ഞാൻ ഒരു ഫൈറ്റർ, സമയമാകുമ്പോൾ മനസിലാകും; രോ​ഗാവസ്ഥയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ രേണുവിന്റെ പോസ്റ്റ്!

സോഷ്യൽമീഡിയയിൽ എപ്പോഴും ആക്ടീവായി നിൽക്കുന്ന ബി​ഗ് ബോസ് താരവും ഇൻഫ്ലൂവൻസറുമാണ് രേണു സുധി. കഴി‍ഞ്ഞ രണ്ടര വർഷത്തിനിടയിൽ രേണു സുധിയെപ്പോലെ ഇത്രത്തോളം മലയാളികൾക്കിടയിൽ ചർച്ചയായിട്ടുള്ള മറ്റൊരു സെലിബ്രിറ്റിയുമില്ല. ഭർത്താവും നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധിയുടെ മരണശേഷമാണ് അഭിനയവും മോഡലിങ്ങുമെല്ലാം രേണു പ്രൊഫഷനായി സ്വീകരിച്ചത്.

ദുബായിൽ വെച്ച് സംശയം തോന്നി പരിശോധിച്ചു, രേണു സുധിക്ക് കാൻസറോ?; വോയ്സ് ക്ലിപ്പ് പുറത്തുവിട്ട് ഷെഫീന ബീവി!
ദുബായിൽ വെച്ച് സംശയം തോന്നി പരിശോധിച്ചു, രേണു സുധിക്ക് കാൻസറോ?; വോയ്സ് ക്ലിപ്പ് പുറത്തുവിട്ട് ഷെഫീന ബീവി!

ഉദ്ഘാടനങ്ങൾ, പ്രമോഷനുകൾ, ഇൻസ്റ്റ​ഗ്രാം സബ്സ്ക്രിപ്ഷൻ എന്നിവ വഴി മാസം നല്ലൊരു തുക രേണു ഇപ്പോൾ സമ്പാദിക്കുന്നുണ്ട്. അതേസമയം പണം സമ്പാദിക്കാൻ രേണു തെര‍ഞ്ഞെടുത്ത വഴികളോട് ഭൂരിഭാ​ഗം പ്രേക്ഷകർക്കും എതിർപ്പാണ്. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി രേണുവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ വൈറലാകുന്നുണ്ട്.

Renu Sudhi

താരത്തിന് കാൻസർ സ്ഥിരീകരിച്ചുവെന്നും അതിനുള്ള പരിശോധനയ്ക്കായി പരുമലയിലെ ഒരു ആശുപത്രിയിൽ വന്ന് ചില പരിശോധനകൾ നടത്തിയെന്നുമാണ് പ്രചരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ചില വോയ്സ് ക്ലിപ്പുകളും പുറത്ത് വന്നിട്ടുണ്ട്. റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയയായ ഷെഫീന ബീവിയുടെ യുട്യൂബ് ചാനലിലൂടെയാണ് വോയ്സ് ക്ലിപ്പുകൾ പുറത്ത് വന്നത്. എന്നാൽ ഇക്കാര്യങ്ങളിൽ എന്തെല്ലാമാണ് സത്യമെന്നത് വ്യക്തമല്ല.

അതേസമയം രോ​ഗാവസ്ഥയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ രേണു പുതിയ പോസ്റ്റുമായി എത്തി. ഒരു ഫോട്ടോ പങ്കിട്ടുകൊണ്ട് താൻ ഒരു ഫൈറ്ററാണെന്നും അത് സമയമാകുമ്പോൾ എന്നെ മനസിലാക്കാത്തവർ മനസിലാക്കുമെന്നുമാണ് രേണു ക്യാപ്ഷനായി കുറിച്ചത്. പിന്നാലെ ആ ക്യാപ്ഷൻ നീക്കം ചെയ്ത് ഒരു കറുത്ത നിറത്തിലുള്ള ഹാർട്ടിന്റെ ഇമോജി ക്യാപ്ഷനാക്കി.

കുഞ്ഞ് പോയതിന് കാരണം അമ്മയോ! മക്കളോട് മത്സരിക്കുന്ന അമ്മ! ഫീലിംഗ്‌സ് വിറ്റ് പൈസ ഉണ്ടാക്കട്ടെ
കുഞ്ഞ് പോയതിന് കാരണം അമ്മയോ! മക്കളോട് മത്സരിക്കുന്ന അമ്മ! ഫീലിംഗ്‌സ് വിറ്റ് പൈസ ഉണ്ടാക്കട്ടെ

രോ​ഗാവസ്ഥയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ രേണു ക്യാപ്ഷൻ കൂടി മാറ്റിയത് ചർച്ചയായി. രേണു പറയാൻ ഉദ്ദേശിച്ചത് അസുഖത്തെ കുറിച്ചാണോയെന്നാണ് ചിലരുടെ സംശയം. അടുത്തിടെയായി തന്നെ കുറിച്ച് ഏത് തരത്തിലുള്ള പ്രചാരണങ്ങൾ വന്നാലും ഉടനടി പ്രതികരിക്കുന്ന രീതി രേണു കുറച്ചു. ദുബായ് യാത്രയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പൊട്ടിപുറപ്പെട്ടശേഷമാണ് അത്. പതിവുപോലെ പുതിയ പോസ്റ്റിനും പരിഹസിച്ചും വിമർശിച്ചുമുള്ള കമന്റുകളാണ് രേണുവിന് ലഭിച്ചതും.

ചിലർ മാത്രമാണ് രേണുവിനെ പിന്തുണച്ചും സ്നേഹം അറിയിച്ചും പ്രതികരിച്ചത്. ഞങ്ങൾക്ക് പണ്ടേ രേണുവിനെ മനസിലായതാണ്. മനസിലാകാത്ത കുറച്ചുപേർ ഉണ്ടായിരുന്നു അവർക്കെല്ലാം ഇപ്പോൾ ശെരിക്കും മനസിലായി. ഇനി വല്ലാണ്ട് വെളുപ്പിക്കണ്ടതില്ല, ചേച്ചിയെ പൊക്കി പറയാൻ ആരും വേണ്ട ചേച്ചി തന്നെ മതി എന്നാണ് വിമർശിച്ചവർ കുറിച്ചത്.

Renu Sudhi

ഇപ്പോൾ നമ്മുടെ പൊന്നോമന രേണുവിനെ കണ്ടാൽ അനുഷ്ക ഷെട്ടിയെ പോലെയുണ്ട്, രേണു ഫൈറ്റാണ് എന്നത് സത്യമാണ്. ഷെഫീന, മഞ്ജു പത്രോസ് തുടങ്ങിയ വേസ്റ്റ് ടീം പറയുന്നത് കേട്ട് ജീവിതം കരഞ്ഞ് തീർക്കത്തെ ഇങ്ങനെയൊരു ദൃഢമായ തീരുമാനം എടുത്തത് കോടിക്കണക്കിന് സ്ത്രീകൾക്ക് പ്രചോദനമാണ്. ഞങ്ങൾക്ക് വേണ്ടി ഒരു രേണു സുധി ഫൈറ്റ് ചെയ്തു. ലവ് യു രേണു എന്നാണ് അനുകൂലിച്ചവർ കമന്റായി കുറിച്ചത്.

സുധിയുടെ മരണശേഷം കുടുംബം നോക്കുന്നത് രേണുവാണ്. കോട്ടയക്ക് സന്നദ്ധ സംഘടന നിർമ്മിച്ച് നൽകിയ വീട്ടിലാണ് മാതാപിതാക്കൾക്കും സഹോദരിയുടെ കുടുംബത്തിനും മകനുമൊപ്പം രേണുവിന്റെ താമസം. ഇൻസ്റ്റഗ്രാമിൽ നിറയെ ഫോളോവേഴ്സ് ഉള്ള താരമാണ് രേണു. നാട്ടിലും വിദേശത്തുമായി രേണുവിന്‌ ആരാധകരുടെ നീണ്ട നിരയുണ്ട്.

ലോൺ എടുത്ത് പെർഫ്യൂം ബ്രാന്റ് ആരംഭിച്ചു, ലൈഫിൽ ഞാൻ സ്റ്റക്ക്; നെപ്പോ കിഡ്സിന്റെ യഥാർത്ഥ ജീവിതം; റുഷിൻ പറയുന്നു
ലോൺ എടുത്ത് പെർഫ്യൂം ബ്രാന്റ് ആരംഭിച്ചു, ലൈഫിൽ ഞാൻ സ്റ്റക്ക്; നെപ്പോ കിഡ്സിന്റെ യഥാർത്ഥ ജീവിതം; റുഷിൻ പറയുന്നു

അടുത്തിടെ ഒരു വലിയ സൈബർ ആക്രമണത്തിലൂടെ രേണു സുധി കടന്നുപോയിരുന്നു. സുധിയുടെ മൂത്ത മകൻ കിച്ചു ചില കാര്യങ്ങൾ വെളിപ്പെടുത്തിയ ശേഷമായിരുന്നു അത്. പലരും രേണുവിന്‌ നേരെ പതിവിലും ഏറെ വിമർശനങ്ങൾ ആ സംഭവത്തിനുശേഷം നടത്തി. കിച്ചുവുമായി അതിനുശേഷം വലിയ സമ്പർക്കം രേണുവിനും കുടുംബത്തിനുമില്ല.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X