Just In
- 1 hr ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 2 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 2 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 3 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നടിമാരുടെ വയറ് കാണിച്ച് അഭിനയിപ്പിക്കുന്നതിന് കാരണമിതാണ്..! തന്റെ അനുഭവം വെളിപ്പെടുത്തി നടി ഇല്യാന..
തെന്നിന്ത്യന്‍ താരസുന്ദരിയാണ് ഇല്യാന. തെലുങ്ക് സിനിമയിലൂടെയാണ് ഇല്യാന സിനിമയിലേക്കെത്തിയത്. എന്നാല്‍ വിജയ് നായകനായി അഭിനയിച്ച നന്പന് എന്ന ചിത്രത്തിലെ നായിക വേഷമാണ് ഇല്യാനയ്ക്ക് ഏറെയും ആരാധകരെ സമ്മാനിച്ചത്. സിനിമയില്‍ നായികമാരെ അതീവ ഗ്ലാമറസ് വേഷങ്ങളിലൂടെ കാണാനാണ് പലര്‍ക്കും ഇഷ്ടം. എന്നാല്‍ അതിനെ പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി അനുകൂലിക്കുകയുമാണ് പലരും ചെയ്യുന്നത്.
ഇല്യാന സിനിമയിലെത്തിയിട്ട് പതിനൊന്ന് വര്‍ഷങ്ങളായി. അതിനിടെ തെന്നിന്ത്യന്‍ സിനിമയ്ക്ക് നായികമാരുടെ വയറിനോടും അരക്കെട്ടിനോടുമുള്ള താല്പര്യത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇല്യാന പറയുന്ന കാര്യങ്ങളില്‍ ചിലത് ചിന്തിക്കാനുള്ള കാര്യങ്ങള്‍ കൂടിയാണ്...

വയറിനോടാണ് താല്പര്യം
തെന്നിന്ത്യന്‍ സിനിമയില്‍ നായികമാരെ കൊണ്ട് വയറ് കാണിച്ച് അഭിനയിപ്പിക്കുന്നതിനെ കുറിച്ച് നടി ഇല്യാന തുറന്ന് പറഞ്ഞിരിക്കുകയാണ്. നടി ആദ്യമായി അഭിനയിച്ച സിനിമയിലെ അനുഭവമടക്കമാണ് ഇല്യാന ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

നടിമാരുടെ വയറ്
ഇന്ത്യയിലെ സ്ത്രീകളുടെ സൗന്ദര്യം വയറിലും ഇടുപ്പിലുമാണെന്നാണ് പലരുടെയും വിചാരം. ഇതാണ് സിനിമകളില്‍ കൂടുതലും അത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താന്‍ ആദ്യമായി അഭിനയിക്കാന്‍ എത്തിയപ്പോള്‍ അതെന്തിനാണെന്ന് പോലും തനിക്കറിയില്ലായിരുന്നെന്നാണ് നടി പറയുന്നത്.

ആദ്യ സിനിമയിലെ അനുഭവം
തെലുങ്ക് സിനിമയിലൂടെയായിരുന്നു ഇല്യാന സിനിമയിലേക്കെത്തിയത്. ആ സിനിമയിലെ ഒരു ഷോട്ടില്‍ തന്റെ വയറിലേക്ക് ഒരു ശംഖ് വന്ന് വീഴുന്ന ശബ്ദമുണ്ടായിരുന്നു. അതും സ്ലോ മോഷനിലായിരുന്നു ചിത്രീകരിച്ചിരുന്നത്. അങ്ങനെ ചെയ്യുന്നതെന്തിനായിരുന്നെ് സംവിധായകനോട് തന്നെ നടി ചോദിച്ചിരുന്നു. അത് വളരെ മനോഹരമായ കാര്യമെന്നായിരുന്നു സംവിധായകന്റെ മറുപടിയും.

ഇന്ത്യന്‍ സ്ത്രീകളുടെ സൗന്ദര്യം
പലരും ഇന്ത്യന്‍ സ്ത്രീകളുടെ സൗന്ദര്യമായിട്ടാണ് അരക്കെട്ടിനെ കാണുന്നത്. എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം അത് വെറും സിനിമയിലെ രംഗങ്ങള്‍ മാത്രമായിരുന്നു ഇല്യാന പറയുന്നു.... ഒരു സിനിമയില്‍ തന്നെ വയറ് കാണിക്കുന്ന ഒട്ടനവധി സീനുകളായിരുന്നു ചിത്രീകരിക്കപ്പെട്ടിരുന്നത്്. അതൊക്കെ കാണുമ്പോള്‍ സഹിക്കാന്‍ പറ്റാത്തത് പോലെ തോന്നുമെന്നും നടി പറയുന്നു.

വലിയ മാറ്റമൊന്നുമില്ല..
കാലം എത്ര മാറി മറിഞ്ഞ് വന്നാലും അക്കാര്യങ്ങളില്‍ ഇനിയും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. സിനിമയില്‍ വരുമ്പോള്‍ തന്റെ പ്രായം 18 വയസായിരുന്നു. അന്നൊക്കെ പണം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. വരുന്ന ഓഫറുകളെല്ലാം സ്വീകരിച്ചിരുന്നതും പണം കണ്ടിട്ട് മാത്രമായിരുന്നെന്നും ഇല്യാന പറയുന്നു..
ന്യൂജനറേഷനെന്ന് മനസറിഞ്ഞ് വിളിക്കാം! ആദ്യ സിനിമ തന്നെ ഹിറ്റാക്കിയ മലയാളത്തിലെ സംവിധായകര്‍ ഇവരാണ്..!!
ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ... വടക്കന്‍ വീരഗാഥയ്ക്ക് ഇംഗ്ലീഷ് ട്രെയിലര്‍!
നുണക്കുഴി കവിളുള്ള സുന്ദരി, പ്രീതി സിന്റയ്ക്കെതിരെ കാമുകന്റെ പീഡനം! ഒടുവില്‍ നീതി തേടിഎത്തുമോ?