'തെരുവ് നായകൾ പണിയില്ലാതെ നടക്കുന്നുണ്ട്, എല്ലാറ്റിനേയും തല്ലിയോ‌ടിക്കാനാവില്ല'; വിമർശകരോട് ​ഗോപി സുന്ദർ

തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയതിന്റെ പേരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ വിമർശനം നേരിട്ടുകൊണ്ടിരിക്കുന്ന രണ്ടുപേരാണ് ​ഗോപി സുന്ദറും അമൃത സുരേഷും. ചില മലയാളികളുടെ സോക്കോൾഡ് ചിന്താ​ഗതിയാണ് സൈബർ ബുള്ളിയിങായി ഇരുവർക്കുമെതിരെ സോഷ്യൽമീഡിയയിൽ കമന്റുകളായി പ്രത്യക്ഷപ്പെടുന്നത്.

വിമർശകർ നിരവധി മോശം കമന്റുകൾ പങ്കുവെച്ചതോടെ പ്രതികരണവുമായി അമൃത സുരേഷും ​ഗോപി സുന്ദറും എത്തിയിരുന്നു. ഒരാഴ്ച മുമ്പാണ് തങ്ങൾ പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്ന ചിത്രം ​ഗോപിയും അമൃതയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

'പിന്നിട്ട കാതങ്ങൾ മനസിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്' എന്ന അടിക്കുറുപ്പോടെയാണ് ഇരുവരും ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. പിന്നാലെ നിരവധി പേർ ആശംസകൾ നേർന്നും ചിലർ അവഹേളിച്ചും കമന്റുകൾ ഇടുകയായിരുന്നു.

സൈബർ ബുള്ളിയിങ് നടത്തുന്നവരോടുള്ള കുറിക്ക് കൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് ​ഗോപി സുന്ദർ ഇപ്പോൾ. തെരുവ് പട്ടികൾ നിരവധി അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ടാവുമെന്നും അതിനെയെല്ലാം തല്ലിയോടിക്കാൻ കഴിയില്ലെന്നുമാണ് ​​ഗോപി സുന്ദർ പറയുന്നത്.

തെരുവ് നായകൾ നിരവധി പണിയില്ലാതെ നടക്കും

'സോഷ്യൽമീഡി‌യ ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമാണ്. പൊതുവഴിയിൽ പോസ്റ്റർ വെക്കുന്നതിന് സമമാണ് അത്. ചിലർ കാർക്കിച്ച് തുപ്പും. പട്ടികൾ മുള്ളും, ചിലപ്പോൾ കീറി കളയും അങ്ങനെയെല്ലാം സംഭവിച്ചേക്കാം.'

'പക്ഷെ അതേ പോസ്റ്റർ എന്റെ വീട്ടിൽ ‍ഞാൻ ഫ്രെയിം ചെയ്ത് വെച്ചശേഷം കോളിങ് ബെല്ലടിച്ച് മറ്റൊരാൾ വീട്ടിൽ കയറി വന്ന് കല്ലെറിഞ്ഞ് തകർക്കാൻ നോക്കിയാൻ ഞാൻ‌ അയാളെ കത്തിക്കും.'

'തെരുവ് പട്ടികൾ നിരവധി ഒരു പണിയുമില്ലാതെ അലഞ്ഞ് നടക്കുന്നുണ്ട്. അവരെയെല്ലാം പോയി അടിച്ച് നന്നാക്കാൻ ആർക്കും സാധിക്കില്ല. അതാണ് വ്യത്യാസം. ഞാൻ അങ്ങനെ മാത്രമെ ഇത്തരം പ്രവൃത്തികളെ കാണുന്നുള്ളൂ' ​ഗോപി സുന്ദർ പറയുന്നു.

സൈബർ ബുള്ളിയിങ് അധികമായാൽ

ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ ഒമ്പത് വർഷത്തോളം ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലായിരുന്നു. പല പൊതുപരിപാടികളിലും അഭയയും ഗോപിയും ഒരുമിച്ച് പങ്കെടുത്തിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

എന്നാൽ അടുത്തിടെയായി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നില്ലായിരുന്നു. ഏറ്റവും അവസാനമായി 2021 ഓഗസ്റ്റിലാണ് ഗോപി സുന്ദറും അഭയയുമായിട്ടുള്ള ചിത്രം സംഗീത സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളത്.

അഭയയുടെ സോഷ്യൽമീഡിയ പേജുകളിലും ​ഗോപിക്കൊപ്പമുള്ള ചിത്രങ്ങൾ ഇല്ല. ​ഗോപി സുന്ദർ ഇപ്പോഴും ആദ്യ ഭാര്യയുമായുള്ള ബന്ധം നിയമപരമായി വേർപെടുത്തിയിട്ടില്ല.

വീട്ടിൽ കയറി കളിച്ചാൽ കത്തിക്കും

ഐഡിയ സ്റ്റാർ സിങ്ങറിലൂടെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നടൻ ബാല 2010ൽ അമൃതയെ വിവാഹം ചെയ്തിരുന്നു. എന്നാൽ 2019ൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി.

ആ ബന്ധത്തിൽ അവന്തിക എന്ന് പേരുളള ഒരു മകളുണ്ട്. 2021 സെപ്റ്റംബറിലാണ് ബാല രണ്ടാമത് വിവാഹം ചെയ്യുന്നത്. തൃശൂർ കുന്നംകുളം സ്വദേശി എലിസബത്തിനെയാണ് ബാല രണ്ടാമത് വിവാഹം ചെയ്തത്.

​ഗോപി സുന്ദറിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ അമൃത ഇപ്പോൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നുണ്ട്. ​

Recommended Video

Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat
ഇനിയങ്ങോട്ട് ഒരുമിച്ച്

ഗോപിക്കൊപ്പം അമൃതയും ഇപ്പോൾ സ്റ്റേജ് ഷോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. പ്രണയം വെളിപ്പെടുത്തിയതിന് ശേഷം ആദ്യമായി ഇരുവരും തിരുവനന്തപുരത്ത് സം​ഗീതനിശ സംഘടിപ്പിച്ചിരുന്നു.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടിയുടെ സമാപനത്തോട് അനുബന്ധിച്ചായിരുന്നു സം​ഗീതനിശ.

സംഗീത നിശയിൽ ഇരുവരും ഒരുമിച്ച് ഗാനങ്ങൾ ആലപിക്കുന്നതും നൃത്തം ചെയ്യുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. അമൃതയുടെ കുടുംബവും ​ഗോപി സുന്ദറുമായുള്ള ബന്ധത്തിന് പിന്തുണ നൽകിയിട്ടുണ്ട്.

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X