twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രഹസ്യ അജണ്ടയും ഗൂഢനീക്കങ്ങളുമായി AMMA! മോഹന്‍ലാലിന്റെ കൈകളില്‍ സംഘടന ഭദ്രമോ? കാണൂ!

    By Nimisha
    |

    താരങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങളും ക്ഷേമവുമൊക്കെ ഉറപ്പുവരുത്തുന്നതിനായി രൂപീകരിച്ച സംഘടനയാണ് എഎംഎംഎ. അവശരായ കലാകാരെ സഹായിക്കാനും സിനിമയില്‍ സജീവമല്ലാത്തവരെ സഹായിക്കാനുമൊക്കെയായി അമ്മ മുന്നിലുണ്ട്. വര്‍ഷങ്ങളോളം താരസംഘടനയെ മുന്നില്‍ നയിച്ചത് ഇന്നസെന്റായിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ നേതൃനിരയിലേക്ക് താനില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞിരുന്നു. എല്ലാ വര്‍ഷത്തേയും പോലെയല്ല ഇത്തവണ താന്‍ കടുത്ത തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെത്തുമെന്നുള്ള ചര്‍ച്ചകള്‍ സജീവമായത്. എല്ലാവരോടും ഒരുപോലെ ഇടപഴകുന്ന, അംഗങ്ങള്‍ക്കിടയില്‍ സ്വീകാര്യനായ വ്യക്തിയായിരിക്കണം ഇനി സംഘടനയെ നയിക്കേണ്ടതെന്നായിരുന്നു വിലയിരുത്തലുകള്‍.

    ഇന്നസെന്റിന്റെ പിന്‍ഗാമിയായി ആരെത്തുമെന്നുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നതിനിടയിലാണ് ഐക്യകണ്‌ഠേന മോഹന്‍ലാലിനെ തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകളെത്തിയത്. അധികം വൈകാതെ തന്നെ പുതിയ ഭരണസമിതിയും പ്രസിഡന്റും സ്ഥാനമേല്‍ക്കുകയും ചെയ്തു. തിരക്കുകളെല്ലാം മാറ്റി വെച്ച് താരങ്ങള്‍ അമ്മയുടെ ജനറല്‍ ബോഡിക്കെത്താറുണ്ടായിരുന്നു. കൊച്ചിയിലുണ്ടായിരുന്നിട്ട് പോലും പല താരങ്ങളും ഇത്തവണ യോഗത്തിനെത്തിയിരുന്നില്ല. അമരക്കാരനായെത്തിയ മോഹന്‍ലാലിനെ കാത്തിരുന്നത് അത്ര നല്ല കാര്യങ്ങളുമായിരുന്നില്ല. പ്രസിഡന്റായി താരമെത്തിയതിന് ശേഷമുള്ള സുപ്രധാന സംഭവങ്ങളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.

    ദിലീപിനെച്ചൊല്ലിയുള്ള തര്‍ക്കം

    ദിലീപിനെച്ചൊല്ലിയുള്ള തര്‍ക്കം

    കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപ് അമ്മയുടെ പ്രധാന അംഗങ്ങളിലൊരാളാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായതിന് പിന്നാലെയാണ് താരത്തെ സംഘടനയില്‍ നിന്നും പുറത്തേക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്. പ്രാഥമിക അംഗത്വം റദ്ദാക്കി താരത്തെ സംഘടനയില്‍ നിന്നും പുറത്താക്കുകയാണെന്ന് അന്ന് അറിയിച്ചിരുന്നു. മോഹന്‍ലാല്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ആദ്യ യോഗത്തില്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയായിരുന്നു. ദിലീപിനെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു താരത്തെ കാത്തിരുന്നത്.

    അഭിനേത്രികളുടെ കൂട്ടരാജി

    അഭിനേത്രികളുടെ കൂട്ടരാജി

    ദിലീപിനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കണമെന്നായിരുന്നു ആ യോഗത്തില്‍ പങ്കെടുത്തവര്‍ വാദിച്ചത്. പുറത്താക്കിയതായി രേഖലകളൊന്നുമില്ലെന്നും നിയമപരമല്ലായിരുന്നു ആ തീരുമാനമെന്നും ദിലീപ് കേസ് കൊടുത്തിരുന്നുവെങ്കില്‍ പണിയായേനെ എന്നുമൊക്കെയായിരുന്നു ചിലരുടെ വാദം. എതിര്‍പ്പുകളൊന്നുമില്ലാതിരുന്നപ്പോള്‍ മോഹന്‍ലാലും ഈ തീരുമാനത്തെ അനുകൂലിക്കുകയായിരുന്നു. ഇതേക്കുറിച്ചറിഞ്ഞപ്പോഴാണ് നടിയും സുഹൃത്തുക്കളും സംഘടനയില്‍ നിന്നും രാജി വെക്കുകയാണെന്നറിയിച്ചത്.

    ഡബ്ലുസിസിയുമായി ചര്‍ച്ച

    ഡബ്ലുസിസിയുമായി ചര്‍ച്ച

    നടിയുടെ അടുത്ത സുഹൃത്തുക്കളായ രമ്യ നമ്പീശനും ഗീതു മോഹന്‍ദാസും റിമ കല്ലിങ്കലും സംഘടനയില്‍ നിന്നും രാജി വെക്കുയാണെന്നറിയിച്ചത്. ഇതോടെയാണ് വനിതാ സംഘടനയായ ഡബ്ലുസിസിയിലെ അംഗങ്ങള്‍ ഇത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. രേവതി, പത്മപ്രിയ തുടങ്ങിയ താരങ്ങളായിരുന്നു ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നല്‍കിയത്. വിദേശത്തായിരുന്ന മോഹന്‍ലാല്‍ എത്തിയതിന് ശേഷമായിരുന്നു ചര്‍ച്ച നടത്തിയത്.

    വിവാദങ്ങളും വിമര്‍ശനവും

    വിവാദങ്ങളും വിമര്‍ശനവും

    സംഘടനയിലെ പല തീരുമാനങ്ങളും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാവിഷയമായിരുന്നു. ആക്രമണത്തിനിരയായ നടിയേയും കുറ്റാരോപിതനായ താരത്തെയും ഒരുപോലെ കാണുന്ന നടപടിയെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ കൃത്യമായ മറുപടി നല്‍കാതിരുന്നതും ചോദ്യചിഹ്നമായിരുന്നു.

    സംഘടനയിലേക്കില്ലെന്ന് ദിലീപ്

    സംഘടനയിലേക്കില്ലെന്ന് ദിലീപ്

    തന്നെക്കുറിച്ചുള്ള വിവാദം രൂക്ഷമായി തുടരുന്നതിനിടയിലാണ് ദിലീപ് ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയത്. തിരികെ സംഘടനയിലേക്കില്ലെന്ന് വ്യക്തമാക്കി താരം കത്ത് നല്‍കിയിരുന്നു. മനസ്സാവാചാ അറിയാത്ത കാര്യവുമായി ബന്ധപ്പെട്ടാണ് തന്റ പേര് പ്രചരിക്കുന്നത്. കുറ്റാരോപിതനായതിന് ശേഷമേ താന്‍ ഇക്കാര്യത്തക്കുറിച്ച് ചിന്തിക്കുള്ളൂവെന്നും ദിലീപ് അറിയിച്ചിരുന്നു. ഇതോടെയാണ് ഈ വിവാദം അവസാനിച്ചത്.

    പ്രളയക്കെടുതിയിലെ സംഭാവന

    പ്രളയക്കെടുതിയിലെ സംഭാവന

    അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ രക്ഷിക്കാനായി സിനിമാലോകവും മുന്നിട്ടിറങ്ങിയിരുന്നു. തെന്നിന്ത്യന്‍ താരങ്ങളായ സൂര്യയും കാര്‍ത്തിയും കമല്‍ഹസനുമൊക്കെയായിരുന്നു ആദ്യം ധനസഹായവുമായെത്തിയത്. ഇതിനിടയിലാണ് താരസംഘടനയായ എഎംഎംഎയുടെ ഇടപെടലുകളെക്കുറിച്ചുള്ള വിവാദം ഉയര്‍ന്നുവന്നത്. 10 ലക്ഷം രൂപയായിരുന്നു ആദ്യം സംഘടന നല്‍കിയത്. മുകേഷും ജഗദീഷുമായിരുന്നു ഈ തുക മുഖ്യമന്ത്രിക്ക് കൈമാറിയത്.

    10 ലക്ഷം പിച്ചക്കാശ് സംഭാവന

    10 ലക്ഷം പിച്ചക്കാശ് സംഭാവന

    നാനൂറിലധികം അംഗങ്ങളുള്ള സംഘടനയായിരുന്നിട്ട് പോലും 10 ലക്ഷം പിച്ചക്കാശാണ് സംഘടന നല്‍കിയതെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ രൂക്ഷമായിരുന്നു. കോടികള്‍ പ്രതിഫലമായി വാങ്ങുന്നവരുണ്ടായിട്ടും കുറഞ്ഞ തുക നല്‍കിയതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. മറ്റ് സംഘടനകളെല്ലാം ഇതില്‍ക്കുടുതല്‍ തുക നല്‍കിയിരുന്നുവെന്നും താരങ്ങള്‍ക്ക് വേണമെങ്കില്‍ പണം അങ്ങോട്ട് തരാമെന്ന തരത്തില്‍ വരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

    50 ലക്ഷം നല്‍കി ഞെട്ടിച്ചു

    50 ലക്ഷം നല്‍കി ഞെട്ടിച്ചു

    ആദ്യഘട്ട സഹയാമെന്ന നിലയ്ക്കാണ് 10 ലക്ഷം നല്‍കിയതെന്നും സഹായം ഇനിയും തുടരുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു. നാളുകള്‍ പിന്നിടുന്നതിനിടയിലാണ് 40 ലക്ഷം കൂടി നല്‍കിയത്. ഇത്തവണയും ജഗദീഷും മുകേഷുമായിരുന്നു എത്തിയത്. ഈ തീരുമാനത്തിന് ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. വിമര്‍ശിച്ചവര്‍ പോലും പിന്തുണച്ചിരുന്നു.

    വ്യക്തിഗത സഹായങ്ങളും

    വ്യക്തിഗത സഹായങ്ങളും

    താരസംഘടനയ്ക്ക് പുറമെ വ്യക്തിപരമായ സഹായങ്ങള്‍ നല്‍കാനും താരങ്ങള്‍ മുന്നിലുണ്ടായിരുന്നു. ക്യാംപിലേക്ക് അവശ്യ സാധനങ്ങളെത്തിച്ചും മരുന്നുകളെത്തിച്ചുമൊക്കെയാണ് പലരും മുന്നിട്ടിറങ്ങിയത്. മോഹന്‍ലാല്‍, നിവിന്‍ പോലഇ, മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷം രൂപയാണ് സംഭാവനയായി നല്‍കിയത്. ഇത് കൂടാതെ അവരവര്‍ ബ്രാഡന്‍സ് അംബാസഡര്‍മാരായിട്ടുള്ള കമ്പനികളിലൂടെ വസ്ത്രങ്ങളും എകത്തിച്ചിരുന്നു. മോഹന്‍ലാലും ജയറാമും ദുല്‍ഖറുമൊക്കെ ഇക്കാര്യത്തിന് മുന്നിട്ടിറങ്ങിയിരുന്നു.

    സ്റ്റേജ് ഷോ നടത്താനുള്ള നീക്കം

    സ്റ്റേജ് ഷോ നടത്താനുള്ള നീക്കം

    സുനാമി ദുരന്തമുണ്ടായപ്പോള്‍ പ്രത്യേക സ്റ്റേജ് ഷോ നടത്തി ധനസമാഹരണം നടത്തിയിരുന്നു. ഇതേ കാര്യം വീണ്ടും ചെയ്യാനുള്ള നീക്കത്തിലാണ് സംഘടന. കേരളത്തിന് പുറത്ത് പരിപാടി നടത്താനുള്ള അണിയറനീക്കങ്ങള്‍ ശക്തമായി നടക്കുകയാണ്. സര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് ഉടന്‍ തന്നെ തീരുമാനം അറിയിക്കുമെന്നും ഇടവേള ബാബു വ്യക്തമാക്കിയിരുന്നു.

    മോഹന്‍ലാലില്‍ ഭദ്രം

    മോഹന്‍ലാലില്‍ ഭദ്രം

    തുടക്കത്തില്‍ വെല്ലുവിളികളായിരുന്നുവെങ്കിലും കൃത്യമായ പാതയിലൂടെയാണ് താരസംഘടനയുടെ സഞ്ചാരമെന്നും മോഹന്‍ലാലില്‍ ഭ്ദ്രമാണ് അമ്മയെന്നുമാണ് പൊതുവിലുള്ള വിലയിരുത്തല്‍. അവസാന നിമിഷമാണ് പല കാര്യങ്ങളെക്കുറിച്ചുമുള്ള കൃത്യമായ വിവരം പുറത്തുവിടുന്നത്. അതിനാല്‍ത്തന്നെ വിമര്‍ശനങ്ങളും കുറവല്ല. അദ്ദേഹം തന്നെയാണ് സംഘടനയെ നയിക്കേണ്ടതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

    English summary
    Mohanlal's experince in Amma as apresident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X