ന്യൂഡെൽഹി ഇല്ലായിരുന്നെങ്കിലും മമ്മൂട്ടി നിലനിൽക്കുമായിരുന്നു, തന്റെ കാര്യത്തിൽ നിർണായകമായത് ഇതാണ്
മമ്മൂട്ടിയുടെ കരിയറിൽ നിർണ്ണായക പങ്കുവഹിച്ച ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത ചിത്രമായ ന്യൂഡെൽഹി. മെഗാസ്റ്റാറിന്‌റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു ഇത്. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജനിച്ച ചിത്രത്തിൽ ജികെ എന്ന മാധ്യമ പ്രവര്‍ത്തകനായെ ആയിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. നാല് ഭാഷയിലേക്ക് റീമെയ്ക്ക് ചെയ്‍ത് തമിഴ്‍നാട്ടിലും 100 ദിവസമാണ് തിയേറ്റുകളിൽ ഓടിയത്.

ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്തു 33 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തുടര്‍ പരാജയങ്ങൾ കാരണം മമ്മൂട്ടിയുടെ കാലം കഴിഞ്ഞെന്ന് എഴുതിത്തള്ളിയ വിമര്‍ശകര്‍ക്കുള്ള മറുപടിയായി ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ന്യൂഡെൽഹിയെക്കുറിച്ച് തിരക്കഥാകൃത്ത് വെലിപ്പെടുത്തുകയാണ്."ന്യൂഡെൽഹി എന്ന സിനിമയെക്കുറിച്ച് ഏത് കാലത്ത് ചര്‍ച്ച വരുമ്പോഴും ആദ്യം പരാമര്‍ശിക്കുന്നത് മമ്മൂട്ടിക്ക് കരിയറില്‍ വമ്പന്‍ തിരിച്ചുവരവ് നല്‍കിയ സിനിമയെന്നതാണ്. അങ്ങനെ പറയുമ്പോൾ തന്നെ ഞാൻ പറയുന്നത് എന്റെ സ്ഥാനം സിനിമയിൽ ഊട്ടിയുറപ്പിക്കാൻ കഴിഞ്ഞത് ന്യൂ ഡെൽഹി എന്ന സിനിമകൊണ്ടാണെന്നാണ് .
ഒരു പക്ഷേ ന്യൂഡെൽഹി ഇല്ലെങ്കിലും മമ്മൂട്ടിയും ജോഷിയുമൊക്കെ വലിയ വിജയങ്ങൾ സിനിമയില്‍ തീർക്കുമായിരുന്നു. തുടർച്ചയായ പരാജയങ്ങളുടെ നടുവിൽ എനിക്ക് വലിയ വിജയം നൽകുന്നത് ന്യൂഡെൽഹിയാണ്. അതിന് ശേഷം വിജയ-പരാജയങ്ങൾ എന്നെ ബാധിക്കാറായി. ന്യൂഡെൽഹി ഇല്ലായിരുന്നെങ്കിലും മമ്മൂട്ടി നിലനിൽക്കുമായിരുന്നു. പക്ഷെ എന്റെ കാര്യത്തിൽ നിർണായകമായത് ന്യൂ ഡെൽഹി തന്നെയാണ്. മലയാള സിനിമയില്‍ തിരക്കഥാകൃത്ത് എന്ന നിലയില്‍ ഒരു സ്ഥാനം ഉറപ്പിക്കാൻ ന്യൂഡെൽഹി എന്ന ചിത്രത്തിലൂടെ എനിക്ക് കഴിഞ്ഞു." ഡെന്നിസ് ജോസഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
1987 ജൂലൈ 24ന് പ്രദർശനത്തിനെത്തിയ ചിത്രത്തിൽ വൻ താരനിരയായിരുന്നു അണിനിരന്നത്. സുമലത, ഉർവ്വശി, സുരേഷ് ഗോപി, ത്യാഗരാജൻ, സിദ്ദിഖ്, വിജയരാഘവൻ, മോഹൻ ജോസ്, ദേവൻ, ജഗന്നാഥ വർമ്മ തുടങ്ങിയവർ മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസാണ് ചിത്രം നിർമ്മിച്ചത്. . അഴിമതിക്കാരായ രണ്ടു രാഷ്ട്രീയക്കാരുടെ ദുഷ്കൃത്യങ്ങൾ വെളിച്ചത്തുകൊണ്ടുവന്നതിനെത്തുടർന്ന് തടവിലാക്കപ്പെടുന്ന ഡെൽഹിയിലെ ഒരു പത്രപ്രവർത്തകന്റെ പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്


Click it and Unblock the Notifications