'മകന്റ മരണത്തോടെ ആദ്യ ഭാര്യയുമായി പിരിഞ്ഞു, ശേഷം മുപ്പത്തിമൂന്നുകാരിയെ വിവാഹം ചെയ്തു'; പ്രകാശ് രാജിന്റെ ജീവിതം
നായക വേഷം ചെയ്യാൻ തുടങ്ങിയാൽ നായകനായി മാത്രവും വില്ലൻ വേഷം ചെയ്യാൻ തുടങ്ങിയാൽ വില്ലനായും മാത്രവും അഭിനേതാക്കൾ ഒതുങ്ങിപ്പോകാറുണ്ട്. എന്നാൽ ചില താരങ്ങൾ ഏത് ടൈപ്പ് റോൾ കൊടുത്താലും ചെയ്യുന്ന വേഴ്സറ്റാലിറ്റി അഭിനയത്തിൽ കൊണ്ടുവന്ന് അന്നും ഇന്നും ഒരുപോലെ സിനിമയിൽ തിളങ്ങി നിൽക്കുന്നുണ്ട്. മലയാളത്തിൽ അങ്ങനൊരു വേഴ്സറ്റാലിറ്റി നടൻ സിദ്ദിഖിനുണ്ടെന്നാണ് സിനിമാ പ്രേമികൾ പറയാറുള്ളത്.
തമിഴിലേക്ക് വരുമ്പോൾ വേഴ്സറ്റാലിറ്റിയോടെ അഭിനയിക്കുന്ന നടനായി പ്രേക്ഷകർ പറയാറുള്ളത് നടൻ പ്രകാശ് രാജിനെയാണ്. വില്ലനായും നായകനായും സഹനടനായുമെല്ലാം മികവുറ്റ നിരവധി കഥാപാത്രങ്ങൾ ഇതിനോടകം പ്രകാശ് രാജ് ചെയ്ത് കഴിഞ്ഞു.
അമ്പത്തിയെട്ടുകാരനായ പ്രകാശ് രാജിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ പൊന്നിയൻ സെൽവമാണ്. ആർക്കും മറികടക്കാൻ പറ്റാത്ത പ്രകാശ് രാജിന്റെ അഭിനയപാടവത്തെ അനുമോദിച്ച് നിരവധി പുരസ്കാരങ്ങളും നടന് ഇത്രയും വർഷങ്ങൾക്കിടയിൽ ലഭിച്ചിട്ടുണ്ട്.

കരിയർ ഇത്രയേറെ സക്സസ് ഫുള്ളായി നിൽക്കുമ്പോഴും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. 1994 ലാണ് പ്രകാശ് രാജ് ആദ്യ ഭാര്യ ലളിത കുമാരിയെ വിവാഹം കഴിച്ചത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് ഇരുവരുടേയും വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ഇരുവർക്കും മൂന്ന് മക്കളാണുള്ളത്.
മേഘ്‌ന, പൂജ എന്ന രണ്ട് പെൺമക്കളും സിദ്ധുവെന്ന ഒരു മകനുമാണ് ഉണ്ടായിരുന്നത്. സന്തോഷകരമായി പ്രകാശിന്റെ കുടുംബ ജീവിതം മുന്നോട്ട് പോകവെയാണ് വലിയൊരു ദുരന്തം സംഭവിക്കുന്നത്. പ്രകാശ് രാജിന്റെ മകൻ സിദ്ധു പട്ടം പറത്തുന്നതിനിടെ ടേബിളിൽ നിന്നും വീണ് മരിച്ചു.

പട്ടം പറത്തുന്നതിനിടെ ടേബിളിൽ നിന്നും വീണ് സാരമായി പരിക്കേറ്റ സിദ്ധു മാസങ്ങളോളം ചികിത്സയിലായിരുന്നു ശേഷമാണ് മരിച്ചത്. ആ ദുരന്തം പ്രകാശ് രാജിനേയും ആദ്യ ഭാര്യ ലളിതയേയും തകർത്തു. തങ്ങളുടെ മകൻ മരിച്ചുവെന്നത് കുടുംബം ഉൾക്കൊള്ളാൻ വർഷങ്ങളെടുത്തു. 2004 ആണ് മകന്റെ മരണം സംഭവിച്ചതെന്ന് പ്രകാശ് രാജ് വെളിപ്പെടുത്തിയിരുന്നു.
സിദ്ദു ഇപ്പോൾ കൂടെയില്ല എന്ന വേദനാജനകമായ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാനുള്ള വഴിയായി മരിച്ചുപോയ മകന്റെ എല്ലാ ഫോട്ടോയും വീട്ടിൽ നിന്ന് നീക്കം ചെയ്തു പ്രകാശ്. മകന്റെ വിയോഗത്തിന് ശേഷം പ്രകാശ് രാജും ഭാര്യ ലളിത കുമാരിയും തമ്മിൽ തർക്കങ്ങൾ ഉടലെടുക്കാൻ തുടങ്ങി. തുടർച്ചയായി ശ്രമിച്ചിട്ടും അവർക്ക് ഒന്നിച്ച് പോകാൻ കഴിഞ്ഞില്ല.
അതിനാൽ 2009ൽ ആദ്യ ഭാര്യ ലളിതയുമായുള്ള ബന്ധം പ്രകാശ് വേർപ്പെടുത്തി. തന്റെ രണ്ട് പെൺമക്കളേയും കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയശേഷമാണ് താൻ ലളിതയുമായി വേർപിരിഞ്ഞതെന്ന് പ്രകാശ് രാജ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് 2010 ഓഗസ്റ്റ് 24 ന് പ്രകാശ് രാജ് പ്രശസ്ത കൊറിയോഗ്രാഫർ പോണി വർമ്മയെ വിവാഹം കഴിച്ചു.
വിവാഹസമയത്ത് പ്രകാശിന് 45 വയസായിരുന്നു, പോണിക്ക് 33 വയസും. 2015ൽ പ്രകാശ് രാജും പോണിയും തങ്ങളുടെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി. ആൺകുഞ്ഞാണ് ഇവർക്ക് പിറന്നത്. തന്റെ ഭാര്യ പോണി വർമ മുൻ ഭാര്യ ലതയേയും പെൺമക്കളേയും കണ്ട് സംസാരിച്ചിട്ടുണ്ടെന്നും അവർക്കെല്ലാം പോണിയോട് സ്നേഹമാണെന്നും പ്രകാശ് രാജ് പറഞ്ഞിട്ടുണ്ട്.
എനിക്ക് അവളുടെ ഊർജം ഇഷ്ടമാണ്. 45-ാം വയസിൽ ഞാൻ അവളെ വിവാഹം കഴിച്ചു. പെട്ടെന്ന് എനിക്ക് ചെറുപ്പം തോന്നി. എന്റെ ജീവിതത്തിൽ വളരെയധികം സന്തോഷമുണ്ട് എന്നാണ് മുമ്പൊരിക്കൽ ഭാര്യ പോണിയെ കുറിച്ച് പ്രകാശ് രാജ് പറഞ്ഞത്.


Click it and Unblock the Notifications











