twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവസരം തന്നാല്‍ ഇനിയും ടൊവിനോയ്‌ക്കൊപ്പം അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് ഇന്ത്യ

    |

    ടൊവിനോ തോമസ് നായകനാകുന്ന കിലോമീറ്റേര്‍സ് ആന്റ് കിലോമീറ്റേര്‍സ് എന്ന ചിത്രത്തിലൂടെ ഒരു പുതുമുഖ നായിക കൂടെ മലയാളത്തില്‍ അഭിമുഖമാവുകയാണ്. അതും അമേരിക്കന്‍ നാടകത്തില്‍ നിന്ന് അഭിനയ കലയില്‍ ബിരുദം നേടിയ ഒരു പെണ്‍കുട്ടി. ആ പെണ്‍കുട്ടിയുടെ പേരാണ് ഇന്ത്യക്കാരില്‍ കൗതുകം ജനിപ്പിച്ചത്, ഇന്ത്യ ജര്‍വിസ്. ലോകത്തുടനീളം യാത്ര ചെയ്ത ഒരു അമേരിക്കകാരി, തന്റെ അവസാനത്തെ ലക്ഷ്യമായ ഇന്ത്യയിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നതാണ് കിലോമീറ്റേര്‍സ് ആന്റ് കിലോമീറ്റേര്‍സ് എന്ന ചിത്രത്തിന്റെ കഥ. കേരളത്തിലെ ഒരു നാട്ടിന്‍ പുറത്തുകാരനായ ടൊവിനോ തോമസ് ആ യാത്രയില്‍ എങ്ങിനെ ഈ വിദേശിയുടെ ഗയ്ഡ് ആവുന്നു.

    കാതറിന്‍, അഥവാ കാതി എന്നാണ് ഇന്ത്യയുടെ കഥാപാത്രത്തിന്റെ പേര്. 36 ദിവസം കൊണ്ട് ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ടീമിനൊപ്പം യാത്ര ചെയ്യാന്‍ കഴിഞ്ഞത് മനോഹരമായ അനുഭവമായിരുന്നു എന്ന് ഇന്ത്യ പറയുന്നു. ഒന്നര വര്‍ഷം മുന്‍പാണ് എന്റെ പേരിന് മുന്നിലുള്ള രാജ്യത്തേക്ക് ആദ്യമായി യാത്ര ചെയ്തത്. ഇന്ത്യയിലേക്കുള്ള വരവ് എപ്പോഴും ത്രില്ലിങ് ആണെന്ന് ഇന്ത്യ പറയുന്നു.

    ആദ്യമായി കണ്ടപ്പോള്‍ വയറ്റില്‍ നിന്ന് ഗുളു ഗുളു സൗണ്ട് വന്നു, ലില്ലി സംവിധായകന്‍ പറയുന്നുആദ്യമായി കണ്ടപ്പോള്‍ വയറ്റില്‍ നിന്ന് ഗുളു ഗുളു സൗണ്ട് വന്നു, ലില്ലി സംവിധായകന്‍ പറയുന്നു

    tovino

    സിനിമയില്‍ മലയാളം സംഭാഷണം പറയുന്നതായിരുന്നു വെല്ലുവിളി എന്ന് നടി പറഞ്ഞു. കഥാപാത്രത്തോടും സംഭാഷണത്തോടും നീതി പുലര്‍ത്താന്‍ കഴിയുമോ എന്നായിരുന്നു പേടി. പക്ഷെ ടൊവിനോ തോമസ് നന്നായി സഹായിച്ചു. ഓരോ വാക്കും കൃത്യമായി പറഞ്ഞ് തന്നത് വളരെ സഹായകമായി. ടൊവിനോ തോമസ് വളരെ പ്രൊഫഷണലാണ്. അദ്ദേഹത്തിന്റെ അഭിനയത്തില്‍ നിന്ന് പലതും പഠിച്ചു. അതിനൊക്കെ അപ്പുറം ടൊവിനോ നല്ലൊരു വ്യക്തിയാണ്. കൂടെ ജോലി ചെയ്യാന്‍ രസകരമാണ്. അവസരം തന്നാല്‍ അദ്ദേഹത്തിനൊപ്പം ഇനിയും ജോലി ചെയ്യാന്‍ ഇഷ്ടമാണ് - ഇന്ത്യ ജര്‍വിസ് പറഞ്ഞു

    English summary
    India Jarvis: I felt my Malayalam wouldn’t sound correct, but Tovino helped a lot
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X