ഇളയദളപതിക്ക് ഇന്ന് 44ാം പിറന്നാള്‍! വിജയുടെ കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഇവയാണ്! കാണൂ

By Midhun

ഇളയദളപതി വിജയുടെ ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യതയാണ് വിജയ് ചിത്രങ്ങള്‍ക്ക് ലഭിക്കാറുളളത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ പുറത്തിറങ്ങാറുളളൂവെങ്കിലും അതിനെല്ലാം വലിയ ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്.

പ്രണയ ചിത്രങ്ങളിലൂടെ തുടങ്ങിയ നടന്‍ മാസ് ഹീറോ പരിവേഷമുളള ചിത്രങ്ങള്‍ ചെയ്തതോടെയാണ് സൂപ്പര്‍ താരമായി മാറിയിരുന്നത്. ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുളള ഡാന്‍സ് നമ്പറുകളും പഞ്ച് ഡയലോഗുമെല്ലാം തന്നെ വിജയ് ചിത്രങ്ങളിലെ പതിവ് കാഴ്ചകളാണ്. ആരാധകരുടെ ഇളയദളപതി ഇന്ന് 44ന്റെ നിറവില്‍ എത്തിയിരിക്കുകയാണ്. പിറന്നാള്‍ ദിനം വിജയുടെ കരിയറില്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളെക്കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ.....

കാതലുക്കു മര്യാദൈ

കാതലുക്കു മര്യാദൈ

ഫാസിലിന്റെ സംവിധാനത്തില്‍ വിജയുടെതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു കാതലുക്കു മര്യാദൈ. ചാക്കോച്ചനും ശാലിനിയും തകര്‍ത്തഭിനയിച്ച അനിയത്തിപ്രാവിന്റെ റീമേക്കായിരുന്നു ഈ ചിത്രം. ശാലിനി തന്നെയായിരുന്നു ചിത്രത്തി്ല്‍ വിജയുടെ നായികയായി എത്തിയിരുന്നത്. 1997ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ആ വര്‍ഷത്തെ വലിയ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൊന്നായി മാറിയിരുന്നു. കാതലുക്കു മര്യാദൈയിലെ പ്രകടനത്തിനാണ് വിജയ്ക്ക് ആദ്യമായി മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നത്.

തുള്ളാതെ മനമും തുളളും

തുള്ളാതെ മനമും തുളളും

ഇളയദളപതിയുടെതായി പുറത്തിറങ്ങിയ മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു തുളളാതെ മനമും തുളളും. ഏഴില്‍ സംവിധാനം ചെയ്ത ഈ ചിത്രം ഒരു പ്രണയ സിനിമയായിട്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്. വിജയും സിമ്രാനും തകര്‍ത്തഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. എസ് എ രാജ്കുമാര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു. വിജയ് പ്രണയ നായകനായി തമിഴില്‍ തിളങ്ങിയ സമയത്തായിരുന്നു ഈ ചിത്രവും പുറത്തിറങ്ങിയിരുന്നത്.

ഖുശി

ഖുശി

എസ് ജെ സൂര്യയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ റൊമാന്റിക്ക് കോമഡി ചിത്രമായിരുന്നു ഖുശി. വിജയ്,ജ്യോതിക തുടങ്ങിയവര്‍ മുഖ്യവേഷങ്ങളിലഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ചിത്രത്തിലെ വിജയുടെയും ജ്യോതികയുടെും പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. ദേവയായിരു്ന്നു ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരുന്നത്. 2000ത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രം ബോക്‌സ് ഓഫീസുകളില്‍ നിന്നും മികച്ച കളക്ഷന്‍ നേടിയെടുത്തിരുന്നു.

ഫ്രണ്ട്‌സ്

ഫ്രണ്ട്‌സ്

വിജയുടെ കരിയറില്‍ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായിരുന്നു ഫ്രണ്ട്‌സ് എന്ന ചിത്രം. 2001ല്‍ പുറത്തിറങ്ങിയ ഈ സിനിമ മലയാള ചിത്രം ഫ്രണ്ട്‌സിന്റെ തമിഴ് പതിപ്പായിരുന്നു. വിജയ്,സൂര്യ,രമേശ് ഖന്ന തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. ദേവയാനിയായിരുന്നു ചിത്രത്തില്‍ വിജയുടെ നായിക. സിദ്ധിഖ് തന്നെയായിരുന്നു ചിത്രം തമിഴിലും സംവിധാനം ചെയ്തിരുന്നത്. 175 ദിവസങ്ങളായിരുന്നു ചിത്രം വിജയകരമായി തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

ഗില്ലി

ഗില്ലി

വിജയ് കബഡി പ്ലേയറായെത്തിയ മെഗാഹിറ്റ് ചിത്രമായിരുന്നു ഗില്ലി. ധരണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ തൃഷാ കൃഷ്ണനായിരുന്നു നായികാ വേഷത്തിലെത്തിയിരുന്നത്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ ഹിറ്റ് ചിത്രം ഒക്കഡുവിന്റെ തമിഴ് പതിപ്പായിരുന്നു ഗില്ലി. പ്രകാശ് രാജായിരുന്നു ചിത്രത്തില്‍ വിജയുടെ വില്ലന്‍ വേഷത്തിലെത്തിയിരുന്നത്. ബോക്‌സ് ഓഫീസ് കളക്ഷന്‌റെ കാര്യത്തിലും വലിയ നേട്ടങ്ങളുണ്ടാക്കിയ വിജയ് ചിത്രമായിരുന്നു ഗില്ലി.

പോക്കിരി

പോക്കിരി

പ്രഭുദേവയുടെ സംവിധാനത്തില്‍ വിജയുടെതായി പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു പോക്കിരി. വിജയ് സത്യമൂര്‍ത്തി ഐപിഎസ് എന്ന കഥാപാത്രമായി എത്തിയ ചിത്രത്തിന് തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. അസിനായിരുന്നു ചിത്രത്തില്‍ വിജയുടെ നായികയായി എത്തിയിരുന്നത്. മഹേഷ് ബാബുവിന്റെ തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പായിരുന്നു പോക്കിരി. വിജയ് ആരാധകര്‍ക്കിഷ്ടപ്പെടുന്ന പഞ്ച് ഡയലോഗുകളും ഡാന്‍സ് നമ്പറുകളും തന്നെയായിരുന്നു ചിത്രത്തിന്റെയും മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.

തുപ്പാക്കി

തുപ്പാക്കി

എ.ആര്‍ മുരുകദോസ്- വിജയ് കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു തുപ്പാക്കി. വിജയ് ആര്‍മി ഓഫീസറുടെ വേഷത്തിലെത്തിയ ചിത്രത്തില്‍ കാജല്‍ അഗര്‍വാളായിരുന്നു നായികാ വേഷത്തിലെത്തിയിരുന്നത്. വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞ ചിത്രം ആരാധകരെയും സിനിമാ പ്രേമികളെയും ഒരേപോലെ തൃപ്തിപ്പെടുത്തിയ ചിത്രമായിരുന്നു. വിദ്യുത് ജമാല്‍,ജയറാം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു

കത്തി

കത്തി

തുപ്പാക്കിക്ക് ശേഷം വിജയും എആര്‍ മുരുകദോസും വീണ്ടുമൊന്നിച്ച ചിത്രമാണ് കത്തി. സാമൂഹിക പ്രാധാന്യമുളള ഒരു പ്രമേയം പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. സാമന്ത അക്കിനേനിയായിരുന്നു ചിത്രത്തില്‍ വിജയുടെ നായികയായി എത്തിയിരുന്നത്. വിജയ് ഇരട്ടവേഷത്തിലെത്തിയ ചിത്രത്തിന് ബോക്‌സ് ഓഫീസുകളില്‍ നിന്നും മികച്ച കളക്ഷനായിരുന്നു ലഭിച്ചിരുന്നത്. അനിരുദ്ധ് രവിചന്ദറായിരുന്നു ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ഈ ചിത്രം 130 കോടിയോളം രൂപയായിരുന്നു മൊത്തം കളക്ഷന്‍ നേടിയിരുന്നത്.

തെറി

തെറി

അറ്റലീ-വിജയ് കൂട്ടുകെട്ട് ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു തെറി. വിജയ് മൂന്ന് വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. സാമന്ത,എമി ജാക്‌സണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയിരുന്നത്. അറ്റ്‌ലിയുടെ മികച്ച മേക്കിങ്ങ് തന്നെയായിരുന്നു ചിത്രത്തെ വേറൊരു ലെവലിലെത്തിച്ചിരുന്നത്. ജിവി പ്രകാശ് കുമാര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയവയായിരുന്നു. മലയാളിയായ ജോര്‍ജ്ജ് സി വില്ല്യംസായിരുന്നു ചിത്രത്തിനു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നത്.

മെര്‍സല്‍

മെര്‍സല്‍

ഇളയദളപതിയെ നായകനാക്കി അറ്റ്‌ലീ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു മെര്‍സല്‍. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. സാമന്ത,നിത്യ മേനോന്‍ കാജല്‍ അഗര്‍വാള്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ നായികമാരായി എത്തിയിരുന്നത്. വിജയുടെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായാണ് മെര്‍സല്‍ അറിയപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X