twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാന്ത്വനത്തിലെ ബാലനായി മമ്മൂട്ടി, ദേവിയായി ഗീത; ഒപ്പം യുവതാരങ്ങളും, കാസ്റ്റിംഗ് വൈറല്‍

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നാണ് സാന്ത്വനം. സീരിയല്‍ ആരംഭിച്ച് ചുരുക്കം എപ്പിസോഡുകള്‍ കൊണ്ട് തന്നെ റേറ്റിംഗില്‍ ഇടം പിടിക്കാന്‍ സീരിയലിന് കഴിഞ്ഞിരുന്നു. ടോപ്പ് ഫൈവില്‍ വളരെ വേഗം എത്തിയ സാന്ത്വനം ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒന്നാം സ്ഥാനത്തായിരുന്നു. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു ഫീല്‍ ഗുഡ് പമ്പരയാണ് സാന്ത്വനം. അവിഹിതമോ അമ്മായിയമ്മ പോരോ അങ്ങനെയൊന്നും സീരിയലില്‍ ഇല്ല. എല്ലാ കുടുംബത്തിലും നടക്കുന്ന പ്രശ്‌നങ്ങളും സന്തോഷങ്ങളുമാണ് സീരിയലിന്റേയും പ്രമേയം.

    മാര്‍ച്ച് 7; വിവാഹം പോലെ അര്‍ജുന്റേയും നികിതയുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം...മാര്‍ച്ച് 7; വിവാഹം പോലെ അര്‍ജുന്റേയും നികിതയുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം...

    തമിഴ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളവും തമിഴ് കൂടാതെ ഹിന്ദി, കന്നഡ, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളിലും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാഭാഷകളില്‍ നിന്നും മികച്ച അഭിപ്രായമാണ് സീരിയലിന് ലഭിക്കുന്നത്. സൂപ്പര്‍ ഹിറ്റ് പരമ്പരയായ വാനമ്പാടി പരമ്പര അവസാനിച്ചതിന് പിന്നാലെയാണ് സാന്ത്വനം ആരംഭിക്കുന്നത്. നടി ചിപ്പിയാണ് സീരിയല്‍ നിര്‍മ്മിക്കുന്നത്.

    സുമിത്രയുടെ വില്ലനോ സീരിയലിലെ നായകനോ, കുടുംബവിളക്കിലെ കഥാപാത്രത്തെ കുറിച്ച് ജിത്തു...സുമിത്രയുടെ വില്ലനോ സീരിയലിലെ നായകനോ, കുടുംബവിളക്കിലെ കഥാപാത്രത്തെ കുറിച്ച് ജിത്തു...

    സാന്ത്വനം

    ചിപ്പി നിര്‍മ്മിക്കുന്നതിനോടൊപ്പം തന്നെ ഒരുപ്രധാന കഥാപാത്രത്തെ സീരിയലില്‍ അവതരിപ്പിക്കുന്നുമുണ്ട്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് അണിനിരക്കുന്നത്. ചിപ്പിയും രാജീവ് പരമേശ്വറുമാണ് സീരിയലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ഗീരീഷ് നമ്പ്യാര്‍, രക്ഷ രാജ്, സജിന്‍ ടിപി, ഗോപിക അനില്‍, അച്ചു സുഗന്ധ്, ഗിരിജ പ്രേമന്‍, ദിവ്യ ബിനു, യതികുമാര്‍, അപ്സര, ബിജേഷ് ആവനൂര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. എല്ലാവര്‍ക്കും തുല്യപ്രധാന്യനമാണ് കഥയില്‍ നല്‍കിയിരിക്കുന്നത്.

    സാന്ത്വനത്തിലെ താരം

    ദേവിയുടേയും ബാലന്റേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ഇവരുടെ കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. ചിപ്പിയും രാജീവുമാണ് ദേവിയും ബാലനുമായി എത്തുന്നത്. ഗിരീഷ് നമ്പ്യാര്‍, സജിന്‍, അച്ചു എന്നിവരാണ സഹോദരന്മാരുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ ഭാര്യമാരായിട്ടാണ് ഗോപിക അനിലും രക്ഷാ രാജും എത്തുന്നത്. ഹോദരന്മാര്‍ക്ക് വേണ്ടി ജീവിക്കുന്ന ദേവിയും ബാലന്റേയും കുടുംബത്തിലേയ്ക്ക് തമ്പി എത്തുന്നതോടെയാണ് സീരിയലിന്റെ കഥ മാറുന്നത്. സഹോദരന്മാരെ തമ്മില്‍ പിണക്കുക എന്നതാണ് തമ്പിയുടെ പ്രധാന ഉദ്ദ്യേശം. മകള്‍ അപ്പു ഹരിയെ വിവാഹം കഴിക്കുന്നതോടെയാണ് സാന്ത്വനം കുടുംബവുമായി തമ്പിയുടെ പ്രശ്നം തുടങ്ങുന്നത്. സഹോദരന്മാരെ തമ്മില്‍ അടിപ്പിക്കാന്‍ വേണ്ടി ഇയാള്‍ കുടുംബത്തില്‍ ഓരോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.

    മമ്മൂട്ടി

    സാന്ത്വനം സിനിമ ആയാല്‍ ആരൊക്കെയായിരിക്കും ബാലനും ദേവിയും സഹോദരന്മാരും ആവുക... കാസ്റ്റിംഗ് വൈറവല്‍ ആവുകയാണ്. രാജീവ് പരമേശ്വരന്‍ അവതരിപ്പിക്കുന്ന ബാലനായി എത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരിക്കും. ഇത്തരത്തിലുള്ള റോളുകളില്‍ മമ്മൂട്ടി ഇതിന് മുന്‍പ് തിളങ്ങിയിട്ടുണ്ട്. വാത്സല്യത്തിലെ കഥാപാത്രം ഇപ്പോഴും മലയാളി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. ഗീതയായിരിക്കും ചിപ്പിയുടെ റോളായ ശ്രീദേവിയാവാന്‍ അനിയോജ്യം. പണ്ട് ഗീത ചെയ്ത പല കഥാപാത്രങ്ങളും ശ്രീദേവി എന്ന കഥാപാത്രവുമായി സാമ്യമുള്ളതാണ്.

     താരങ്ങള്‍

    ബാലന്റെ മൂത്ത അനിയനായ ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗീരീഷ് നമ്പ്യാരാണ്. നടന്‍ കൈലാഷ് ആയിരിക്കും ഹരിയുടെ വേഷത്തിന് അനിയോജ്യന്‍. അത്തരത്തിലൊരു നല്ലൊരു സഹോദരന്‍ ഇമേജാണ് പ്രേക്ഷകരുടെ ഇടയില്‍ കെലാഷിനുള്ളത്. ഹരിയുടെ ഭാര്യ അപര്‍ണ്ണയുടെ വേഷം ചേരുക അനന്യയ്ക്ക് ആണ്. അടുത്തിടെ പുറത്ത് ഇറങ്ങിയ ഭ്രമത്തിലെ കഥാപാത്രം രക്ഷ അവതരിപ്പിക്കുന്ന അപ്പുവിന്റെ ക്യാരക്ടറുമായി സാമ്യമുണ്ട്. ടൊവിനോ ആകും ശിവന്‍ ആവുക. റൊമാന്‍സും കലിപ്പന്‍ റോളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ നടന് കഴിയും. ഇത്തരത്തിലുള്ള കഥാപാത്രമാണ് സജിന്‍ സാന്ത്്വനത്തില്‍ അവതരിപ്പിക്കുന്ന ശിവന്‍ എന്ന കഥാപാത്രം.

    Recommended Video

    ഈ വർഷം മമ്മൂക്ക അങ്ങ് എടുക്കുവാ..ഭീഷ്മ ബോക്സ് ഓഫീസ് തൂത്തുവാരി
      മറ്റ് താരങ്ങള്‍

    സാന്ത്വനം സിനിമ ആയാല്‍ അഞ്ജു എന്ന കഥാപാത്രം ചേരുന്ന ഐശ്വര്യ ലക്ഷ്മിയ്ക്ക് ആണ്. മോളിവുഡിലെ ശക്തമായ സ്ത്രീസാന്നിധ്യമാണ് ഐശ്വര്യ ലക്ഷ്മിയുടേയും. ആദ്യ ചിത്രത്തില്‍ തന്നെ നടി ഇത് തെളിയിച്ചിരുന്നു. ഗോപിക അനിലാണ് അഞ്ജലിയായി എത്തുന്നത് സാന്ത്വനം കുടുംബത്തിലെ ഏറ്റവും ഇളയ സഹോദരനായ കണ്ണനാവാന്‍ ഏറ്റവും അനിയോജ്യന്‍ നസ്ലിന്‍ ആയിരിക്കും. അച്ചു സുഗന്ധ് ആണ് കണ്ണനായി എത്തുക. മോളിവുഡിലെ സുന്ദരനായ വില്ലനാണ് ദേവന്‍. തമ്പി എന്ന കഥാപാത്രത്തിന് ഏറ്റവും അനിയോജ്യന്‍ ദേവന്‍ ആയിരിക്കും. ജയന്തി എന്ന കഥാപാത്രത്തിന് ചേരുന്നത് രചന നാരായണന്‍കുട്ടിയ്ക്കാണ്.

    English summary
    If Santhwanam Becomes A Movie, Mammootty And Geetha Would Play These Roles
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X