»   » നിവിനും ദുല്‍ഖറും പൃഥ്വിയുമൊക്കെ മോഹന്‍ലാലിനെ അനുകരിച്ച് കൈയ്യടി നേടുന്നു...

നിവിനും ദുല്‍ഖറും പൃഥ്വിയുമൊക്കെ മോഹന്‍ലാലിനെ അനുകരിച്ച് കൈയ്യടി നേടുന്നു...

Posted By: Rohini
Subscribe to Filmibeat Malayalam

അഭിനയത്തില്‍ ഓരോരുത്തര്‍ക്കും ഓരോ സ്‌റ്റൈലുണ്ട്. പക്ഷെ മോഹന്‍ലാലിന്റെ കള്ള നോട്ടത്തിനും, മീശ പിരിക്കലിനും, മുണ്ടു മടക്കി കുത്തുന്നതിനും, ചമ്മിയ ചിരിയ്ക്കും പ്രേക്ഷകര്‍ പ്രത്യേകം മാര്‍ക്ക് നല്‍കിയിട്ടുണ്ട്. മറ്റാര്‍ക്കും കഴിയാത്ത, ലാലിന്റേത് മാത്രമായ ചില രസങ്ങള്‍.

എന്നാല്‍ അടുത്തിടെ പൃഥ്വിരാജ്, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ള ചില താരങ്ങള്‍ മനപൂര്‍വ്വമോ അല്ലാതെയോ വല്ലാതെ മോഹന്‍ലാലിനെ അനുകരിക്കാന്‍ ശ്രമിയ്ക്കുന്നുണ്ട്. നോക്കാം അത്തരം ചില അനുകരണങ്ങള്‍.

നിവിനും ദുല്‍ഖറും പൃഥ്വിയുമൊക്കെ മോഹന്‍ലാലിനെ അനുകരിച്ച് കൈയ്യടി നേടുന്നു...

പ്രേമം എന്ന ചിത്രം റിലീസായപ്പോള്‍ നിവിന്‍ പോളിയെ മോഹന്‍ലാലുമായി താരതമ്യം ചെയ്തവരുണ്ട്. അതിന് തക്കതായ ചില കാര്യങ്ങളിള്‍ നിവിന്‍ പോളിയില്‍ കണ്ടു എന്നത് തന്നെയാണ് വാസ്തവം. നിവിന്റെ മീശപിരിക്കലിലും കുസൃതിത്തരങ്ങളിലും ചില ലാല്‍ ടച്ച് ഉണ്ടായിരുന്നു

നിവിനും ദുല്‍ഖറും പൃഥ്വിയുമൊക്കെ മോഹന്‍ലാലിനെ അനുകരിച്ച് കൈയ്യടി നേടുന്നു...

അമര്‍ അക്ബര്‍ അന്തോണിയില്‍ പൃഥ്വിരാജ് ലാലിനെ അനുകരിച്ച് കൈയ്യടിനേടി. അതുകൊണ്ട് മാത്രമല്ല, പാവാട എന്ന ചിത്രത്തില്‍ മദ്യപാനിയായ പാമ്പ് ജോയിയില്‍ പലയിടത്തും ചില മോഹന്‍ലാല്‍ മാനറിസങ്ങള്‍ കണ്ടെത്തിയവരുണ്ട്. ക്ലൈമാക്‌സിലെ കോടതി രംഗത്തെ ആ സെന്റിമന്‍സ് രംഗമൊക്കെ പ്രത്യേകിച്ചു

നിവിനും ദുല്‍ഖറും പൃഥ്വിയുമൊക്കെ മോഹന്‍ലാലിനെ അനുകരിച്ച് കൈയ്യടി നേടുന്നു...

ചാര്‍ലി എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ മോഹന്‍ലാലിനെ അനുകരിച്ചതായി കണ്ടെത്തിയത്. തൂവാനത്തുമ്പികളിലെയും മായാമയൂരിയിലെയും മോഹന്‍ലാല്‍ അഭിനയത്തോട് ഏറെ സാമ്യമുണ്ടായിരുന്നു ചാര്‍ലിയിലെ ദുല്‍ഖര്‍ സല്‍മാന്. വിക്രമാദിത്യന്‍ എന്ന ചിത്രത്തിലും ദുല്‍ഖര്‍ ഒരു രംഗത്ത് ലാലിനെ അനുകരിച്ചു

നിവിനും ദുല്‍ഖറും പൃഥ്വിയുമൊക്കെ മോഹന്‍ലാലിനെ അനുകരിച്ച് കൈയ്യടി നേടുന്നു...

കോഹിനൂര്‍ എന്ന ചിത്രം 90 കളെ അടിസ്ഥാനമാക്കി എടുത്തതാണ്. ചിത്രത്തില്‍ ആസിഫ് അലിയുടെ ലുക്ക് മുതല്‍ എല്ലാം പഴയകാല ലാല്‍ ചിത്രങ്ങളിലെ ചില രസങ്ങള്‍ കണ്ടെത്താന്‍ സാധിച്ചു.

നിവിനും ദുല്‍ഖറും പൃഥ്വിയുമൊക്കെ മോഹന്‍ലാലിനെ അനുകരിച്ച് കൈയ്യടി നേടുന്നു...

ആമേന്‍ എന്ന ചിത്രത്തിലെ ഫാദര്‍ വിന്‍സെന്റ് വട്ടോളി എന്ന കഥാപാത്രത്തിലൂടെയാണ് ഇന്ദ്രജിത്തിലെ മോഹന്‍ലാലിനെ കണ്ടെത്തിയത്. പലരും അന്നത് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

നിവിനും ദുല്‍ഖറും പൃഥ്വിയുമൊക്കെ മോഹന്‍ലാലിനെ അനുകരിച്ച് കൈയ്യടി നേടുന്നു...

മനപൂര്‍വ്വമോ അല്ലാതെയോ പല ചിത്രങ്ങളിലും അനൂപ് മേനോന്‍ മോഹന്‍ലാലിനെ അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്. നടത്തത്തിലായാലും സംഭാഷണത്തിലായാലും തുടക്കം മുതല്‍ അനൂപ് മേനോനില്‍ ഒരു മോഹന്‍ലാല്‍ അനുകരണം കണ്ടിരുന്നു.

English summary
Imitating Mohanlal – The trend continues in Mollywood

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam