twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ചഭിനയിച്ച സൂപ്പര്‍ഹിറ്റുകള്‍! രാജ്യസ്‌നേഹം വിളിച്ചോതിയ ചിത്രങ്ങള്‍

    |

    ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ് രാജ്യം. ഇക്കൊല്ലം കൊറോണയുടെ പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ ആഘോഷങ്ങള്‍ക്കെല്ലാം കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എങ്കിലും പലയിടങ്ങളിലും സ്വതന്ത്ര ദിനത്തിന്റെ തയ്യാറെടുപ്പുകളിലാണ്.

    പുറത്തിറങ്ങാനോ ആഘോഷങ്ങളിലോ പങ്കെടുക്കാനോ കഴിയാത്തവര്‍ക്ക് അന്നേ ദിവസം അഭിമാനം കൊള്ളാന്‍ പാകമുള്ള സിനിമകളും ഇതിനകം തിയറ്ററുകളിലേക്ക് എത്തിയിട്ടുണ്ട്. സ്വതന്ത്ര്യത്തിനായി പോരാടുകയും ദേശസ്‌നേഹം വിളിച്ചോതുന്നതുമായ ചിത്രങ്ങളില്‍ മലയാളത്തിന്റെ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ചില സിനിമകളുടെ വിശേഷങ്ങള്‍ അറിയാം.

     രാജ്യസ്‌നേഹം തുളുമ്പുന്ന സിനിമകള്‍

    സ്വതന്ത്ര്യത്തിന്റെ കഥ പറയുമ്പോള്‍ ആദ്യം പറയേണ്ടത് ഗോവര്‍ധന്റെ കഥയാണ്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയാണ് കാലാപാനി. അഹിംസയ്‌ക്കെതിരെ പോരാടിയിരുന്ന സ്വാതന്ത്ര്യസമരസേനാനി ആയിരുന്നു ഗോവര്‍ധന്‍. ജയിലിനുള്ളില്‍ നിന്ന് തന്നെ ഗോവര്‍ധന്റെ കഥ അവസാനിക്കുമെങ്കിലും സ്വാതന്ത്ര്യത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും മലയാള പ്രേക്ഷകരുടെ ഹൃദയത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന ചിത്രമാണത്. ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു ഗോവര്‍ധന്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.

    Recommended Video

    Dulquer salmaan's bet with Mammootty | FilmiBeat Malayalam
     രാജ്യസ്‌നേഹം തുളുമ്പുന്ന സിനിമകള്‍

    ചരിത്രത്തെയും ഇതിഹാസങ്ങളെയും ആസ്പദമാക്കി സിനിമകളൊരുക്കി കൈയടി വാങ്ങി കൂട്ടിയ താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മലയാള സിനിമയുടെ ചരിത്രത്തിലും മമ്മൂട്ടിയുടെ കരിയറിലും വലിയ വിജയം സമ്മാനിച്ച ചിത്രമായിരുന്നു കേരള വര്‍മ പഴശ്ശിരാജ. ഹരിഹരന്റെ സംവിധാനത്തില്‍ എംടി വാസുദേവന്‍ നായര്‍ തിരക്കഥയൊരുക്കിയ ചിത്രമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രീട്ടിഷുകാരുമായി പഴശ്ശിരാജ നടത്തിയ പോരാടങ്ങളായിരുന്നു സിനിമയുടെ ഇതിവൃത്തം. ബിഗ് ബജറ്റില്‍ നിര്‍മ്മിച്ച് കേരളത്തില്‍ നിന്നും വലിയ കളക്ഷന്‍ നേടിയ സിനിമയായിരുന്നിത്.

     രാജ്യസ്‌നേഹം തുളുമ്പുന്ന സിനിമകള്‍

    മോഹന്‍ലാല്‍ മേജര്‍ മഹാദേവനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി രാജ്യസ്‌നേഹം വിളിച്ചോതി തന്നെ സിനിമയാണ് കീര്‍ത്തിചക്ര. മേജര്‍ രവിയുടെ സംവിധാനത്തില്‍ പിറന്ന ചിത്രം രാജ്യത്തിന് വേണ്ടി പട്ടാളക്കാര്‍ നടത്തുന്ന യുദ്ധങ്ങളും അതിലൂടെ സ്വന്തം ജീവനും സഹപ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയുമൊക്കെ ജീവന്‍ വെടിയുന്നതുമെക്കെ വ്യക്തമാക്കിയിരുന്നു. ഇന്നും മോഹന്‍ലാലിന്റെ പട്ടാള സിനിമകളില്‍ ഏറ്റവും വിജയം നേടിയ ചിത്രമായി കീര്‍ത്തിചക്ര അറിയപ്പെടുന്നു. രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ക്ക് മടുപ്പില്ലാതെ കാണാവുന്ന പട്ടാള സിനിമയെന്ന് എല്ലാ കാലത്തും കീര്‍ത്തിചക്ര അറിയപ്പെടും.

      രാജ്യസ്‌നേഹം തുളുമ്പുന്ന സിനിമകള്‍

    രാജ്യത്തോട് സ്‌നേഹവും കൂറും പുലര്‍ത്തുന്ന ബാപ്പയുടെയും മകന്റെയും കഥ പറഞ്ഞെത്തിയ ചിത്രമായിരുന്നു ദാദാ സാഹിബ്. മെഗാസ്റ്റാര്‍ മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ ചിത്രം ഇന്നും മലയാളികളുടെ ഹൃദയം കവര്‍ന്ന സിനിമകളിലൊന്നാണ്. രാജ്യത്തിന് വേണ്ടി സേവനമനുഷ്ടിക്കുന്ന കറതീര്‍ന്നൊരു പട്ടാളക്കാരനാണെങ്കിലും ഒരു ഘട്ടത്തില്‍ രാജ്യദ്രോഹിയെന്ന് മുദ്രകുത്തി തൂക്കിലേറ്റിയ സുബേര്‍ മുഹമ്മദ് അബുക്കറും അദ്ദേഹത്തിന്റെ പിതാവ് ദാദ മുഹമ്മദ് സാഹിബിന്റെയും കഥയായിരുന്നു സിനിമയിലൂടെ പറഞ്ഞത്. വിനയന്റെ സംവിധാനത്തിലെത്തിയ ചിത്രം മലയാളത്തില്‍ നിന്നും പിറന്ന ഏറ്റവും മികച്ച സിനിമകളിലൊന്ന് കൂടിയാണ്.

    English summary
    Independence Day 2020: Best Patriotic Movies Of Mohanlal And Mammootty To Watch
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X