'ഈലം' കാൻ ഫിലിം മാർക്കറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു...

ലോക പ്രശസ്ത ഫിലിം മാർക്കറ്റായ കാനിലേക്കു മലയാള ചലച്ചിത്രം ഈലം തിരഞ്ഞെടുക്കപ്പെട്ടു. ഇത് ആദ്യമായാണ് കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായ ഫിലിം മാർക്കറ്റ് ഓൺലൈനിൽ സംഘടിപ്പിക്കുന്നത്. കോവിഡ് കാരണം ഈപ്രാവശ്യം ഫിലിം മാർക്കറ്റ് ഓൺലൈൻ ആക്കുകയായിരുന്നു. വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം, ജൂൺ 22 മുതൽ 26 വരെ നടക്കുന്ന ഫിലിം മാർക്കറ്റിൽ സ്ക്രീൻ ചെയ്യും.

Illam

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരൂപകർക്കും പ്രേക്ഷകർക്കും ക്യൂറേറ്റര്മാര്ക്കും നിർമാണ കമ്പനികൾക്കും മുന്നിൽ സിനിമ മാർക്കറ്റ് ചെയ്യാനുള്ള വേദിയാണിത്. ഏഴായിരത്തിൽ അധികം സെയിൽസ് ഏജന്റുമാരും ഡിസ്ട്രിബ്യുട്ടർമാരും പങ്കെടുക്കുന്ന കാൻസ് ഫിലിം മാർക്കറ്റിലെ ത് ഈലത്തിന്റെ വേൾഡ് ഇന്റസ്ട്രിയൽ പ്രീമിയർ കൂടിയാണ്.

പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം, ഇറ്റലിയിൽ നിന്നുള്ള ഫ്ലോറൻസ് അവാർഡ് നേടിയിരുന്നു. സംവിധായകനുള്ള സ്പെഷ്യൽ മെൻഷൻ പ്രൈസ് ആണ് ലഭിച്ചത്. 2020 മാർച്ചിൽ ഹോളിവുഡിലെ ഗോൾഡൻ സ്റ്റേറ്റ് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിമിനുള്ള അവാർഡും നേടിയിരുന്നു. ലോകപ്രശസ്തമായ ചൈനീസ് തിയേറ്ററിൽ വച്ചായിരുന്നു ചലച്ചിത്ര മേള. ഇതുകൂടാതെ പോർട്ടോറിക്കോയിൽ വെച്ച് നടന്ന ബയമറോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റിവലിലും ഏറ്റവും മികച്ച പരീക്ഷണ ചിത്തത്തിനുള്ള ജൂറി അവാർഡും കരസ്ഥമാക്കിയിരുന്നു.

ഈഗോ പ്ലാനറ്റിന്റെ ബാനറിൽ ജയ മേനോൻ, ഷിജി മാത്യു ചെറുകര, വിനയൻ നായർ എന്നിവരാണ് ഈലം നിർമ്മിച്ചത്. ക്യാമറ തരുൺ ഭാസ്കരൻ. എഡിറ്റിംഗ് ഷൈജൽ പി. വി, സംഗീതം രമേശ്‌ നാരായൺ, അജീഷ് ദാസന്റെ വരികൾ ആലപിച്ചത് ഷഹബാസ് അമൻ, പശ്ചാത്തല സംഗീതം ബിജിബാൽ. വസ്ത്രാലങ്കാരം സുനിൽ ജോർജ്. പി. ആർ ഒ എ എസ് ദിനേശ്.അഞ്ജു പീറ്റർ.ജിനീഷ് ജോർജ് ആണ് പ്രൊഡക്ഷൻ കൺട്രോളർ.ഒരു സർ റിയൽ ബാറിൽ നടക്കുന്ന കഥയാണ് ഈലം പറയുന്നത്.തമ്പി ആന്റണി, കവിത നായർ, റോഷൻ എൻ. ജി, വിനയൻ, ജോസ്‌കുട്ടി മഠത്തിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Recommended Video

ജീവകാരുണ്യത്തിന്റെ മറവില്‍ സല്‍മാന്റെ കള്ളപ്പണ ഇടപാട് | FilmiBeat Malayalam

Read more about: cinema സിനിമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X