'സെക്സി എന്നത് തെറ്റല്ല, സിൽക്ക് സ്മിത ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ആഘോഷിക്കപ്പെട്ടേനെ'; ഷിബ്ല ഫറ

സ്വന്തം ശരീരത്തെ സ്നേഹിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള സന്ദേശവുമായി നടി ഷിബ്ല ഫറ നടത്തിയ സ്വിം സ്യൂട്ട് ഫോട്ടോ ഷൂട്ട് ആഴ്ചകൾക്ക് മുമ്പ് സോഷ്യൽമീഡ‍ിയയിൽ വലിയ ചർച്ചയായിരുന്നു. ബ്രിമ്മിംഗ് ഫറ എന്ന് സ്വയം അഭിസംബോധന ചെയ്ത് സ്റ്റീരിയോടൈപ്പുകളെ വെട്ടിത്തിരുത്തി കൊണ്ടായിരുന്നു കക്ഷി അമ്മിണിപിള്ളയിലെ നായികയായി മലയാളി മനസിൽ ചേക്കേറിയ ഷിബ്ലയുടെ ഫോട്ടോഷൂട്ട്. മഞ്ഞ സ്വിം സ്യൂട്ടും സ്റ്റൈലായി പിന്നിയിട്ട നീണ്ട മുടിയും നിറഞ്ഞ ചിരിയുമായെത്തിയ ഫറയുടെ ഫോട്ടോഷൂട്ട് നിമിഷങ്ങൾക്കുള്ളിൽ വൈറലായി. സ്വന്തവും സ്വതന്ത്രവുമായ നിലപാടുകൾ തുറന്ന് പറയുന്നതിൽ അന്നും ഇന്നും മടിയില്ലാത്ത താരം കൂടിയാണ് ഷിബ്ല.

ദിൻജിത് അയ്യത്താനം സംവിധാനം ചെയ്ത കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെയാണ് ഷിബ്‌ല സിനിമാ രംഗത്തേക്കെത്തിയത്. സിനിമയിലെ കാന്തി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. കാന്തിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി ശരീരഭാരം വലിയ രീതിയിൽ ഷിബ്ല വർധിപ്പിച്ചിരുന്നു. സിനിമയുടെ ഷൂട്ടിങ് അവസാനിച്ച ശേഷം പഴയ ശരീര ഭാരത്തിലേക്ക് അനായാസം എത്തുകയും ചെയ്തു ഷിബ്ല. ബോഡി ഷെയ്മിങിന് നിരവധി തവണ ഇരയാകേണ്ടി വന്നിട്ടുള്ള വ്യക്തി കൂടിയായത് കൊണ്ടാണ് പുത്തൻ ഫോട്ടോഷൂട്ടിലൂടെ ജനങ്ങളെ അത്ഭുതപ്പെടുത്തിയത്.

ഫോട്ടോ ഷൂട്ട് ചെയ്യാൻ കാരണം

അത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജീവിതാനുഭവങ്ങളെ കുറിച്ചും സിനിമയിൽ വരാനിരിക്കുന്ന കഥാപാത്രങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ഷിബ്ല ഫറ ഇപ്പോൾ. 'സ്വിം സ്യൂട്ടിൽ ഫോട്ടോഷൂട്ട് ചെയ്യാൻ തീരുമാനിച്ചത് ആരുടേയും ശ്രദ്ധ പിടിച്ച് പറ്റാനോ, ഇങ്ങനെയൊരു നടി ജീവിച്ചിരിപ്പുണ്ട് എന്ന് അറിയിക്കാനോ വേണ്ടിയല്ല. അത്തരത്തിൽ സെക്സിയായ ഭാവങ്ങളോടെയല്ല ഞാൻ ആ ഫോട്ടോഷൂട്ടിൽ ഇരുന്നത്. അത് കാണുന്നവർക്ക് മനസിലാകും. ഞാൻ... ഞാനായി.... പരാമവധി സന്തോഷവതിയായി ചിരിച്ചാണ് നിന്നത്. ബോഡി ഷെയ്മിങ് ഭയന്ന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഭയക്കുന്നവരിലെ ഭയം എടുത്ത് കളയുക എന്നതായിരുന്നു എന്റെ ഉ​ദ്ദേശം. അല്ലാതെ അൽപ്പ വസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് ചെയ്ത് എനിക്കൊന്നും നേടാനില്ല. സദാചാരം കൂടിയ ആളുകൾ നമുക്ക് ചുറ്റും നിരവധി ഉള്ളത് കൊണ്ടാണ് പലരും അവനവന് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ മടിക്കുന്നത്. ഞാൻ ഫോട്ടോഷൂട്ട് കഴിഞ്ഞ് ചിത്രം പങ്കുവെച്ചപ്പോൾ ഞാൻ ഉദ്ദേശിച്ച കാര്യം മനസിലായി അതിനനുസരിച്ച് മെസേജ് അയച്ച് എനിക്ക് ഊർജം പകർന്ന നിരവധിപേരുണ്ട്. അത്തരം കമന്റുകൾ മാത്രം കേൾക്കാൻ വേണ്ടിയാണ് ഞാൻ ഇത്തരമൊരു കാര്യം ചെയ്തതും.'

സെക്സി എന്നത് ഒരിക്കലും തെറ്റായ വാക്കല്ല

'സെക്സി എന്നത് ഒരിക്കലും തെറ്റായ വാക്കല്ല. അത് സൂപ്പറാണ്. ശരീരഭാഷയിലൂടെയോ ഡയലോ​ഗിലൂടെയോ ഒരാളെ ചിരിപ്പിക്കുക എന്നത് എത്രത്തോളം പ്രയാസമാണോ അത്രത്തോളം തന്നെ പ്രയാസം അനുഭവിക്കണം സെക്സിയായ കഥാപാത്രങ്ങളോ ഫോട്ടോഷൂട്ടോ ചെയ്യുമ്പോൾ സെക്സിയായി അഭിനയിക്കുന്നവരും. സമൂഹത്തിന്റെ ചിന്താ​ഗതിയിൽ മാറ്റങ്ങൾ വരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. കാരണം അതിനുദാഹരണാമാണ് ഭീമന്റെ വഴിയിലെ നായിക കഥാപാത്രം വില്ലനെ മലർത്തി അടിക്കുന്നതും അതുകണ്ട് നായകന് പ്രണയം തോന്നുന്നതും. മാത്രമല്ല 'സെക്സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന മായാനദിയിലെ ഡയലോ​ഗ് പോലും സദാചാരത്തിന് എതിരെയുള്ള അടിയാണ്. സിൽക്ക് സ്മിതയൊക്കെ ഇന്ന് ജീവിച്ചിരുന്നെങ്കിൽ അവർ ആഘോഷിക്കപ്പെട്ടേനെ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.'

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ചാക്കോച്ചന്റെ ലിപ് ലോക്ക് സീൻ‌

'ഞാൻ ഭീമന്റെ വഴി കണ്ടത് പോലും ചാക്കോച്ചന്റെ ലിപ് ലോക്ക് സീൻ‌ ഉണ്ടെന്ന് അറിഞ്ഞത് കൊണ്ട് മാത്രമാണ്. സാമന്തയുടെ ഐറ്റം ഡാൻസ് കാണാൻ വേണ്ടിയാണ് പുഷ്പ കണ്ടതും. ഐറ്റം ഡാൻസിന്റെ പേരിലൊന്നും ആരേയും ക്രൂശിക്കേണ്ട ആവശ്യമില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സ്വിം സ്യൂട്ട് ഫോട്ടോഷൂട്ട് ചെയ്യുന്നതിന് മുമ്പ് ഭർത്താവിനോട് ഇക്കാര്യങ്ങളെല്ലാം ഞാൻ സംസാരിച്ചിരുന്നു. അന്ന് വിലക്കുകയല്ല ചെയ്തത്. സൈബർ ബുള്ളിയിങ് എങ്ങനെയായിരിക്കും എന്നതിന് ഉദാഹരണം പറഞ്ഞ് തന്ന് മനസിന് കരുത്താർജിക്കാൻ ഊർജം നൽകുകയാണ് അദ്ദേഹം ചെയ്തത്' ഷിബ്ല ഫറ പറയുന്നു. തല്ലുമാലയാണ് ഇനി വരാനുള്ള ഷിബ്ലയുടെ സിനിമ. ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X