twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ദ്രജ എന്നല്ല പേര്, സംവിധായകനല്ല ആ മാറ്റത്തിന് പിന്നിൽ, യഥാർത്ഥ പേര് വെളിപ്പെടുത്തി നടി...

    |

    മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഇന്ദ്രജ. ബാലതാരമായിട്ടായിരുന്നു താരം സിനിമയിൽ എത്തിയത്. 1993 ൽ പുറത്ത് ഇറങ്ങിയ രജനികാന്ത് ചിത്രമായ ഉഴൈപ്പാളി എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. എന്നാൽ നായികയായി എത്തുന്നത് 1994 ൽ ആയിരുന്നു. ജന്തർ മന്തർ എന്നായിരുന്നു ആദ്യ ചിത്രം . ഇതിന് ശേഷം തമിഴ്, തെലുങ്ക് ഭാഷകളിലായി നടിയെ തേടി നിരവധി ചിത്രങ്ങൾ എത്തിയിരുന്നു.

    ശ്രുതി രജനികാന്തും ചക്കപ്പഴത്തിൽ നിന്ന് പിൻമാറുന്നോ, പോകുന്നത് മറ്റൊരു വലിയ അവസരത്തിലേയ്ക്കെന്ന് സൂചന...ശ്രുതി രജനികാന്തും ചക്കപ്പഴത്തിൽ നിന്ന് പിൻമാറുന്നോ, പോകുന്നത് മറ്റൊരു വലിയ അവസരത്തിലേയ്ക്കെന്ന് സൂചന...

    1999 ൽ ആയിരുന്നു ഇന്ദ്രജ മലയാളത്തിൽ എത്തിയത്. ദി ഗോഡ്മാൻ ആയിരുന്നു ആദ്യത്തെ ചിത്രം. മമ്മൂട്ടി, മുരളി, സായി കുമാർ, രതീഷ്, വാണി വിശ്വനാഥ് എന്നിങ്ങനെ വൻ താരങ്ങളായിരുന്നു ചിത്രത്തിൽ അണിനിരന്നത്. പിന്നീട് മലയാളത്തിൽ നിന്ന് മികച്ച ചിത്രങ്ങൾ താരത്തെ തേടി എത്തുകയായിരുന്നു. എല്ലാം ശക്തമായ കഥാപാത്രങ്ങളായിരുന്നു ഇന്ദ്രജയെ തേടി എത്തിയത്.

    എലിസബത്തിനോടൊപ്പം കുഞ്ഞുങ്ങളെ കാണാൻ ബാല എത്തി, സന്തോഷ വാർത്ത ഉടൻ, ആശംസയുമായി ആരാധകർഎലിസബത്തിനോടൊപ്പം കുഞ്ഞുങ്ങളെ കാണാൻ ബാല എത്തി, സന്തോഷ വാർത്ത ഉടൻ, ആശംസയുമായി ആരാധകർ

    അമ്മ അഭിനയിച്ചതില്‍ ഇഷ്ടമല്ലാത്ത ചിത്രം ഇതാണ്, കാരണം വെളിപ്പെടുത്തി കല്യാണി പ്രിയദർശൻഅമ്മ അഭിനയിച്ചതില്‍ ഇഷ്ടമല്ലാത്ത ചിത്രം ഇതാണ്, കാരണം വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ

    മലയാളത്തിൽ

    ക്രോണിക് ബാച്ച്ലർ, ശ്രദ്ധ,മയിലാട്ടം, ഉസ്താദ്, എഫ്.ഐ.ആർ,ബെൻ ജോൺസൺ,മയിലാട്ടം എന്നിവയായിരുന്നു നടിയുടെ പ്രധാനപ്പെട്ട മലയാള ചിത്രം. ക്രോണിക് ബാച്ച്ലറിലെ ഭാവനി രാജശേഖർ എന്ന ചിത്രം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും നടിയെ കുറിച്ച് ആദ്യം ആലോചിക്കുമ്പോൾ പ്രേക്ഷകരുടെ ഇടയിൽ ഓടി എത്തുന്നത് ഈ കഥാപാത്രമാണ്. 2007 ൽ പുറത്ത് ഇറങ്ങിയ ഇന്ദ്രജിത്തിലാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. പിന്നീട് മലയാളത്തിൽ അധികം കണ്ടിരുന്നില്ല. ഇപ്പോഴിത ഒരു ഇടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാളത്തിൽ എത്തിയിരിക്കുകയാണ്. 12 സിയിലൂടെയാണ് വീണ്ടും എത്തുന്നത്. മലയാളത്തിൽ നിന്ന് വിട്ട് നിന്നുവെങ്കിലും തെലുങ്കിൽ നടി സജീവമായിരുന്നു.

    യത്ഥാർഥ പേര്

    ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇന്ദ്രജയുടെ അഭിമുഖമാണ്. പേര് മാറ്റത്തിനെ കുറിച്ചാണ് നടി പറയുന്നത്. രാജാത്തി എന്നായിരുന്നു പേര്. എന്നാൽ പിന്നീട് സിനിമയിൽ വന്നതോടെ പേര് മാറുകയായിരുന്നു എന്നാണ് നടി പറയുന്നത്. കൈരളിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. ആരും മാറ്റിയത് അല്ലെന്നും ഓട്ടോമാറ്റിക് ആയി മാറിയതാണെന്നും ഇന്ദ്രജ പറയുന്നു. എന്നാൽ ഇന്ദ്രജയെക്കാളും രാജാത്തി എന്നാണ് പേരാണ് തനിക്ക് ഇഷ്ടമെന്നും നടി പറയുന്നുണ്ട്.

    പഴയ പേര് ഇഷ്ടം

    രാജാത്തി എന്ന പേരിനെ കുറിച്ച് അവതാരകനായ ജോൺ ബ്രിട്ടാസ് അഭിമുഖത്തിനിടെ പറഞ്ഞപ്പോഴായിരുന്നു പേര് മാറ്റിയതിന് പിന്നിലെ കഥ വെളിപ്പെടുത്തിയത്. എന്നാൽ ഈ മെയിൽ ഐഡി മാത്രമാണ് ഇന്ദ്രജ എന്നുളളതെന്നും ബാക്കി എല്ലാ രേഖകളിലു രാജാത്തിയാണെന്നും താരം പറയുന്നു. കൂടാതെ വീട്ടിൽ ഭർത്താവൊക്കെ രാജി എന്നാണ് വിളിക്കുന്നതെന്നും താരം പറയുന്നു. ആളുകൾക്ക് കൺഫ്യൂഷൻ വരാതിരിക്കാൻ വേണ്ടിയാണ് ഈ മെയിൽ ഐഡി മാറ്റിയതെന്നാണ് പറയുന്നത്.

    Recommended Video

    കുഞ്ഞാലി മരക്കാറായി മമ്മൂട്ടി,സംവിധാനം സന്തോഷ് ശിവൻ,കിടിലൻ തിരക്കഥ | FilmiBeat Malayalam
    ഇന്ദ്രജയുടെ വാക്കുകൾ

    ഇന്ദ്രജയുടെ വാക്കുകൾ ഇങ്ങനെ.. ''പേര് സംവിധായകനും മാറ്റിയതല്ല. നായികയായി അഭിനയിച്ച ആദ്യത്തെ തെലുങ്ക് ചിത്രത്തിലെ ക്യാരക്ടറിന്റെ പേര് ഇന്ദ്രജ എന്നായിരുന്നു. പ്രസ്മീറ്റിലും മറ്റും ഇന്ദ്രജ എന്നായിരുന്നു എഴുതിയിരുന്നത്. അങ്ങനെ പേര് മാറിപ്പോയതാണ്. എന്നാൽ ആ പേര് മാറ്റാൻ നിന്നില്ല. നമ്മൾ മറ്റൊരു പ്രസ്മീറ്റ് സംഘടിപ്പിച്ചിട്ട് വേണം യഥാർത്ഥ പേര് വെളിപ്പെടുത്താൻ. എന്നാൽ അത് വേണ്ടയെന്ന് തോന്നിയിരുന്നു. ഇന്ദ്രജ എന്നത് ഒരു യുണിക് ആയ പേരാണെന്നും നടി പറയുന്നു. എന്നാൽ രാജാത്തിയോടാണ് പ്രത്യേക ഇഷ്ടം. മെയിൽ ഐഡി മാത്രമാണ് ഇന്ദ്രജ എന്നുള്ളതെന്നും പാസ്പോർട്ടിലും മറ്റും രാജാത്തി എന്നാണെന്നുംഇ പറയുന്നുണ്ട്. കൂടാതെ വീട്ടിൽ ഭാർത്തവും എല്ലാവരും രാജി എന്നാണ് വിളിക്കുന്നതെന്നും പേരിന് പിന്നിലെ കഥ പങ്കുവെച്ച് കൊണ്ട് നടി പറഞ്ഞു

    Read more about: indraja
    English summary
    Indraja Revealed Her Real Name In JB Junction Goes Viral Again
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X