Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
രാജ്യത്തോട് സ്നേഹവും കൂറും പുലര്‍ത്തുന്ന സിനിമകള്‍; സ്വാതന്ത്ര്യദിനത്തിന് ആവേശം കൂട്ടുന്ന ചിത്രങ്ങളിതാ
വീണ്ടുമൊരു ആഗസ്റ്റ് പതിനഞ്ചിന് ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. രാജ്യത്തുടനീളം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെട്ട് കഴിഞ്ഞു. അതേ സമയം ഈ ദിവസങ്ങളില്‍ രാജ്യസ്നേഹം തുളുമ്പുന്ന സിനിമകളായിരിക്കും ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്യുക.
മലയാളത്തിലേക്ക് നോക്കുകയാണെങ്കില്‍ മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ചഭിനയിച്ച നിരവധി സിനിമകള്‍ ഈ ലിസ്റ്റിലുണ്ടാവും. അത്തരത്തില്‍ സ്വതന്ത്ര്യദിനവുമായി ബന്ധപ്പെടുത്താന്‍ സാധിക്കുന്ന ചില സിനിമകളുടെ വിശേഷങ്ങളിങ്ങനെയാണ്.

സ്വതന്ത്ര്യത്തിന് വേണ്ടി പോരാടിയ ഗോവര്‍ധന്റെ കഥ പറഞ്ഞെത്തിയ മോഹന്‍ലാല്‍ ചിത്രമാണ് കാലാപാനി. പ്രിയദര്ശന് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയാണ് കാലാപാനി. അഹിംസയ്ക്കെതിരെ പോരാടിയിരുന്ന സ്വാതന്ത്ര്യ സമരസേനാനിയായ ഗോവര്‍ധന്റെ കഥയാണ് ചിത്രം പറഞ്ഞത്. ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു ഗോവര്ധന് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.
മമ്മൂട്ടി നായകനായി അഭിനയിച്ച കേരള വര്‍മ പഴശ്ശിരാജ എന്ന സിനിമയും സ്വതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തെ പറ്റിയാണ് പറഞ്ഞത്. എംടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ഹരിഹരന്റെ സംവിധാനം ചെയ്ത ചിത്രം പതിനെട്ടാം നൂറ്റാണ്ടില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രീട്ടിഷുകാരുമായി പഴശ്ശിരാജ എന്ന രാജാവിന്റെ കഥയാണ് പറഞ്ഞത്.
രജനികാന്തിനെക്കാളും 40 വയസ് കുറവുള്ള നടി നായികയായിട്ടെത്തുന്നു; പുത്തന്‍ സിനിമയിലെ നായിക തമന്നയോ?

പട്ടാളക്കാരുടെ കഥ പറഞ്ഞ് നിരവധി ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ അഭിനയിച്ചിട്ടുള്ളത്. അതില്‍ ശ്രദ്ധേയമായ സിനിമയാണ് കീര്‍ത്തിചക്ര. മേജര്‍ രവി സംവിധാനം ചെയ്ത ചിത്രം രാജ്യത്തിന് വേണ്ടി പട്ടാളക്കാര്‍ നടത്തുന്ന യുദ്ധങ്ങളെ പറ്റിയും അതിലൂടെ സ്വന്തം ജീവന് നഷ്ടപ്പെടുത്തുന്നവരെയുമാണ് കാണിച്ചിരിക്കുന്നത്.
മേജര്‍ രവിയുടെ സംവിധാനത്തില്‍ തന്നെ നിരവധി ചിത്രങ്ങള്‍ സമാനമായ രീതിയില്‍ പുറത്തിറങ്ങിയിട്ടുണ്ട്. കുരുക്ഷേത്ര, കാണ്ഡഹാര്‍, 1971: ബിയോണ്ട് ബോര്‍ഡേഴ്സ് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. അതുപോലെ മേജര്‍ രവി സംവിധാനം ചെയ്ത് പൃഥ്വിരാജ് അഭിനയിച്ച പിക്കറ്റ് 43 യും മികച്ച പട്ടാള ചിത്രമാണ്.
പ്രകൃതി പടങ്ങള്‍ ചെയ്യുന്നത് എന്തിനാണ്? മാസ് മസാല പടങ്ങള്‍ വന്നാലും ചെയ്യാമെന്ന് നടി ഗീതി സംഗീത
രാജ്യത്തോട് സ്നേഹവും കൂറും പുലര്‍ത്തുന്ന ബാപ്പയും മകനുമായി മമ്മൂട്ടി തകര്‍ത്തഭിനയിച്ച ചിത്രമാണ് ദാദാ സാഹിബ്. രാജ്യത്തിന് വേണ്ടി സേവനമനുഷ്ടിച്ച പട്ടാളക്കാരനായും സ്വതന്ത്ര്യ സമരസേനാനിയായിട്ടും ഇരട്ടക്കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്.
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്
-
കാവ്യയാണ് തന്നെ അതിശയിപ്പിച്ചത്; ദിലീപിന്റെ കൂടെയുള്ള സിനിമയെ കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ