മമ്മൂട്ടിയുടെ അമ്മയാവാനും മടിയില്ലെന്ന് ഉര്‍വശി! പ്രധാന്യം കൊടുക്കുന്ന കാര്യത്തെ കുറിച്ചും നടി
നായികയില്‍ നിന്നും അമ്മ കഥാപാത്രങ്ങളിലേക്ക് മാറിയിരിക്കുകയാണ് നടി ഉര്‍വശി. അഭിനയിക്കാന്‍ പറഞ്ഞാല്‍ ജീവിച്ച് കാണിക്കുന്ന നടിയാണ് ഉര്‍വശി എന്നാണ് പൊതുവേ ആരാധകര്‍ പറയാറുള്ളത്. ഉര്‍വശി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വലിയ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. എല്ലാക്കാലത്തെയും മികച്ച നടിമാരില്‍ ഒരാള്‍ താനാണെന്ന് നടി പലപ്പോഴും തെളിയിക്കാറുണ്ട്.
തനിക്ക് കിട്ടുന്ന നല്ല കഥാപാത്രങ്ങൾ സ്വീകരിക്കുന്നതിനും അത് ഏത് വേഷമായാലും മോശമായി കാണാറില്ലാത്ത നടി കൂടിയാണ് ഉര്‍വശി. ഈ കാലയളവിനുള്ളില്‍ അവതരിപ്പിച്ച ഓരോ വേഷങ്ങളും അങ്ങനെയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്‍ ടൊവിനോ തോമസിന്റെ അടക്കം അമ്മ വേഷത്തില്‍ അഭിനയച്ചിട്ടുള്ള നടി മമ്മൂട്ടിയുടെ അമ്മയായി അഭിനയിക്കാന്‍ പോലും മടിയില്ലെന്ന് പറയുന്ന ഉര്‍വശിയുടെ വാക്കുകളാണ് ശ്രദ്ധേമാവുന്നത്.

'മമ്മൂട്ടിയുടെ അമ്മയായിട്ടു വേണമെങ്കിലും അഭിനയിക്കാന്‍ റെഡിയാണ്. പക്ഷേ ആ കഥാപാത്രത്തിനും അത്രത്തോളം പ്രാധാന്യം ഉണ്ടായിരിക്കണം. കഥാപാത്രത്തിന്റെ ഗ്ലാമറസ് അല്ല, അതിന്റെ പ്രാധാന്യമാണ് മുഖ്യമെന്നാണ്' ഉര്‍വശി പറഞ്ഞിരുന്നത്. അഭിനന്ദനമര്‍ഹിക്കുന്ന മറുപടിയാണിതെന്ന് ആരാധകര്‍ പറയുന്നത്.
നേരത്തെ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ മീര ജാസ്മിന്റെ അമ്മയായി അഭിനയിച്ചപ്പോള്‍ ഞാന്‍ ആദ്യം നോക്കിയതും ആ കഥാപാത്രത്തിന്റെ പ്രസക്തിയാണെന്നും ഉര്‍വശി പറയുന്നു. സിനിമയില്‍ നിന്നും ഇടവേള എടുത്ത് മാറി നിന്നതിന് ശേഷം ഉര്‍വശിയുടെ രണ്ടാം വരവില്‍ പിറന്ന ചിത്രമായിരുന്നു 'അച്ചുവിന്റെ അമ്മ'.

ഉര്‍വശിയുടെയും മീര ജാസ്മിന്റെയും കരിയറിലെ വലിയ വിജയം നേടിയ സിനിമയായിരുന്നു അച്ചുവിന്റെ അമ്മ. 2005 ല്‍ പുറ്ത്തിറങ്ങിയ ചിത്രത്തില്‍ അമ്മയും മകളുമായിട്ടായിരുന്നു അഭിനയിച്ചത്. ഇന്നും കുടുംബ പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നാണ് അച്ചുവിന്റെ അമ്മ. രഞ്ജന്‍ പ്രമോദായിരുന്നു ഈ സിനിമയ്ക്ക് തിരക്കഥ രചിച്ചത്.


Click it and Unblock the Notifications