ആറ് വര്‍ഷമായി പരിചയം, ഇന്ദ്രജ മുഹമ്മദ് അബ്‌സറിനെ പ്രണയിച്ച് വിവാഹം കഴിച്ച കഥ
തെലുഗു ബ്രാഹ്മണ കുടുംബത്തിലാണ് ജനനമെങ്കിലും മലയാളിയല്ലെന്ന് വിശ്വസിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. നിരവധി മലയാള സിനിമകളില്‍ അഭിനയിച്ച ഇന്ദ്രജ ഇന്നും മലയാളി പ്രക്ഷേകര്‍ക്ക് അത്രയും പ്രിയപ്പെട്ട നടിയാണ്. തമിഴ് സിനിമയായ ഉഴൈപ്പള്ളി എന്ന രജിനികാന്ത് ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് അരങ്ങേറ്റം.
പിന്നീട് തമഴിലും തെലുഗുവിലുമായി നിരവധി സിനിമകളില്‍ ഇന്ദ്രജ അഭിനയിച്ചു. 1993ല്‍ സിനിമയിലേക്കെത്തിയ ഇന്ദ്രജ, 1999ലാണ് മലയാളത്തിലേക്ക് എത്തുന്നത്. ദ ഗോഡ്മാന്‍ എന്ന ചിത്രമാണ് ഇന്ദ്രജയുടെ ആദ്യ ചിത്രം. ഉസ്താദ്, ഇന്‍ഡിപെന്‍ഡന്‍സ്, എഫ്.ഐ.ആര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ഇന്ദ്രജ കൈകാര്യം ചെയ്തിട്ടുണ്ട്.

തുടര്‍ന്ന് ഉന്നതങ്ങളില്‍, കൃഷ്ണ ഗോപാല കൃഷ്ണ, ചേരി, അച്ഛന്റെ കൊച്ചു മോള്‍, ക്രോണിക് ബാച്ചലര്‍, വാര്‍ ആന്‍ഡ് ലവ്, റിലാക്‌സ്, താളമേളം, അഗ്നി നക്ഷത്രം, മയിലാട്ടം, ലോക്‌നാഥന്‍ ഐ എ എസ്, ബെന്‍ ജോണ്‍സണ്‍, ഹൈവേ പൊലീസ്, നരകാസുരന്‍, ഇന്ദ്രജിത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചു.
ഇപ്പോള്‍ കുറേ കാലമായി മലയാള സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന നടി 12 സി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചു വരവിനൊരുങ്ങുകയാണ്. സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്ത് തന്നെയാണ് ഇന്ദ്രജയുടെ വിവാഹവും. നടനും ബിസിനസ് മാനുമായ മുഹമ്മദ് അബ്‌സറിനെയാണ് ഇന്ദ്രജ വിവാഹം കഴിച്ചത്.
സിനിമയ്‌ക്കൊപ്പം തന്നെ ടെലിവിഷന്‍ രംഗത്തും സജീവമാണ് നടി. തെലുഗുവില്‍ ടെലിവിഷന്‍ പരിപാടിയായ ജബര്‍ദസ്ത് എന്ന ഷോയിലും നടി അഭിനയിച്ചിരുന്നു. ഫാമലി ഓഡിയന്‍സിനെ ലക്ഷ്യമാക്കി ചെയ്യുന്ന പരിപാടിയില്‍ ജഡ്ജ് ആയായിരുന്നു ഇന്ദ്രജ ഉണ്ടായിരുന്നത്. എന്നാല്‍ ജബര്‍ദസ്തില്‍ നിന്ന് താത്കാലികമായി ഒരു ഇടവേള എടുക്കുകയാണെന്നും ഇന്ദ്രജ അറിയിച്ചിരുന്നു. ശ്രീദേവി ഡ്രാമാ കമ്പനി എന്ന മറ്റൊരു പരിപാടിയുടെ ഭാഗമാണ് നടി ഇപ്പോള്‍.
ഇതിനൊക്കെ ഇടയില്‍ നടി ഇന്ദ്രജയുടെ വിവാഹവും പ്രണയവും വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അബ്‌സറുമായുള്ള വിവാഹത്തിന് ആറ് വര്‍ഷം മുമ്പേ തന്നെ ഇന്ദ്രജയ്ക്ക് അബ്‌സറുമായി പരിചയമുണ്ട്. സുഹൃത്തുക്കള്‍ വഴിയാണ് ഇരുവരും പരചയപ്പെടുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ സിനിമയില്‍ സജീവമായത് കുടുബത്തെയും സഹോദരിമാരെയും ഒരു കരയ്ക്ക് എത്തിക്കാനാണെന്ന് ഇന്ദ്രജ പറഞ്ഞിരുന്നു.

നടിയായി കഴിഞ്ഞതിന് ശേഷം കുടുംബത്തിന്റെയും സഹോദരിമാരുടെയും ജീവിതം സുരക്ഷിതമാക്കി. ഇതെല്ലാം തന്നെ അറിയുന്ന ഒരാളായിരുന്നു അബ്‌സര്‍. അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ച് തനിക്കും അറിയാമായിരുന്നു. ചില സിനിമകളിലും സീരിയലുകളിലും അഭിനയിക്കുകയും സീരിയലിന് വേണ്ടി കഥകളെഴുതുകയും ചെയ്തിരുന്നു അബ്‌സര്‍.
അങ്ങനെ ഇരിക്കെയാണ് അവര്‍ വിവാഹം കഴിക്കാനും തീരുമാനിക്കുന്നത്. നിനക്കും എനിക്കും ആരെയും കണ്ടു പിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ നമുക്ക് വിവാഹം കഴിക്കാം എന്നായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. അങ്ങനെയാണ് ഇവരുടെ വിവാഹം നടന്നത്. ഇന്ദ്രജയുടെ മകള്‍ ഇന്ന് ഉന്നത വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കുകയാണ്. മകളും സിനിമയില്‍ വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.


Click it and Unblock the Notifications











