»   » കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

Posted By:
Subscribe to Filmibeat Malayalam

  സമീപ കാലത്തെ മലയാള സിനിമയിലെ നായകന്മാരുടെ കരിയര്‍ ഗ്രാഫ് എടുത്തു നോക്കുകയാണെങ്കില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ഒരു വിജയം എന്ന കണക്കെ കാണാം. അതില്‍ ചെറിയൊരു വ്യത്യസം നിവിന്‍ പോളിയ്ക്ക് മാത്രമാണ്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷമായി നിവിന്‍ പോളിയുടെ സിനിമകളെല്ലാം വിജയമാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങി തലമുതിര്‍ന്ന നായകന്മാര്‍ക്ക് പരാജയങ്ങള്‍ തുടര്‍ക്കഥകളാകുന്നു.

  എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനായി മാറുകയാണ് പൃഥ്വിരാജ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങള്‍ സ്വന്തമാക്കിയ നടന്‍ പൃഥ്വിരാജ് മാത്രമാണ്. പരാജയങ്ങള്‍ ഇല്ലെന്നല്ല, പക്ഷെ താരതമ്യേനെ വളരെ കുറവാണ്. 2011 ല്‍ പുറത്തിറങ്ങിയ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപി മുതലാണ് പ്രകടമായ മാറ്റം കണ്ട് തുടങ്ങിയത്. 2010 മുതലിങ്ങോട്ടുള്ള പൃഥ്വിയുടെ ചിത്രങ്ങളെ കുറിച്ചൊരു വിലയിരുത്തലാവാം,

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  രാജ് നായര്‍ സംവിധാനം ചെയ്ത പുണ്യം അഹം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് 2010 തുടങ്ങിയത്. 2010 ന്റെ തുടക്കം മുതല്‍ പൃഥ്വി തകര്‍ച്ചയുടെ ഘട്ടത്തില്‍ നിന്ന് കരകയറാനുള്ള ശ്രമമായിരുന്നു. അപ്പോഴൊക്കെ പൃഥ്വി വെറും രാജപ്പന്‍ എന്ന വിശേഷണത്തോടെ ഇരിക്കുന്ന സമയം. ഇങ്ങനെയൊരു ആര്‍ട്ട് ഫിലിം ചെയ്യുക എന്നത് വെല്ലുവിളിയായിരുന്നു

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  ജോര്‍ജ്ജ് വര്‍ഗീസ് സംവിധാനം ചെയ്ത താന്തോന്നി എന്ന ചിത്രം തനി ഹീറോയിസം കൊണ്ട് പൊട്ടിയ ചിത്രമാണ്. വടക്കേവീട്ടില്‍ കൊച്ചുകുഞ്ഞ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തില്‍ അവതരിപ്പിച്ചത്.

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  2010 ന് ശേഷമാണ് പൃഥ്വിയ്ക്ക് അന്യഭാഷ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ലഭിച്ചത്. അതിനുദാഹരണമാണ് പോലീസ് പോസീസ് എന്ന തെലുങ്ക് ചിത്രം. മന്‍ മോഹനാണ് ചിത്രം സംവിധാനം ചെയ്തത്

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  2010 ല്‍ പൃഥ്വിയ്ക്ക് കിട്ടിയ ആദ്യത്തെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വി തകര്‍ത്തഭിനയിച്ച ചിത്രം കേരളത്തിലെ തിയേറ്ററുകളെ ഇളക്കി മറിച്ചു. പൃഥ്വിയുടെ വിജയത്തിന്റെ തുടക്കമായിരുന്നു അത്

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  പോക്കിരി രാജയ്ക്ക് ശേഷം പൃഥ്വിരാജ് ചെയ്ത രാവണന്‍ എന്ന ചിത്രം ഇന്ത്യന്‍ സിനിമയില്‍ പൃഥ്വിയെ അടയാളപ്പെടുത്തി. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തില്‍ ഐശ്വര്യ റായ്ക്കും വിക്രമിനുമൊപ്പമാണ് പൃഥ്വി മത്സരിച്ചഭിനയിച്ചത്.

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  തുടര്‍ച്ചയായി മൂന്നാമത്തെ വിജയ ചിത്രം. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ അന്‍വര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി പൃഥ്വിയെത്തി. ചിത്രം മികച്ച വിജയം

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ദ ത്രില്ലര്‍ എന്ന ചിത്രം പക്ഷെ പൃഥ്വിയെ വീണ്ടും താഴോട്ടേക്ക് വലിച്ചു. എന്നാല്‍ നടന്റെ അഭിനയം പ്രശംസകള്‍ നേടി. മികച്ച അഭിനയമാണ് പൃഥ്വിയുടേതെന്ന് അടയാളപ്പെടുത്തി

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  രഞ്ജിത്ത് ശങ്കറിന്റെ അര്‍ജ്ജുനന്‍ സാക്ഷി എന്ന ചിത്രമാണ് പിന്നെ ചെയ്തത്. റിലീസിന് മുമ്പ് വലിയ ബില്‍ഡപ്പൊക്കെ ഉണ്ടായിരുന്നെങ്കിലും ചിത്രത്തില്‍ പ്രതീക്ഷിച്ച വിജയം കിട്ടിയിരുന്നില്ല

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  പിന്നെ പൃഥ്വിരാജിനെ കേരളക്കര തലയില്‍ വച്ചു നടന്നത് സന്തോഷ് ശിവ സംവിധാനം ചെയ്ത ഉറുമി എന്ന ചിത്രത്തിന് ശേഷമാണ്. ചിറക്കല്‍ കേളു നായനാരായും കൃഷ്ണദാസായും പൃഥ്വി എത്തി. പൃഥ്വിയ്‌ക്കൊപ്പം പ്രഭുദേവ, ജെനീലിയ ഡിസൂസ തുടങ്ങി അന്യഭാഷക്കാരും മലയാളത്തിലെത്തിയത് ഈ ചിത്രത്തിലൂടെയാണ്. പൃഥ്വി ആദ്യമായി നിര്‍മിച്ച ചിത്രവും ഉറുമിയാണ്

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  2011 ലാണ് പൃഥ്വി ലിജോ ജോസ് പെലിശ്ശേരി സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്.

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  എം മോഹന്‍ സംവിധാനം ചെയ്ത മാണിക്യക്കല്ല് എന്ന ചിത്രം കണ്ട ശേഷം പ്രേക്ഷകര്‍ പറഞ്ഞു, നല്ല ചിത്രം, നന്മയുള്ള ചിത്രം. പൃഥ്വിയുടെ വേഷവും പ്രശംസകള്‍ നേടി. വിനയ ചചന്ദ്രന്‍ മാഷായിട്ടാണ് പൃഥ്വി ചിത്രത്തിലെത്തിയത്

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  നടന്‍ ബാബുരാജ് ബ്ലാക്ക് ഡാലിയ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് മനുഷ്യമൃഗം. ബാബുരാജ് മുഖ്യ കഥാപാത്രമായെത്തിയ ചിത്രത്തില്‍ അതിഥി താരമായിരുന്നു പൃഥ്വി. എന്നാല്‍ നായകനോളം പ്രധാന്യം ചിത്രത്തിലുണ്ടായിരുന്നു

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  നല്ല സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലും പൃഥ്വി പക്വതയിലെത്തിയിരുന്നു. അങ്ങനെയാണ് ഡോ. ബജുവിന്റെ വീട്ടിലേക്കുള്ള വഴി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്.

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  2010 ന് ശേഷം പൃഥ്വിയുടേതായി ഏറ്റവും പരാജയപ്പെട്ട ചിത്രങ്ങളിലൊന്നാണ് തേജാഭായി. ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ചിത്രം റിലീസായത് 2011 ലാണ്.

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  പൃഥ്വിരാജിന്റെ കരിയര്‍ മാറ്റിയെഴുതിയ ചിത്രമാണ് രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപീ. അതുവരെയുള്ള മുന്‍വിധികളൊക്കെ പൃഥ്വി ഈ ചിത്രത്തിന് ശേഷം പൊളിച്ചെഴുതി. ഉറുമിയ്ക്ക് ശേഷം പൃഥ്വി നിര്‍മിച്ച രണ്ടാമത്തെ ചിത്രവും ഇന്ത്യന്‍ റുപിയാണ്

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  ജോണി ആന്റണി സംവിധാനം ചെയ്ത മാസ്‌റ്റേഴ്‌സ് ഒരു ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറാണ്. പൃഥ്വിയ്‌ക്കൊപ്പം തമിഴ് നടന്‍ ശശികുമാറും എത്തിയ ചിത്രം സൗഹൃദത്തിന്റെ കൂടെ കഥയാണ് പറഞ്ഞത്.

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  അഞ്ജലി മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന ചിത്രത്തിലെ അഭിനയത്തിനും പൃഥ്വി പ്രശംസകള്‍ നേടി. അതിഥി താരമായിരുന്നെങ്കില്‍ കൂടെ പൃഥ്വിയുടെ വിക്കി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുന്നതാണ്

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  വീണ്ടുമൊരു പരാജയത്തെ പൃഥ്വി നേരിട്ടത് ഹീറോ എന്ന ചിത്രത്തിലൂടെയാണ്.

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  അമല്‍ നീരദിന്റെ പരീക്ഷണ ചിത്രങ്ങളില്‍ ധൈര്യമായി അഭിനയിച്ച നടനാണ് പൃഥ്വി. അതിലൊന്നാണ് ബാച്ചിലര്‍ പാര്‍ട്ടിയും. ഇന്ദ്രജിത്തും ആസിഫ് അലിയും റഹ്മാനും കലാഭവന്‍ മണിയുമൊക്കെയുള്ള ചിത്രത്തില്‍ ഒടുവിലെത്തുന്ന വളരെ പ്രധാനപ്പെട്ട ഒരു അതിഥി വേഷമാണ് പൃഥ്വിയുടേത്

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  വീട്ടിലേക്കുള്ള വഴി എന്ന ചിത്രത്തിന് ശേഷം മറ്റൊരു ഡോ. ബിജു ചിത്രത്തില്‍ കൂടെ പൃഥ്വി ഭാഗമായി, ആകാശത്തിന്റെ നിറം. അതുമൊരു അതിഥി വേഷമായിരുന്നു.

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  ഷാജി കൈലാസിന്റെ തുടര്‍പരാജയങ്ങളിലൊന്നായിരുന്നു സിംഹാസനം. ഇത്തവണ അതിനിരയായത് പൃഥ്വിരാജാണെന്ന് മാത്രം.

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  അര്‍ജുനന്‍ സാക്ഷിയ്ക്ക് ശേഷം പൃഥ്വി വീണ്ടും രഞ്ജിത്ത് ശങ്കറിന് കൈ കൊടുത്തു, മോളി ആന്റി ദ റോക്‌സ്. രേവതിയെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിച്ച ചിത്രത്തില്‍ പ്രണവ് റോയ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  ബോളിവുഡില്‍ പൃഥ്വി തരംഗം സൃഷ്ടിക്കാന്‍ തുടങ്ങിയത് 2012ന്റെ ഒടുവിലാണ്. സച്ചിന്‍ കുദല്‍ക്കര്‍ സംവിധാനം ചെയ്ത അയ്യ എന്ന ചിത്രത്തിലൂടെ പൃഥ്വി ബോളിവുഡില്‍ സാന്നിധ്യം അറിയിച്ചു

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന ചിത്രം പൃഥ്വിയ്ക്ക് നേടിക്കൊടുത്തത് മികച്ച വിജയമാണ്. ഡോ. രവി തരകന്റെ വേഷത്തില്‍ പൃഥ്വി തകര്‍ത്തുവാരി. ഈ ചിത്രത്തിലെ അഭിനയം കൂടെ പരിഗണിച്ചാണ് 2012 ല്‍ പൃഥ്വിയ്ക്ക് സംസ്ഥാന പുരസ്‌കാരം നല്‍കിയത്

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  പൃഥ്വിരാജ് എന്ന നടനെ അറിയാതെ വണങ്ങിപ്പോകും, ഈ സിനിമ കണ്ടാല്‍. മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയലായി പൃഥ്വി പകര്‍ന്നാടുകയായിരുന്നു. ഈ സിനിമയിലെ അഭിനയമാണ് പൃഥ്വിയ്ക്ക് 2012 ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിന് മുഖ്യ കാരണം

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  തുടര്‍ച്ചയായി വിജയങ്ങള്‍ തന്നെ. മുംബൈ പോലീസ് എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ കണ്ടത് മറ്റൊരു പൃഥ്വിരാജിനെയാണ്. തിരിച്ചറിയാന്‍ വൈകിപ്പോയതോ, നടന്റെ വളര്‍ച്ചയോ എന്നത് ആരാധകര്‍ക്ക് തീരുമാനിക്കാം

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  മുംബൈ പൊലീസിലെ പൊലീസ് വേഷം അഴിച്ചുവയ്ക്കാതെ പൃഥ്വി നേരെ പോയത് ബോളിവുഡിലേക്കാണ്. ഔറംഗ് സേബ് എന്ന ചിത്രത്തില്‍ അര്‍ജ്ജുന്‍ കപൂറിനൊപ്പം പൃഥ്വി തകര്‍ത്തഭിനയിച്ചു

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ് എന്ന ചിത്രവും അതിലെ പൃഥ്വിയുടെ സാം അലക്‌സ് എന്ന കഥാപാത്രവും മറ്റൊരു വിജയം. അപ്പോഴേക്കും പൃഥ്വി മലയാള സിനിമ കീഴടക്കിയിരുന്നു

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  തുടര്‍ച്ചയായ വിജയങ്ങളുടെ മുകളില്‍ നില്‍ക്കുമ്പോഴാണ് ഒരു തകര്‍ച്ച വന്നത്. അനില്‍ സി മേനോന്റെ ലണ്ടന്‍ ബ്രിഡ്ജ്. എന്നാല്‍ ആ പരാജയത്തിന് പൃഥ്വിയുടെ രോമത്തില്‍ പോലും തൊടാന്‍ കഴിയുമായിരുന്നില്ല. സൗകര്യപൂര്‍വ്വം അത് ആരാധകരങ്ങ് മറന്നു.

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  ഒരുകൂട്ടം നവാഗതര്‍ക്കൊപ്പം പൃഥ്വിരാജ് കൈകോര്‍ത്തപ്പോള്‍ സെവന്‍ത് ഡേ പോലൊരു മികച്ച ചിത്രം മലയാളത്തിന് കിട്ടി.

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  മുന്നറിയിപ്പ് എന്ന ചിത്രത്തില്‍ സംവിധായകന്‍ വേണുവിനെയും നായകന്‍ മമ്മൂട്ടിയെയും കഴിഞ്ഞാല്‍ എടുത്തു പറയേണ്ട കഥാപാത്രമാണ് വെറും രണ്ട് സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട പൃഥ്വിരാജിന്റെ ചാക്കോച്ചന്‍ എന്ന കഥാപാത്രം. അതിഥികളായി വന്ന സിനിമ കൈയ്യടക്കിയവരുടെ കൂട്ടത്തില്‍ ഈ ചിത്രത്തിലെ അഭിനയം കൊണ്ട് പൃഥ്വിയെയും പരിഗണിക്കാവുന്നതാണ്

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  പേരുകൊണ്ടും അവതരണ രീതി കൊണ്ടും എന്നും പുതുമ പരീക്ഷിക്കുന്ന അനില്‍ രാധാകൃഷ്ണ മേനോന്റെ സപ്തമശ്രീ തസ്‌കര എന്ന ചിത്രവും പൃഥ്വി തന്റെ അഭിനയ മികവുകൊണ്ട് ശ്രദ്ധ നേടിയെടുത്തു.

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  ദിലീഷ് നായര്‍ സംവിധാനം ചെയ്ത ടമാര്‍ പടാര്‍ പക്ഷെ പേരുപോലെ പൊട്ടിത്തകര്‍ന്നു പോയി. എന്നാല്‍ ഭാഷാ പ്രയോഗം കൊണ്ടും അഭിനയം കൊണ്ടു പൃഥ്വിരാജ് പ്രശംസ നേടി

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  മലയാളത്തില്‍ നായകനായി തിളങ്ങുമ്പോഴാണ് കൈവ്യതലൈവ എന്ന ചിത്രത്തില്‍ പ്രതിനായകനായെത്തി പൃഥ്വി പ്രശംസ നേടിയത്. വസന്തബാലന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സിദ്ധാര്‍ത്ഥിനൊപ്പം അല്ലെങ്കില്‍ അതുക്കും മേലെ ശ്രദ്ധിക്കപ്പെട്ടു പൃഥ്വിയുടെ കഥാപാത്രം

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  പൃഥ്വി അങ്ങനെ 2015 ലേക്ക് കടന്നു. മേജര്‍ രവി സംവിധാനം ചെയ്ത പിക്കറ്റ് 43 യിലും പൃഥ്വിയുടെ അഭിനയം മികച്ചതില്‍ മികച്ചതായി.

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇവിടെ എന്ന ചിത്രം പ്രേമത്തിന്റെ ഒഴുക്കില്‍ പെട്ടെങ്കിലും അവതരണ മികവുകൊണ്ടും അഭിനയ മികവുകൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. എടുത്തു പറയേണ്ടത് ചിത്രത്തിലെ പൃഥ്വിയുടെ ഡയലോഗ് ഡെലിവറിയാണ്.

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  ലിജോ ജോസ് പെല്ലിശ്ശേരീയുടെ പരീക്ഷണ ചിത്രമാണ് ഡബിള്‍ ബാരല്‍. വിര്‍ശനങ്ങള്‍ക്കിടയിലും ചിലര്‍ സിനിമയെ അംഗീകരിച്ചു.

  കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ നടന്‍ പൃഥ്വി!!

  ഇപ്പോള്‍ എന്നു നിന്റെ മൊയ്തീന്‍ വരെ വന്നു നില്‍ക്കുന്നു പൃഥ്വിയുടെ 2010 ല്‍ തുടങ്ങിയ വിജയ ചിത്രങ്ങളുടെ യാത്ര. മൊയ്തീന്‍ എന്ന കഥാപാത്രമായി പൃഥ്വി ജീവിക്കുകയായിരുന്നു. മികച്ച അഭിപ്രായങ്ങള്‍ നേടി ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു.

  English summary
  In past five years, Prithviraj who got more film as success in Malayalam industry

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more