മമ്മൂട്ടി ആരാധകരുടെ ദിവസമാണ്! ഇക്കയുടെ ശകടത്തിന് മികച്ച തുടക്കം! ആദ്യ പ്രതികരണം ഇങ്ങനെ!
മമ്മൂട്ടി ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള ദിവസമാണിന്ന്. ഉണ്ടയും ഇക്കയുടെ ശകടവും ഒരേ ദിവസം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. തുടക്കം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രങ്ങളാണ് തിയേറ്ററുകളിലേക്കെത്തിയിട്ടുള്ളത്. ആരാധകര്‍ക്ക് താരങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇക്കാര്യത്തെക്കുറിച്ച് താരങ്ങള്‍ക്കും കൃത്യമായ ബോധ്യമുണ്ട്. സിനിമ സ്വീകരിക്കുന്നതിനിടയില്‍ പലരും ഇത്തരം കാര്യങ്ങള്‍ കൂടി പരിഗണിക്കാറുണ്ട്. അഭിനേതാക്കളെ താരമാക്കി മാറ്റുന്നത് പ്രേക്ഷകരും ആരാധകരുമാണ്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമൊക്കെ കട്ട ആരാധകരാണ് തങ്ങളെന്ന് പലരും തുറന്നുപറയുന്നതും നമ്മള്‍ കാണാറുണ്ട്. മോഹന്‍ലാല്‍ ആരാധകന്റെ കഥ പറഞ്ഞ ചിത്രമായ മോഹന്‍ലാലിന് വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ദിലീപ് ആരാധകന്റെ കഥ പറയുന്ന സിനിമയായ ഷിബു അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് മമ്മൂട്ടിയുടെ ആരാധകന്റെ കഥ പറയുന്ന സിനിമയുമായി പ്രിന്‍സ് അവറാച്ചന്‍ എത്തിയത്.
മമ്മൂട്ടി എന്ന താരത്തെ പലരും പല തരത്തിലാണ് വ്യാഖ്യാനിക്കുന്നത്. ചിലര്‍ക്ക് അദ്ദേഹം പ്രചോദനമാണ്. മറ്റ് ചിലര്‍ക്ക് അദ്ദേഹം ആരാധ്യപുരുഷനാണ്. അയ്യപ്പനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റ െൈദവമാണ് മമ്മൂട്ടി. പ്രതിസന്ധി ഘട്ടത്തിലും സന്തോഷത്തിലുമെല്ലാം അയ്യപ്പന്‍ വിളിക്കുന്നത് മമ്മൂട്ടിയേയും അദ്ദേഹത്തിന്റെ ഡയലോഗുകളും ഗാനങ്ങളുമാണ്. മമ്മൂട്ടിയെ അനുകരിക്കുകയല്ല മറിച്ച് അദ്ദേഹത്തെ റഫറന്‍സാക്കിയാണ് സിനിമയൊരുക്കിയതെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഒരു താരത്തേയും വേദനിപ്പിക്കാതെയാണ് സിനിമയൊരുക്കിയത്. അവസാന നിമിഷത്തെ ആശയക്കുഴപ്പങ്ങള്‍ ആ സീനിന്റെ മുഴുവന്‍ ഭാഗം പുറത്തുവന്നതോടെ മാറിയിരുന്നു. റിലീസിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു സിനിമയുടെ ട്രയിലര്‍ എത്തിയത്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന സിനിമയും അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ആരാധകരുടെ കഥയും ഒരുമിച്ച് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍.

നായകനും ആരാധകന്‍റെ കഥയും
മമ്മൂട്ടിയെ സംബന്ധിച്ച് ചരിത്രമിഷമാണിത്. നായകനായി അഭിനയിച്ച സിനിമയ്ക്കൊപ്പം തന്നെയാണ് ആരാധകരുടെ കഥ പറയുന്ന ചിത്രവും എത്തിയിട്ടുള്ളത്. സെന്‍സറിംഗുമായി ബന്ധപ്പെട്ട ജോലികള്‍ നീണ്ടതോടെയാണ് ഇരു ചിത്രങ്ങളുടേയും റിലീസുകള്‍ നീണ്ടുപോയത്. ആരാധക പിന്തുണയില്‍ ഏറെ മുന്നിലാണ് മമ്മൂട്ടിയുടെ സ്ഥാനം. വില്ലനായിത്തുടങ്ങി പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയ താരമാണ് അദ്ദേഹം. ആരാധകരുടെ കഥ പറയുന്ന സിനിമകളാണ് ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്നത്. മമ്മൂട്ടിയുടെ ആരാധകരുടെ കഥ പറയുന്ന സിനിമയുമായാണ് പ്രിന്‍സ് അവറാച്ചനും സംഘവും എത്തിയിട്ടുള്ളത്.

മോഹന്‍ലാലിന് പിന്നാലെ
പ്രഖ്യാപനവേള മുതല്‍ത്തന്നെ വൈറലായി മാറിയ സിനിമ കൂടിയാണ് ഇക്കയുടെ ശകടം. പോസ്റ്ററുകളും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. മോഹന്‍ലാല്‍ ആരാധകന്റെ കഥയുമായെത്തിയ മോഹന്‍ലാലിന് പിന്നാലെയാണ് ഇക്കയുടെ ശകടം എത്തുന്നത്. ദിലീപ് ആരാധകന്റെ കഥ പറയുന്ന ഷിബുവാണ് ഇനി ഈ വിഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനുള്ളത്. അപ്പാനി ശരത്ത്, ഡൊമിനിക് തൊമ്മി, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. മമ്മൂട്ടിയെ ജീവനായി കൊണ്ടുനടക്കുന്ന ആരാധകന്റെ കഥയാണ് ഇക്കയുടെ ശകടം.

മമ്മൂട്ടിയാണ് എല്ലാം
അയ്യപ്പന്‍ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ്.. അദ്ദേഹത്തിന്റെ ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.അയ്യപ്പനെ സംബന്ധിച്ച് ദൈവത്തിന്റെ ഫോട്ടോയ്ക്ക് പകരം വണ്ടിയില്‍ മമ്മൂട്ടിയുടെ ഫോട്ടോയാണ്. മമ്മൂട്ടി ഈ വണ്ടിയുടെ ഐശ്വര്യമെന്നാണ് അയ്യപ്പനെഴുതുന്നത്. വണ്ടിയുടെ നമ്പര്‍ 369നാണ്. പ്രതിസന്ധി ഘട്ടത്തിലെല്ലാം മമ്മൂട്ടിയുടെ ഡയലോഗുകളും റഫറന്‍സുമാണ് അയ്യപ്പന്‍ ഉപയോഗിക്കുന്നത്. മമ്മൂട്ടിയെ അനുകരിക്കുകയല്ല മറിച്ച് അദ്ദേഹത്തെ റഫറന്‍സ് പോലെ ഉപയോഗിച്ചാണ് സിനിമയൊരുക്കിയിട്ടുള്ളത്.

കോമഡി ത്രില്ലറാണ്
പശ്ചിമ ബംഗാളില്‍ നിന്നും അയ്യപ്പന്‍ കൊച്ചിയിലെത്തുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. അതാണ് ഈ ചിത്രം പറയുന്നത്. അതിനിടയില്‍ സംഭവിക്കുന്ന അപ്രതീക്ഷിത ട്വിസറ്റും രസകരമായ സംഭവങ്ങളുമൊക്കെയായാണ് സിനിമ മുന്നേറുന്നത്. മമ്മൂട്ടി ആരാധകര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ഈ ചിത്രത്തിലുണ്ട്. തിയേറ്ററുകളിലേക്കെത്തുന്ന പ്രേക്ഷകരെ രസിപ്പിക്കാനുള്ള ചേരുവകളെല്ലാം ഈ ചിത്രത്തിലുണ്ട്. ഇടി, ഹോംലി മീല്‍സ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഡൊമിനിക് തൊമ്മിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. അപ്പാനി ശരത്തും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അശ്വിനിയാണ് നായികയായി എത്തിയത്.


Click it and Unblock the Notifications











