twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശത്രുവിനെ അകത്ത് കയറി തകര്‍ത്തു! ഇതൊരു യുദ്ധത്തിന്റെ തുടക്കമല്ല, സേനയ്ക്ക് സല്യൂട്ടുമായി സിനിമാലോകം!

    |

    കഴിഞ്ഞ ഫെബ്രുവരി പതിനാലിന് രാജ്യത്തെ നടുക്കിയ ഭീകരാക്രമണമായിരുന്നു നടന്നത്. സിആര്‍എഫ് വാഹനത്തിന് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ 40 ഓളം സൈനികരായിരുന്നു കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ പാകിസ്ഥാനെ ഞെട്ടിച്ച് കൊണ്ടുള്ള തിരിച്ചടിയായിരുന്നു ഇന്ത്യ നടത്തിയത്. അതിര്‍ത്തി കടന്ന് പാകിസ്ഥാന്റെ തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തിരിക്കുകയാണ്.

    പുല്‍വാമയിലെ ആക്രമണത്തിന് ശേഷം കൃത്യം 12-ാം ദിവസമാണ് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ഇതോടെ ഇന്ത്യന്‍ വ്യോമസേന പ്രകീര്‍ത്തിച്ച് സിനിമാലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്. ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്നുമടക്കമുള്ള താരങ്ങളാണ് സോഷ്യല്‍ മീഡിയ വഴി അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

     ഇന്ത്യയുടെ തിരിച്ചടി

    ഇന്ത്യയുടെ തിരിച്ചടി

    പുലര്‍ച്ചെ മൂന്നരയ്ക്കാണ് ഭീകരവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ പാകിസ്ഥാന് മറുപടി നല്‍കിയത്. ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും പഴക്കം ചെന്നതും പ്രധാനപ്പെട്ടതുമായ പരിശീലന കേന്ദ്രമായ ബാലക്കോട്ട് ഇന്ത്യ തകര്‍ത്തു. കാശ്മീരിലേക്ക് തീവ്രവാദികളെ അയക്കുന്ന പ്രധാന കേന്ദ്രമാണിത്. ആക്രമണത്തില്‍ നാശനഷ്ടമോ മരണോ ഇല്ലെന്നാണ് പാകിസ്ഥാന്റെ വാദം. എന്നാല്‍ 300 ലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന. നാല്‍പതോളം ഇന്ത്യന്‍ സൈനികരുടെ മരണത്തില്‍ തകര്‍ന്നിരിക്കുന്നവര്‍ക്ക് ആശ്വാസമാകുന്നൊരു വാര്‍ത്തയായിരുന്നിത്. ഇതില്‍ സന്തുഷ്ടരായ സിനിമാ താരങ്ങളാണ് രംഗത്ത് എത്തിയിരിക്കുന്നത്.

    സുരേഷ് ഗോപി

    പുല്‍വാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിന് ശേഷം തിരിച്ചടിച്ച് ഇന്ത്യ. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍. ധീരന്മാരായ ജവാന്മാരുടെ മരണത്തിന് പകരമായി പാക്ക് അധിനിവേശ കാശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ഏകദേശം മൂന്നുറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര് എന്നാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ സുരേഷ് ഗോപി പറയുന്നത്.

    ബാബു ആന്റണി

    ഒരു പൂവ് ചോദിച്ചാല്‍ ഒരു പൂന്തോട്ടം തന്നെ തരും ഞങ്ങള്‍ ഇന്ത്യക്കാര്‍.. എന്നാല്‍ ഒരു പൂവ് പറിച്ചെടുത്താല്‍ പറിച്ചെടുത്തവന്റെ കുഴിമാടത്തിനു തലക്കല്‍ വെക്കുന്ന ആദ്യത്തെ പൂവായിരിക്കും അത്.. എന്നാണ് നടന്‍ ബാബു ആന്റണി പറഞ്ഞിരിക്കുന്നത്.

    അക്ഷയ് കുമാര്‍

    ബോളിവുഡില്‍ നിന്നും നടന്‍ അക്ഷയ് കുമാറും രംഗത്ത് എത്തിയിരുന്നു. ഇന്ത്യന്‍ വ്യോമസേനയില്‍ അഭിമാനം കൊള്ളുന്നു. ശത്രുവിനെ അകത്ത് കയറി തകര്‍ത്തുവെന്നാണ് ട്വിറ്ററിലൂടെ അക്ഷയ് കുമാര്‍ പറഞ്ഞിരിക്കുന്നത്.

    സിദ്ദാര്‍ത്ഥ്

    പാകിസ്ഥാന് രാഷ്ട്രീയപരമായ യാതൊരു ഐക്യവുമില്ല. ഏതെങ്കിലും രാജ്യത്തിനെതിരായി യുദ്ധം നടത്താനുള്ള സൈനിക അച്ചടക്കമോ സാമ്പത്തിക ശക്തിയോ പാകിസ്ഥാനില്ല. ഇന്ത്യയെ വെറുതേ വിടു.. ഭീകരരെയും കൊലപാതികളെയും സംരക്ഷിക്കുന്നത് നിര്‍ത്തുക. എന്നിങ്ങനെയാണ് നടന്‍ സിദ്ദാര്‍ത്ഥ് പറയുന്നത്.

    കമല്‍ ഹാസന്‍

    പാക്കിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളില്‍ നാശം വിതച്ചശേഷം ഞങ്ങള്‍ സുരക്ഷിതമായി മടങ്ങുകയാണ്. ഇന്ത്യ അവരുടെ നായകന്മാരിലൂടെ അഭിമാനിക്കുകയാണ്. അവരുടെ ധൈര്യത്തിന് എന്റെ സല്യൂട്ട് എന്നാണ് കമല്‍ഹാസന്‍ പറഞ്ഞിരിക്കുന്നത്.

    മറ്റ് താരങ്ങള്‍

    അഭിഷേക് ബച്ചന്‍, യാമി ഗൗതം, കാജല്‍ അഗര്‍വാള്‍, സാമന്ത, പരീഷ് റാവല്‍, അനുപം ഖേര്‍, സഞ്ജയ് ദത്ത്, അജയ് ദേവ്ഗണ്‍, തുടങ്ങി ബോളിവുഡിലെ പ്രമുഖ താരങ്ങളും തെന്നിന്ത്യയിലെ താരങ്ങളുമെല്ലാം വ്യോമസേനയ്ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ്.

    English summary
    Indian film worlds salutes indian army after balakot attack
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X