'നടുവേദന ഇതുവരെ മാറിയിട്ടില്ല... സുദർശനയ്ക്ക് സഹോദരങ്ങൾ വേണ്ടേയെന്ന് ചോദിച്ചാൽ സിലിക്കോൺ ബേബിയെ കാണിക്കും'
നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷ് ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ് ഒരു സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായത്. ടിക്ക് ടോക്ക് നിരോധിച്ചപ്പോൾ സൗഭാഗ്യയും എല്ലാവരെയും പോലെ ഇൻസ്റ്റഗ്രാമിൽ ആക്ടീവാകാനും യുട്യൂബ് അക്കൗണ്ട് ആരംഭിക്കുകയും ചെയ്തു. ഇന്ന് ഒട്ടനവധി ഫോളോവേഴ്സുള്ള ഒരു യുട്യൂബറാണ് സൗഭാഗ്യ. തന്റെ വീട്ടുവിശേഷങ്ങളും ഡാൻസ് ക്ലാസ് വിശേഷങ്ങളുമെല്ലാമാണ് താരം വ്ലോഗായി പങ്കിടുന്നത്.
എല്ലാത്തിനും പിന്തുണയായി അമ്മ താര കല്യാണും ഭർത്താവ് അർജുനും കുടുംബവും എല്ലാമുണ്ട്. സുദർശന എന്ന് പേരുള്ള ഒരു മകളാണ് സൗഭാഗ്യയ്ക്കുള്ളത്. കൊച്ചു ബേബി എന്ന് സൗഭാഗ്യ വിളിക്കുന്ന സുദർശനയും അമ്മയുടെ സോഷ്യൽമീഡിയ പേജിലൂടെ ഒരു കൊച്ച് സെലിബ്രിറ്റിയായി മാറി കഴിഞ്ഞു. ഗർഭിണിയായിരുന്നപ്പോൾ മുതൽ എല്ലാ വിശേഷങ്ങളും സൗഭാഗ്യ ആരാധകരുമായി പങ്കിട്ടിരുന്നു.

രണ്ട് വയസുകാരി സുദർശന സൗഭാഗ്യയുടെ കോപ്പി പേസ്റ്റാണെന്നാണ് താര കല്യാൺ പറയാറുള്ളത്. സൗഭാഗ്യയുടെ കുട്ടിക്കാല രൂപം കാണേണ്ടവർ സുദർശനയെ നോക്കിയാൽ മതിയെന്നാണ് താര കല്യാൺ പറയാറുള്ളത്. ഇപ്പോഴിതാ അടുത്തിടെ വീണ മുകുന്ദന്റെ യുട്യൂബ് ചാനലിൽ അതിഥികളായി എത്തിയപ്പോൾ സൗഭാഗ്യയും അർജുനും പങ്കിട്ട വിശേഷങ്ങളാണ് വൈറലാകുന്നത്.
കൊച്ചു ബേബിക്ക് രണ്ട് വയസ് കഴിഞ്ഞില്ലേ ഇനിയൊരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്നായിരുന്നു സൗഭാഗ്യയോടും ഭർത്താവ് അർജുനോടും വീണ ചോദിച്ചത്. അതിന് വളരെ രസകരമായ മറുപടിയാണ് ഇരുവരും പറഞ്ഞത്. സുദർശനയ്ക്ക് സഹോദരങ്ങൾ വേണ്ടേയെന്ന് ആരെങ്കിലും ചോദിച്ചാൽ സിലിക്കോൺ ബേബിയെ കാണിക്കും എന്നാണ് ഇരുവരും പറയുന്നത്.
'അങ്ങനൊരു ബേബിയെ തനിക്ക് കൊണ്ടുത്തരണമെന്ന് മാമനെ പറഞ്ഞേൽപ്പിച്ചിട്ടുണ്ടെന്നും സൗഭാഗ്യ പറയുന്നു. ഒരു സിലിക്കോൺ ബേബിയെ കൊണ്ടുതരാൻ മാമനോട് പറഞ്ഞിട്ടുണ്ട്. അതിന്റെ വില ഏകദേശം പതിനായിരം രൂപയോളമാണ്. ഇനിയൊരു കുഞ്ഞ് വേണ്ടെ എന്നുള്ള ചോദ്യം ആരെങ്കിലും ചോദിക്കുമെന്ന് ഞങ്ങൾക്ക് അറിയാം. അപ്പോൾ ഈ സിലിക്കോൺ ബേബിയെ എടുത്ത് കാണിക്കാമല്ലോ. ശരിക്കും ജീവനുള്ള കുഞ്ഞിനെപ്പോലെയാണ് കാഴ്ചയിൽ.'
'അതിനെ ഫീഡ് ചെയ്യാനും ഡയപ്പർ ചെയ്ഞ്ച് ചെയ്യാനും ഒക്കെ പറ്റും. റിയലിസ്റ്റിക്ക് ബേബിയാണ്. റിയൽ ബേബിയെ കഷ്ടപ്പെടാതെ കിട്ടില്ലല്ലോ. ആദ്യത്തെ പ്രസവത്തിന് വന്ന നടുവേദന ഇപ്പോഴുമുണ്ട്. ഇവിടെ പോലും പല്ല് കടിച്ചാണ് ഇരിക്കുന്നത്', എന്നാണ് സൗഭാഗ്യ പറഞ്ഞത്. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകൾ അടക്കം വീഡിയോയ്ക്ക് ലഭിച്ചു.

കൂട്ടത്തിൽ സ്വകാര്യതയിലേക്ക് കടന്നുള്ള ചോദ്യങ്ങൾ വീണ ചോദിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ചും ചിലർ എത്തിയിട്ടുണ്ട്. താര കല്യാൺ അഭിനേത്രിയാണെങ്കിലും അഭിനയം സൗഭാഗ്യയ്ക്ക് പേടിയാണ്. ഉരുളയ്ക്ക് ഉപ്പേരി എന്ന അമൃത ടിവിയിലെ ഒരു സിറ്റകോമിൽ ഒരുവട്ടം അഭിനയിച്ചശേഷം അഭിനയിക്കാമെന്നുള്ള പ്ലാൻ സൗഭാഗ്യയ്ക്കില്ല.
അതേസമയം ഭർത്താവ് അർജുൻ മിനിസ്ക്രീൻ താരമാണ്. ചക്കപ്പഴം സിറ്റ്കോമിന്റെ ഭാഗമായശേഷം അർജുന്റെ ശിവൻ എന്ന കഥാപാത്രത്തിന് നിരവധി ആരാധകരുണ്ട്. അഭിനയത്തിന് പുറമെ താര കല്യണിന്റെ ഡാൻസ് അക്കാദമിയുടെ കാര്യങ്ങൾ നോക്കുന്നതും അർജുനാണ്.


Click it and Unblock the Notifications