സ്വാതന്ത്ര്യ സമരസേനാനികളുടെ ത്യാഗവും നേട്ടങ്ങളും! ദേശഭക്തി ഉണര്‍ത്തുന്ന സിനിമകള്‍ ഇവയാണ്
രാജ്യം ഇത്തവണ 78-ാം സ്വതന്ത്ര്യദിനം ആഘോഷിക്കാന്‍ പോവുകയാണ്. ഇതിനോട് അനുബന്ധിച്ച് സിനിമാസ്വദകരെ ത്രസിപ്പിക്കുന്ന ചില റിപ്പോര്‍ട്ടുകളും പുറത്ത് വരികയാണ്. സ്വതന്ത്ര്യം ലഭിച്ചതിന് പിന്നാലെ ദേശഭക്തി കാണിക്കുന്ന നിരവധി സിനിമകളാണ് റിലീസ് ചെയ്തിരുന്നത്.
സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗവും നേട്ടങ്ങളുമൊക്കെ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ദേശഭക്തി സിനിമകള്‍ നിരവധിയാണ്. വിനോദം എന്നതിനൊപ്പം ചരിത്രസംഭവങ്ങള്‍ മനസിലാക്കാനും പഠിക്കാനും അഭിമാനിക്കാനും സാധിക്കുന്ന സിനിമകളെ കുറിച്ചറിയാം.

ബോളിവുഡിലെ എക്കാലത്തെയും മികച്ച യുദ്ധചിത്രമാണ് ബോര്‍ഡര്‍. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ രാജസ്ഥാനില്‍ നടന്ന ലോംഗേവാല യുദ്ധത്തില്‍ നടന്ന യഥാര്‍ത്ഥ ജീവിത സംഭവങ്ങളുടെ ആവിഷ്‌കാരമാണ് ചിത്രം. 1997 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ സണ്ണി ഡിയോള്‍, ജാക്കി ഷെറഫ്, സുനില്‍ ഷെട്ടി, തുടങ്ങി നിരവധി താരങ്ങളാണ് അഭിനയിച്ചത്.
1857-ലെ ഇന്ത്യന്‍ ലഹളയിലൂടെ പേരുകേട്ട സൈനികനായി മാറിയ മംഗള്‍ പാണ്ഡെയുടെ ജീവിതത്തെയും അദ്ദേഹത്തിന്റെ പ്രവൃത്തികളെയും ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് മംഗള്‍ പാണ്ഡെ.
ഇന്ത്യയുടെ രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജിയുടെ ജീവിതത്തെ അടയാളപ്പെടുത്തി ഒരുക്കിയ ചിത്രമാണ് 'ഗാന്ധി'. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയെക്കുറിച്ചും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ചുമാണ് സിനിമ പറയുന്നത്.
യുദ്ധം ആസ്പദമാക്കി ഒരുക്കിയ ഹൃത്വിക് റോഷന്റെ ചിത്രമായിരുന്നു ലക്ഷ്യ. പാകിസ്ഥാന്‍ സൈനികര്‍ക്കെതിരെ തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ലെഫ്റ്റനന്റ് കരണ്‍ ഷെര്‍ഗില്‍ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിച്ചത്. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രീതി സിന്റ, അമിതാഭ് ബച്ചന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്.

ഭഗത് സിങ്ങിന്റെ രാജ്യത്തോടുള്ള അഭിനിവേശം ഇതിവൃത്തമാക്കി ഒരുക്കിയ സിനിമയാണ് 'ദി ലെജന്‍ഡ് ഓഫ് ഭഗത് സിംഗ്'. അജയ് ദേവ്ഗണ്‍ നായകനായിട്ടെത്തിയ ചിത്രത്തില്‍ ഭഗത് സിംഗ് തന്റെ സുഹൃത്തുക്കളോടൊപ്പം ബ്രിട്ടീഷുകാരില്‍ നിന്ന് തന്റെ രാജ്യത്തെ മോചിപ്പിക്കാന്‍ ഒരു വിപ്ലവകാരിയാകാന്‍ തീരുമാനിക്കുന്നതും പിന്നീട് അദ്ദേഹത്തിന്റെ ജീവിതവുമൊക്കെയാണ് കാണിക്കുന്നത്. 2002 ലാണ് സിനിമയുടെ റിലീസ്.
ബേദബ്രത പെയിന്‍ സംവിധാനം ചെയ്ത് 2012 ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ചരിത്ര യുദ്ധ നാടക ചിത്രമാണ് ചിറ്റഗോംഗ്. 1930-കളിലെ ബ്രിട്ടീഷ് കൊളോണിയല്‍ ഇന്ത്യയില്‍ (ഇപ്പോള്‍ ബംഗ്ലാദേശ്) അധികം അറിയപ്പെടാത്ത ഒരു കഥയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയത്. മനോജ് ബാജ്‌പേയി പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രം വലിയ വിജയം നേടിയിരുന്നു.
1919-ലെ അമൃത്സറിലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരം ചെയ്യാന്‍ ലണ്ടനില്‍ മൈക്കിള്‍ ഒഡ്വയറെ വധിച്ച ഉധം സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് സര്‍ദാര്‍ ഉധം. വിക്കി കൗശല്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രം ഷൂജിത് സിര്‍കാര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലും ഇംഗ്ലണ്ടിലുമായിട്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.


Click it and Unblock the Notifications