വിടാതെ പ്രാെഡ്യൂസർ, ഒടുവിൽ തെന്നിന്ത്യൻ സിനിമാ ലോകം വിടേണ്ടി വന്ന ഇല്യാന; നടിക്ക് സംഭവിച്ചത്

കരിയറിൽ നിന്ന് അകന്ന് കുടുംബ ജീവിതത്തിനാണ് നടി ഇല്യാന ഡിക്രൂസ് ഇന്ന് പ്രാധാന്യം നൽകുന്നത്. രണ്ട് മക്കളുടെ അമ്മയായ ഇല്യാന ഇന്ന് സിനിമാ ലോകത്തെ തിരക്കുകൾ ഇഷ്ടപ്പെടുന്നില്ല. തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്ത് തരം​ഗമായിരുന്ന നടിയാണ് ഇല്യാന. പ്രത്യേകിച്ചും ടോളിവുഡിൽ. ​ഗ്ലാമറസ് വേഷങ്ങളാണ് തെലുങ്കിൽ ഇല്യാന കൂടുതലും ചെയ്തത്. തമിഴിൽ നൻപൻ എന്ന സൂപ്പർഹിറ്റ് സിനിമയിലും അഭിനയിച്ചു. എന്നാൽ ഒരു ഘട്ടത്തിൽ തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഇല്യാനയെ കാണാതായി.

വിവാഹം അവരുടെ തീരുമാനം! പേര് മാറ്റിയത് അതിനുവേണ്ടി തന്നെ! രേണുവിനെക്കുറിച്ച് മൂപ്പന്‍ പറഞ്ഞത്!
വിവാഹം അവരുടെ തീരുമാനം! പേര് മാറ്റിയത് അതിനുവേണ്ടി തന്നെ! രേണുവിനെക്കുറിച്ച് മൂപ്പന്‍ പറഞ്ഞത്!

ഇതിനിടെ നടി ബോളിവുഡിലേക്ക് ക‌ടന്നു. തെലുങ്കിൽ പ്രതിഫലം വാങ്ങിയിരുന്ന, വലിയ മാർക്കറ്റുണ്ടായിരുന്ന നടിയാണ് ഇല്യാന. പെട്ടെന്ന് എന്ത് പറ്റിയെന്ന ചോദ്യങ്ങൾ വന്നു. തെന്നിന്ത്യൻ സിനിമാ സംഘടനകളും നിർമാതാക്കളും ഇല്യാനയ്ക്കെതിരെ തിരിഞ്ഞതാണ് നടിയുടെ അവസരങ്ങൾ കുറയാൻ കാരണം. പ്രൊഡ്യൂസേർസ് കൗൺസിൽ മുൻ പ്രസിഡന്റ് ഒരിക്കൽ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

Ileana D Cruz

ഇല്യാന ഒരു തമിഴ് പ്രൊഡ്യൂസറെ വഞ്ചിച്ചു. ഒരു സിനിമ ചെയ്യാമെന്നേറ്റ് 40 ലക്ഷം രൂപ അഡ്വാൻസ് വാങ്ങി. എന്നാൽ ‍ഡേറ്റ് നൽകിയില്ല. പണം തിരികെ കൊടുത്തില്ല. ചേംബറിൽ പ്രൊഡ്യൂസർ പരാതി നൽകി. ഇല്യാനയെ വിളിച്ച് ഞങ്ങൾ സംസാരിച്ചു. താൻ നൽകിയ ഡേറ്റ് പ്രൊഡ്യൂസർ ഉപയോ​ഗിച്ചില്ല. അത് തന്റെ കുഴപ്പം കൊണ്ടല്ല എന്നാണ് ഇല്യാന നൽകിയ മറുപടി. ഒരു ദിവസം ഷൂട്ടിന് വരികയും മേക്കപ്പ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ 40 ലക്ഷം തിരികെ നൽകേണ്ടതില്ല. എന്നാൽ ഷൂട്ട് നടന്നിട്ടില്ല. അപ്പോൾ എങ്ങനെ അഡ്വാൻസ് തിരികെ നൽകാതിരിക്കും.

അപ്പന്റെ തലയിൽ അവൾ അടിച്ചു, അപ്പന്റെ നോട്ടം കണ്ട് ഞാൻ പോലും ടെൻഷനടിച്ചു, മക്കളെ ചീത്ത പറയാറില്ല!
അപ്പന്റെ തലയിൽ അവൾ അടിച്ചു, അപ്പന്റെ നോട്ടം കണ്ട് ഞാൻ പോലും ടെൻഷനടിച്ചു, മക്കളെ ചീത്ത പറയാറില്ല!

കൊടുത്ത ഡേറ്റുകളിൽ ഒരു ദിവസം പോലും ഇല്യാന ഷൂട്ടിന് വന്നിട്ടില്ലെന്ന് ഞങ്ങൾക്ക് വ്യക്തമായി. മാത്രവുമല്ല, നടി മറ്റൊരു സിനിമ ചെയ്യുകയും ചെയ്തു. അതിനാൽ ഞങ്ങൾ 40 ലക്ഷം രൂപ തിരികെ കൊടുക്കാൻ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ബാൻ ചെയ്യുമെന്ന് മുന്നറിയിപ്പും നൽകി. വിലക്ക് പ്രഖ്യാപിച്ച ശേഷവും ഇല്യാന ഒരു സിനിമ ചെയ്യാൻ പോയി. 40 ലക്ഷം രൂപ നൽകിയിട്ട് ഇല്യാനയെ നായികയാക്കിക്കോ എന്ന് ഞങ്ങൾ ആ പ്രൊഡ്യൂസറോട് പറഞ്ഞു. ആ സിനിമയിലെ അവസരം ഇല്യാനയ്ക്ക് നഷ്ടമായെന്നും പ്രൊഡ്യൂസേർസ് കൗൺസിൽ മുൻ പ്രസിഡന്റ് അന്ന് പറഞ്ഞു.

തെലുങ്കിലും തമിഴിലും അവസരങ്ങൾ ഇല്ലാതായെങ്കിലും ബോളിവുഡിൽ നടിക്ക് സിനിമകൾ ലഭിച്ചു. ബർഫി എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയാണ് ഇല്യാന ബോളിവുഡിലേക്ക് ക‌ടന്നത്. തുടർന്നും കുറച്ച് ബോളിവുഡ് സിനിമകൾ ചെയ്തു. എന്നാൽ തെന്നിന്ത്യയിലേത് പോലെ തിരക്കുള്ള നായികയായില്ല. ഒരു ഘട്ടത്തിൽ നടി കുടുംബ ജീവിതത്തിലേക്ക് ശ്ര​ദ്ധ നൽകി. ഇല്യാനയെ വീണ്ടും തെന്നിന്ത്യൻ സിനിമകളിൽ കാണാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേസമയം ഇന്ന് ഇല്യാനയുടെ സ്ഥാനത്തേക്ക് ടോളിവുഡിൽ പുതിയ നടിമാരുണ്ട്.

More from Filmibeat

Read more about: ileana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X