twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോര്‍ഡര്‍ മുതല്‍ മംഗള്‍ പാണ്ഡെ വരെ! രാജ്യസ്‌നേഹം കാണിച്ച ബോളിവുഡ് ചിത്രങ്ങള്‍ കാണാം

    By Prashant V R
    |

    കോവിഡ് വ്യാപനത്തിനിടെ രാജ്യത്ത് വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി വന്നെത്തുകയാണ്. ഇത്തവണ 73ാം സ്വാതന്ത്ര്യ ദിനമാണ് ആഗസ്റ്റ് പതിഞ്ചിന് രാജ്യം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീര വൃക്തികളെ ഈ ദിവസം എല്ലാവരും ഓര്‍ക്കാറുണ്ട്. ഇത്തവണ വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ രാജ്യത്തുടനീളം കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

    സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ടും ദേശസ്‌നേഹം വിളിച്ചോതുന്നതുമായ നിരവധി സിനിമകള്‍ വിവിധ ഇന്‍ഡസ്ട്രികളിലായി രാജ്യത്ത് പുറത്തിറങ്ങിയിരുന്നു. ഇവയ്‌ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇത്തരം ചില ബോളിവുഡ് സിനിമകളെ കുറിച്ച് കൂടുതലറിയാം. തുടര്‍ന്ന് വായിക്കൂ...

    ബോര്‍ഡര്‍

    1997ല്‍ പുറത്തിറങ്ങിയ ജെപി ദത്തയുടെ ബോര്‍ഡര്‍ എന്ന ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമകളിലൊന്നാണ്. 1971ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ യുദ്ധത്തിനിടെ ലോംഗ്വാല പോസ്റ്റിലുണ്ടായ സംഭവ വികാസങ്ങളാണ് ചിത്രത്തില്‍ കാണിച്ചത്. വിവാഹത്തിന്റെ ആദ്യ രാത്രി തന്നെ സുന്ദരിയായ ഭാര്യയെ വിട്ട് യുദ്ധമുഖത്തേക്ക് യാത്ര തിരിക്കേണ്ടി വന്ന കഥാപാത്രത്തെ അടക്കം ചിത്രത്തില്‍ കാണിച്ചിരുന്നു.

    ബോര്‍ഡറിലെ ഓരോ കഥാപാത്രങ്ങളില്‍

    ബോര്‍ഡറിലെ ഓരോ കഥാപാത്രങ്ങളിലും രാജ്യസ്‌നേഹം നിറഞ്ഞുനില്‍ക്കുന്നതായി കാണാം. ചിത്രത്തില്‍ സണ്ണി ഡിയോള്‍, ജാക്കി ഷ്‌ഫോഫ്, സുനില്‍ ഷെട്ടി, അക്ഷയ് ഖന്ന തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. ഷാരൂഖ് ഖാന്‍ നായകവേഷത്തില്‍ എത്തിയ ചക്‌ദേ ഇന്ത്യ സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ്. ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ കഥ പറഞ്ഞ ചിത്രം 2007ലായിരുന്നു പുറത്തിറങ്ങിയത്.

    സിനിമയില്‍ കബീര്‍ ഖാന്‍

    സിനിമയില്‍ കബീര്‍ ഖാന്‍ എന്ന വനിതാ ഹോക്കി ടീമിന്റെ കോച്ചിന്റെ റോളിലായിരുന്നു ഷാരൂഖ് ഖാന്‍ അഭിനയിച്ചത്. എറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുളള 55ാമത് ദേശീയ പുരസ്‌കാരം സിനിമ നേടിയിരുന്നു. യാഷ് ചോപ്രയുടെ നിര്‍മ്മാണത്തിലായിരുന്നു ചക്‌ദേ ഇന്ത്യ ഒരുങ്ങിയത്. ആമിര്‍ ഖാന്‍ നായകവേഷത്തില്‍ എത്തിയ ലഗാന്‍ 2001ലായിരുന്നു പുറത്തിറങ്ങിയത്.

    അശുതോഷ് ഗോവാരിക്കര്‍ സംവിധാനം ചെയ്ത

    അശുതോഷ് ഗോവാരിക്കര്‍ സംവിധാനം ചെയ്ത ചിത്രം ബ്രിട്ടിഷ് ഭരണ കാലത്ത് ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നടന്ന കഥയാണ് പറഞ്ഞത്. ക്യാപ്റ്റന്‍ റസ്സല്‍ എന്ന ഭരണാധികാരി തന്റെ ഗ്രാമത്തില്‍ വളരേ വലിയ ഭൂനികുതി ഏര്‍പ്പെടുത്തി. ഇതില്‍ കുപിതനായ ഭുവന്‍ എന്ന ചെറുപ്പക്കാരന്‍ ഗ്രാമവാസികളോട് ഈ നടപടി എതിര്‍ക്കാന്‍ ആവശ്യപ്പെടുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ക്യാപ്റ്റന്‍ റസ്സല്‍ ഒരു നിര്‍ദ്ദേശം വെച്ചു-'ക്രിക്കറ്റ് കളിയില്‍ തന്റെ ടീമിനെ തോല്‍പ്പിച്ചാല്‍ നികുതി റദ്ദാക്കാം'. അങ്ങനെ പരിചയമില്ലാത്ത കളി കളിക്കുക എന്ന കടമ്പ കടക്കുകയാണ് ലഗാന്‍ എന്ന ചലച്ചിത്രത്തിന്റെ ഇതിവൃത്തം.

    മംഗള്‍ പാണ്ഡെ

    2005ലാണ് ആമിര്‍ ഖാന്‍ നായക വേഷത്തിലെത്തിയ മംഗള്‍ പാണ്ഡെ തിയ്യേറ്ററുകളിലേക്ക് എത്തിയത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ യഥാർത്ഥ ലക്ഷ്യങ്ങൾ മനസ്സിലാക്കി ബ്രിട്ടീഷുകാർക്കെതിരെ ചോര ചിന്തി രക്തസാക്ഷിത്വം വരിച്ച ധീരയോദ്ധാവ് മംഗൾ പാണ്ഡെയുടെ കഥയാണ് ചിത്രം പറഞ്ഞത്. ആമിര്‍ ഖാന്‍ ടൈറ്റില്‍ റോളിലെത്തിയ ചിത്രം കേദന്‍ മേഹ്തയുടെ സംവിധാനത്തിലാണ് ഒരുങ്ങിയത്. ഏആര്‍ റഹ്മാനായിരുന്നു സിനിമയ്ക്ക് സംഗീതമൊരുക്കിയത്‌

    മഹാവീര്‍ ഫോഗട്ട്

    മഹാവീര്‍ ഫോഗട്ട് എന്ന പ്രശസ്ത ഫയല്‍വാന്റെ ജീവിതകഥ പറഞ്ഞ ചിത്രമായിരുന്നു ദംഗല്‍. ആമിര്‍ഖാന്‍ നായക വേഷത്തിലെത്തിയ ചിത്രം നിതേഷ് തിവാരിയാണ് സംവിധാനം ചെയ്തിരുന്നത്. തന്റെ പെണ്‍മക്കളെ ഗുസ്തി താരങ്ങളാക്കി മാറ്റിയ മഹാവീര്‍ ഫോഗട്ടിന്റെ കഥയാണ് ചിത്രത്തില്‍ കാണിക്കുന്നത്. സിനിമയില്‍ മികച്ച പ്രകടനാണ് ആമിര്‍ ഖാന്‍ കാഴ്ചവെച്ചിരുന്നത്. 2016ല്‍ പുറത്തിറങ്ങിയ ദംഗല്‍ ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കിയിരുന്നു.

    Read more about: independence day
    English summary
    Independence Day: Border To Mangal Pandey The Rising; Bollywood Movies That Awake The Inner Patriotism
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X