ഗീത വിജയന് പാര പണിയാൻ ആ പ്രൊഡക്ഷൻ കൺട്രോളറെ പ്രേരിപ്പിച്ച കാര്യം എന്താണ് ? പുറത്ത് പറയാൻ പറ്റില്ലെന്ന് താരം

ഇൻ ഹരിഹർ ന​ഗറിലെ മായയെ ആരും മറന്നിട്ടുണ്ടാവില്ല. മലയാള സിനിമ മേഖലയിൽ ഒരു പിടി വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത ഇൻ ഹരിഹർ ന​ഗറിലൂടെ ബ്രേക്ക് കിട്ടിയ താരമാണ് ​ഗീതാ വിജയന്. 32 വർഷമായി താരം സിനിമാ മേഖലയിൽ എത്തിയിട്ട്. താരത്തിൻ്റെ വിശേഷങ്ങളും പഴയകാല സിനിമ വിശേഷങ്ങളും പങ്കു വെച്ചിരിക്കുകയാണ് താരം ഇപ്പോൾ.

ശ്രീകണ്ഠൻ നായരുടെ ഫ്ലവേഴ്സ് ഒരു കോടിയിലൂടെയാണ് താരം തൻ്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മലേഷ്യയിലാണ് താരം ജനിച്ചത്. അച്ഛൻ മലേഷ്യയിലെ വെറ്റിനറി സർജന് ആയിരുന്നു. അമ്മ തൃശുരിലെ കോളേജ് പ്രൊഫസറും. വിവാഹ ശേഷം അമ്മ ജോലി ഉപേക്ഷിച്ച് അച്ഛനൊപ്പം മലേഷ്യയിൽ സെറ്റിലായി. അവിടെ വെച്ചാണ് താൻ ജനിച്ചത്. തന്റെ എട്ടാം മാസം തൃശുരിലേക്ക് അമ്മമ്മയുടെ വീട്ടിലാക്കിയെന്നും താരം പറയുന്നു.

അമ്മയോടുള്ള അറ്റാച്ച്മെൻ്റ് കുറവാണ്. അമ്മ വീട്ടിലൊക്കെ വളരെ സ്ട്രിക്ടാണ്. പട്ടാള ചിട്ടയിലാണ് അമ്മയുടെ രീതി . എല്ലാത്തിനും ഒരു കൃത്യത വേണമെന്ന് അമ്മക്ക് നിരബന്ധമാണ്. ഇപ്പോഴും അമ്മയെ പേടിയാണെന്നും താരം പറഞ്ഞു. പത്താം ക്ലാസ് വരെ താരത്തിൻ്റെ പഠനം തൃശുരിലായിരുന്നു. അതിന് ശേഷമാണ് ചെന്നൈയിലേക്ക് മാറുന്നത്. അവിടെ കലാക്ഷേത്രയുടെ ഹോസ്റ്റലിൽ താമസിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നു.

Geeta

സിനിമയിലേക്കുള്ള കടന്ന് വരവ് വളരെ ആകസ്മികമായിരുന്നു. അതിനു വഴിയൊരുക്കിയത് പ്രശസ്ത നടി രേവതിയുാണ്. ഗീതയുടെ കസിൻ സിസ്റ്ററാണ് രേവതി. ഒരു ദിവസം രേവതി എന്നെ വിളിച്ചിട്ട് പറഞ്ഞു, ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ഉണ്ട്, അതിലേക്ക് ഒരു പുതുമുഖത്തെ വേണമെന്നാണ് അവർ പറഞ്ഞത്. അവർ എന്നെയാണ് വിളിച്ചത്. പക്ഷെ ആ ക്യാരക്ടർ നിനക്ക് ചേരുമെന്ന് തോന്നി, നിന്റെ പേരാണു ഞാൻ അവരോട് സജസ്റ്റ് ചെയ്തിരിക്കുന്നത്.

ഞാൻ രേവതിയോട് ആ സമയത്ത് പറഞ്ഞത് എനിക്ക് അഭിനയിക്കാൻ അറിയില്ലെന്നായിരുന്നു. അപ്പോൾ രേവതി പറഞ്ഞ മറുപടി പോയി ട്രൈ ചെയ്ത് നോക്കും പറ്റുവാണെങ്കിൽ ചെയ്യൂ, ഇല്ലെങ്കിൽ വിട്ടേക്ക്..അങ്ങനെയാണ് ഞാൻ സിനിമ മേഖലയിൽ എത്തുന്നത്. പിന്നീട് എന്നെ കൊണ്ട് പോയത് ഫാസിൽ സാറിന്റെ അരികിലേയ്ക്കാണ്.

ഫാസിൽ സാർ എന്തൊക്കെയോ ചോദിച്ചു. ഞാൻ എന്തൊക്കെയോ മറുപടി പറഞ്ഞു. അങ്ങനെ ഞാൻ ഒരു സിനിമാനടിയായി. സിദ്ദിഖ് ലാലിന്റെ ' ഇൻ ഹരിഹർനഗർ' ആയിരുന്നു ആ സിനിമ. അതിൽ മായ എത്തി പ്രേക്ഷകർ ചിത്രത്തേയും മായയേയും ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

സിനിമാ മേഖലയിൽ ചില വിഷമിപ്പിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും ​ഗീത പരിപാടിക്കിടെ പറഞ്ഞു. ഒരു പ്രൊഡക്ഷൻ കൺട്രോളറുടെ ഇടപെടൽ മൂലം തനിക്ക് ഓഫർ ചെയ്ത സിനിമയിൽ നിന്ന് തന്നെ നീക്കം ചെയ്തുവെന്നും പക്ഷെ ആ സിനിമക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു. താരത്തിനോട് പത്ത് ദിവസത്തിനുള്ളിൽ ഷൂട്ട് തുടങ്ങും റെഡി ആയിക്കോളാൻ ഡയറക്ടറും കൺട്രോളറും അറിയിച്ചതാണ്.

എന്നാൽ സിനിമയിൽ ആ കൺട്രോളർ മാറുകയും പുതിയ ആൾ വന്നതോടെ തന്നോട് ഡയറക്ടർക്ക് ഒരു റെസ്പോൺസും ഇല്ലാണ്ടായി. മാന്യമായി പറയാമായിരുന്നു സിനിമയിൽ അവസരം ഇല്ലാന്ന് അതിന് പകരം താൻ വിളിക്കുമ്പോൾ ഫോൺ കട്ടാക്കുകയായിരുന്നു. എന്നാൽ അതേസമയം തന്നെ സകുടുംബം ശ്യാമള എന്ന ചിട്രത്തിൽ അവസരം ലഭിച്ചു. അഭിനയിച്ചു. ചിത്രം സൂപ്പർ ഹിറ്റായിരുന്നു.

തന്നെ വേദനിപ്പിച്ചവരോട് ഒരു ദേഷ്യം ഉണ്ടായിരുന്നു. അവർ എന്നോട് ചെയ്തതിന് അവർക്കും തിരിച്ചടി കിട്ടി അവരുടെ സിനിമ ഷൂട്ടിം​ഗ് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് റിലീസായത്. അതും 2 ദിവസം മാത്രമേ അതിന് ആയുസ് ഉണ്ടാരുന്നുള്ളൂ. താരം പ്രൊഡക്ഷൻ കൺട്രോളറുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും പറഞ്ഞിരുന്നില്ല.

More from Filmibeat

Read more about: actress geeta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X