരം തന്നതും സിഐഡി മൂസം നിർമിക്കാമെന്ന് ഏറ്റതും. അന്ന് ദിലീപ് അതിന് തയ്യാറായിരുന്നില്ലെങ്കിൽ‌ ഇന്ന് ഞാനെന്ന സംവിധായകൻ ഉണ്ടാകുമോ എന്ന് അറിയില്ല. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണയ്ക്കും സിബിക്കും എനിക്കുള്ളത് പോലുള്ള കമ്മിറ്റ്മെന്റ് ഉണ്ട്.'

  'അതുകൊണ്ട് ദിലീപ് സിഐഡി മൂസയ്ക്ക് രണ്ടാം ഭാ​ഗം വേണമെന്ന് ആവശ്യപ്പെട്ടാൽ പിറ്റേദിവസം അതിനുള്ള ജോലികൾ ആരംഭിക്കും. അത്രത്തോളം ബ്ലോക്ക് ബസ്റ്ററായ സിനിമയ്ക്ക് രണ്ടാം ഭാ​ഗം ഒരുക്കുന്നത് വലിയ ജോലിയാണ്. അതിൽ അന്ന് മിന്നി തിളങ്ങിയ പല താരങ്ങളും ഇന്നില്ല. ഇന്നത്തെ കാലത്ത് ഒരു സിനിമയക്ക് രണ്ടാം ഭാ​ഗം ഒരുക്കുന്നത് വലിയ ജോലിയാണ്. ഒട്ടും പുറകിലോട്ട് പോകാത്ത തരത്തിൽ വേണം സിനിമ ചെയ്യാൻ' ജോണി ആന്റണി പറയുന്നു. അഭിനയവും താൻ ഇപ്പോൾ‌ ആസ്വദിക്കുന്നുണ്ട് എന്നും ജോണി ആന്റണി പറയുന്നു. 'ഹൃദയത്തിൽ ഞാൻ വെറും പന്ത്രണ്ട് മിനിറ്റ് കഷ്ടിയെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നുള്ളൂ. പക്ഷെ സിനിമ കണ്ട ശേഷം പ്രേക്ഷകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വലിയ പ്രതികരണം ലഭിച്ചു. ഒരു സിനിമയിൽ‌ മുഴുനീള കഥാപാത്രം അവതരിപ്പിച്ച എഫക്ട് കിട്ടി. എനിക്ക് രണ്ട് പെൺമക്കളാണ് അവർക്ക് ഹൃദയത്തിലെ എന്റെ കഥാപാത്രം ഏറെ ഇഷ്ടപ്പെട്ടു' ജോണി ആന്റണി കൂട്ടിച്ചേർത്തു.

  ജോണി ആൻ്റണിയുടേതായി ഇനി റിലീസിനെത്താനുള്ള സിനിമ തിരിമാലിയാണ്. ജനുവരി 27ന് ചിത്രം തിയേറ്ററുകളിലെത്തും. പൂർണ്ണമായും ചിരിയുടെ അകമ്പടിയോടെ എത്തുന്ന ചിത്രമാണ്. എയ്ഞ്ചൽ മരിയാ സിനിമാസിൻ്റെ ബാനറിൽ എസ്.കെ ലോറൻസ് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ രാജീവ് ഷെട്ടിയാണ്. കേരളത്തിലും നേപ്പാളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. ബിബിൻ ജോർജ് നായകനാകുന്ന തിരിമാലി'യിൽ അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ ബേബി എന്ന ലോട്ടറി കച്ചവടക്കാരന്റെ വേഷത്തിലാണ് ബിബിൻ ജോർജ് എത്തുന്നത്. ബിബിൻ ജോർജിനേയും അന്ന രേഷ്മ രാജനേയും കൂടാതെ ധർമജൻ ബോൾഗാട്ടി, ഇന്നസെന്റ്, സലിം കുമാർ, ഹരീഷ് കണാരൻ തുടങ്ങി ഒരു വൻ താര നിരതന്നെ അഭിനയിച്ചിട്ടുണ്ട്.

  Read more about: johny antony dileep
  English summary
  if Dileep say yes, CID Moosa 2 will roll soon director Director Johnny Antony
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X