മഹാനടിയും രാക്ഷസനുമല്ല! ഈ വര്‍ഷത്തെ എറ്റവും മികച്ച ചിത്രം അന്ധാദൂന്‍! ഐഎംഡിബി റാങ്ക് പട്ടിക പുറത്ത്!

By Prashant V R

ഇന്ത്യന്‍ സിനിമയില്‍ നിരവധി മികച്ച ചിത്രങ്ങള്‍ പുറത്തിറങ്ങിയ വര്‍ഷമായിരുന്നു 2018. പ്രേക്ഷകരെ വിസ്മയിപ്പിച്ചതും ത്രില്ലടിപ്പിച്ചതുമായ ധാരാളം സിനിമകള്‍ ഈ വര്‍ഷം പുറത്തിറങ്ങിയിരുന്നു. ഒന്നിനൊന്ന് മികച്ച സിനിമകളായിരുന്നു ഓരോ ഇന്‍ഡസ്ട്രികളിലും പുറത്തിറങ്ങിയിരുന്നത്. എല്ലാ ഭാഷകളില്‍നിന്നും കലാമൂല്യമുളള നിരവധി ചലച്ചിത്രങ്ങള്‍ ഇറങ്ങിയിരുന്നു. എല്ലാ ഭാഷക്കാര്‍ക്കും ഇത് സുവര്‍ണകാലഘട്ടമാണ്.

2018 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മുന്‍നിര ഇന്‍ഡസ്ട്രികളില്‍നിന്നുളള മികച്ച ചിത്രങ്ങള്‍ തിരഞ്ഞെടുത്തിരിക്കുകയാണ് ഐഎംഡിബി. ഐഎംഡിബി റാങ്ക് പട്ടികയില്‍ ഇത്തവണ പ്രേക്ഷകര്‍ ഏറ്റെടുത്തതും വലിയ വിജയങ്ങളുമായ ചിത്രങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മലയാളത്തില്‍നിന്നും സിനിമ ഇല്ലെങ്കിലും തമിഴില്‍നിന്നും തെലുങ്കില്‍നിന്നും ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഐഎംഡിബി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സിനിമകളെക്കുറിച്ചറിയാം.തുടര്‍ന്ന് വായിക്കൂ....

അന്ധാദൂന്‍

അന്ധാദൂന്‍

ശ്രീ റാം രാഘവന്റെ സംവിധാനത്തില്‍ ആയുഷ്മാന്‍ ഖുറാന നായകനായ ചിത്രമായിരുന്നു അന്ധാദുന്‍. തബു,രാധികാ ആപ്‌തെ തുടങ്ങിയവരും മുഖ്യ വേഷത്തിലെത്തിയ ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു, ഈ ചിത്രമാണ് ഇത്തവണ ഐഎംഡിബി റാങ്ക് ലിസ്റ്റില്‍ ഒന്നാമത് എത്തിയിരിക്കുന്നത്. വിയകോം പിക്‌ചേഴ്‌സും മാച്ച് ബോക്‌സ് പിക്‌ചേര്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരുന്നത്.

രാക്ഷസന്‍

രാക്ഷസന്‍

കോളിവുഡില്‍ ഈ വര്‍ഷം തരംഗമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു രാക്ഷസന്‍. സൈക്കോ ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ഒന്നടങ്കം ത്രില്ലടിപ്പിച്ചിരുന്നു. വിഷ്ണു വിശാല്‍ നായകവേഷത്തില്‍ എത്തിയ സിനിമയില്‍ അമല പോള്‍ നായികയായി എത്തി. മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ക്കൊപ്പം വലിയ കളക്ഷനും ചിത്രത്തിന് ബോക്‌സ് ഓഫീസില്‍നിന്നും ലഭിച്ചു. ഐഎംഡിബി റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

96

96

വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച 96 ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായിരുന്നു. ഹൈസ്‌ക്കുളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറഞ്ഞത്. സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലെ പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. ഐഎംഡിബി ലിസ്റ്റില്‍ ചിത്രം മൂന്നാമത് ആണ് എത്തിയിരിക്കുന്നത്.

മഹാനടി

മഹാനടി

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും ഒന്നിച്ച മഹാനടിയും ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച സിനിമകളിലൊന്നായിരുന്നു. നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കീര്‍ത്തി സുരേഷിന് കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രം കൂടിയായിരുന്നു മഹാനടി. ദുല്‍ഖറിനും കീര്‍ത്തിക്കും മികച്ച വരവേല്‍പ്പ് തന്നെയായിരുന്നു തെലുങ്ക് പ്രേക്ഷകര്‍ നല്‍കിയിരുന്നത്.

ബധായി ഹോ

ബധായി ഹോ

ആയുഷ്മാന്‍ ഖുറാനയുടെ തന്നെ ബധായി ഹോ എന്ന ചിത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തൊരു സിനിമയായിരുന്നു. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞെത്തിയ സിനിമ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ബോളിവുഡില്‍ ഈവര്‍ഷം സര്‍പ്രൈസ് ഹിറ്റായി മാറിയ സിനിമ കൂടിയായിരുന്നു ബധായി ഹോ. ബോക്‌സ് ഓഫീസില്‍നിന്നും 100കോടി കളക്ഷന്‍ നേടിയും ചിത്രം ഞെട്ടിച്ചു. ചിത്രം അഞ്ചാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്.

ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റു ചിത്രങ്ങള്‍

ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റു ചിത്രങ്ങള്‍

പാഡ്മാന്‍,രംഗസ്ഥലം,സ്ത്രീ,റാസി,സഞ്ജു തുടങ്ങിയ സിനിമകളിലാണ് ഐഎംഡിബി ലിസ്റ്റില്‍ തൊട്ടുപിറകെയുളള സ്ഥാനങ്ങളിലെത്തിയിരുന്നത്. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവയെല്ലാം ഒന്നിനൊന്ന് മികച്ച ചിത്രങ്ങള്‍ തന്നെയായിരുന്നു. ഐഎംഡിബിയുടെ പ്രേക്ഷക വിലയിരുത്തലില്‍ ആയിരുന്നു ആകര്‍ഷ് ഖുറാനയുടെ അന്ധാദുന്‍ ഒന്നാമതെത്തിയത്. തെന്നിന്ത്യയില്‍നിന്നും നാല് ചിത്രങ്ങളാണ് ഇത്തവണ ഐഎംഡിബി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X