twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എടുത്ത് ചാടി കല്യാണം കഴിച്ചവരാണ്!പൂര്‍ണ്ണിമയുടെ ചോദ്യത്തില്‍ ഇന്ദ്രജിത്തിന്‍റെ വെളിപ്പെടുത്തല്‍!

    |

    കേരളക്കരയൊന്നാകെ ഭീതിയിലാഴ്ത്തിയ നിപ്പയെക്കുറിച്ച് സിനിമയൊരുക്കുകയെന്ന വലിയ വെല്ലുവിളിയായിരുന്നു ആഷിഖ് അബു ഏറ്റെടുത്തത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വൈറസ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. അതിജീവനത്തിന്റെ കഥയുമായെത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മുഹ്‌സിന്‍ പെരാരി, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചത്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, റഹ്മാന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, രേവതി, പൂര്‍ണ്ണിമ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ ട്രെയിലര്‍ പുറത്തുവിടാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.

    ഉപ്പും മുളകിലെ ലച്ചുവിന്‍റെ പുതിയ മേക്കോവറും കിടിലന്‍! ലുലു ഫാഷന്‍ വീക്കില്‍ താരമായി ജൂഹി! കാണൂ!ഉപ്പും മുളകിലെ ലച്ചുവിന്‍റെ പുതിയ മേക്കോവറും കിടിലന്‍! ലുലു ഫാഷന്‍ വീക്കില്‍ താരമായി ജൂഹി! കാണൂ!

    പതിവ് പോലെ തന്നെ ട്രെയിലര്‍ ലോഞ്ച് ഗംഭീരമായി നടത്താനുള്ള തയ്യാറെടുപ്പിലാണ് വൈറസ് ടീമും. കുവൈറ്റില്‍ വെച്ചാണ് ട്രെയിലര്‍ ലോഞ്ച് നടത്തുന്നത്. ലൂസിഫര്‍, മധുരരാജ, ഒരു യമണ്ടന് പ്രേമകഥയ്ക്ക് പിന്നാലെയായി ഗംഭീരമായി ട്രെയിലര്‍ പുറത്തുവിടാനുള്ള തയ്യാറെടുപ്പിലാണ് ആഷിഖ് അബുവും സംഘവും. ഈ ചിത്രത്തിലൂടെ പൂര്‍ണ്ണിമ ഇന്ദ്രജിത്ത് സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ട്രെയിലര്‍ ലോഞ്ചിനായി താരങ്ങളെല്ലാം കുവൈറ്റിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ദ്രജിത്തും പൂര്‍ണ്ണിമയും നേരത്തെ തന്നെ ഇവിടേക്ക് എത്തിയിട്ടുണ്ട്. ഗംഭീര വരവേല്‍പ്പായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. അതിനിടയില്‍ ചെറിയൊരു പണിയും കിട്ടിയിരുന്നു ഇവര്‍ക്ക് . അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    പൂര്‍ണിമയും ഇന്ദ്രനുമെത്തി

    പൂര്‍ണിമയും ഇന്ദ്രനുമെത്തി

    സ്വകാര്യ റേഡിയോ ചാനലുമായി ചേര്‍ന്നാണ് വൈറസ് ട്രെയിലര്‍ ലോഞ്ച് നടത്തുന്നത്. ചടങ്ങില്‍ പങ്കെടുക്കാനായെത്തുന്ന താരങ്ങള്‍ക്ക് ഗംഭീര സ്വീകരണമാണ് ഇവര്‍ നല്‍കുന്നത്. സന്തോഷ് പാലി, മുന്ന തുടങ്ങിയവരും ഈ റേഡിയോ സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നുണ്ട്. അതീവ സന്തോഷത്തോടെയാണ് ഇന്ദ്രനും പൂര്‍ണ്ണിമയും കുവൈറ്റിലേക്ക് എത്തിയത്. നാളുകള്‍ക്ക് ശേഷം തിരിച്ചുവരുന്നതിന്റെ സന്തോഷത്തില്‍ പൂര്‍ണ്ണിമയും ഗോവര്‍ധന് ശേഷം നല്ലൊരു കഥാപാത്രത്തെ ലഭിച്ചതിന്‍രെ ത്രില്ലില്‍ ഇന്ദ്രജിത്തുമെത്തിയപ്പോള്‍ പ്രതീക്ഷിക്കാത്ത ചില പണികളും ഇവരെ കാത്തിരുന്നിരുന്നു. ലൈവ് വീഡിയോയിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് ആരാധകര്‍ അറിഞ്ഞത്.

    കഥ ഇതുവരെ സീസണ്‍ 2

    കഥ ഇതുവരെ സീസണ്‍ 2

    അഭിനേത്രി മാത്രമല്ല അവതാരകയായും നിറഞ്ഞുനില്‍ക്കുകയാണ് പൂര്‍ണ്ണിമ. മലയാള സിനിമയിലെ മുന്‍നിര താരങ്ങളും സംവിധായകരുമൊക്കെ താരത്തിന്റെ പരിപാടിയിലേക്ക് അതിഥിയായി എത്തിയിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത കഥ ഇതുവരെയുടെ രണ്ടാം ഭാഗമായിരുന്നു പൂര്‍ണ്ണിമയെ കാത്തിരുന്നത്. ഇന്ദ്രജിത്തിനോട് ഇതുവരെ ചോദ്യം ചോദിക്കാനാവാത്തതിന്‍രെ നിരാശ ഇനിയുണ്ടാവില്ലല്ലോയെന്നായിരുന്നു റേഡിയോ ജോക്കികളുടെ കമന്റ്.

    പങ്കെടുക്കാതിരുന്നത് അതോണ്ടാണ്

    പങ്കെടുക്കാതിരുന്നത് അതോണ്ടാണ്

    എഴുതിത്തയ്യാറാക്കിയ ചോദ്യങ്ങളുമായാണ് അവര്‍ പൂര്‍ണ്ണിമയ്ക്കരികിലേക്കെത്തിയത്. ഇന്ദ്രജിത്തായിരുന്നു പൂര്‍ണ്ണിമയ്ക്ക് മൈക്ക് നല്‍കിയത്. അതല്ലേ താനിത് വരെ അതില്‍ പങ്കെടുക്കാതിരുന്നതെന്ന ചോദ്യവുമായാണ് ഇന്ദ്രജിത്ത് തുടങ്ങിയത്. നമസ്‌കാരം പറഞ്ഞ് തുടങ്ങിയപ്പോള്‍ പൂര്‍ണ്ണിമയ്ക്ക് ചിരി വരികയായിരുന്നു. പിന്നീട് സമയമെടുത്താണ് ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയത്. കുട്ടിക്കാലത്തില്‍ നിന്ന് തുടങ്ങാം. ആദ്യം പഠിച്ച സ്‌കൂളിനെക്കുറിച്ചും അവിടത്തെ അധ്യാപകനെക്കുറിച്ചൊക്കെയായിരുന്നു അദ്ദേഹം സംസാരിച്ചത്.

    പണിയുണ്ടല്ലോ?

    പണിയുണ്ടല്ലോ?

    ഇന്ദ്രന്റെ ഉത്തരത്തിന് കാതോര്‍ത്തിരിക്കുന്നതിനിടയിലാണ് എന്തോ ഉണ്ടല്ലോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചത്. ഇല്ല ഈ രക്തത്തില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു പൂര്‍ണ്ണിമയുടെ കമന്റ്. സ്‌കൂളുകള്‍ മാറി മാറി വരുന്നതിനെക്കുറിച്ചും ഇന്ദ്രന്‍ വാചാലനായിരുന്നു. നാലാം ക്ലാസില്‍ ഒപ്പം പഠിച്ചയാളാണ് അന്നും ഇന്നും ഇന്ദ്രന്റെ അടുത്ത സുഹൃത്ത്. ഇന്ദ്രന്റെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്ന കാര്യമാണ് ഫ്രണ്ട്ഷിപ്പ്. സുഹൃത്തുക്കളെന്ന് പറയുന്നത് കുടുംബം പോലെയാണ്. രണ്ട് മാസം കഴിഞ്ഞാല്‍ താന്‍ ലണ്ടനിലേക്ക് പോവുകയാണ് വേള്‍ഡ് കപ്പ് കാണാനായി, അവിടെയും ഫാമിലി മീറ്റ് അറേഞ്ച് ചെയ്തിട്ടുണ്ട്.

    ചെന്നൈയിലെ സംഭവം

    ചെന്നൈയിലെ സംഭവം

    ചെന്നൈയില്‍ ഒരു നടന്റെ വീട്ടിന് മുന്നില്‍ വെച്ച് സിനിമാസ്വപ്‌നത്തെക്കുറിച്ച് വാചാലനായത് ഓര്‍മ്മയുണ്ടോയെന്ന ചോദ്യവും പൂര്‍ണ്ണിമ ചോദിച്ചിരുന്നു. ചെന്നൈയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഒരേയൊരു സുഹൃത്തേ തനിക്കൊപ്പമുണ്ടായിരുന്നുള്ളൂ. ഇപ്പോ അദ്ദേഹം റേഡിയോയ്ക്ക് വേണ്ടി വര്‍ക്ക് ചെയ്യുവാണെന്നാണ് അറിഞ്ഞത്. ജയഭാരതി ആന്റിയുടെ വീട്ടിലൊക്കെ പോവുമായിരുന്നു. മുന്നയുമായുള്ള കറക്കത്തെക്കുറിച്ചായിരുന്നു ഇന്ദ്രന്‍ പറഞ്ഞത്. ആ സ്വപ്‌നത്തെക്കുറിച്ച് തനിക്കോര്‍മ്മയില്ലെന്നും ഇന്ദ്രന്‍ പറയുന്നു. രജനി സാറിന്റെ വീടിന് മുന്നില്‍ വെച്ച് ഫോട്ടോയെടുത്തിരുന്നു.

    പെയ്‌തൊഴിയാതെ എന്ന് കേള്‍ക്കുമ്പോള്‍

    പെയ്‌തൊഴിയാതെ എന്ന് കേള്‍ക്കുമ്പോള്‍

    പെയ്‌തൊഴിയാതെ എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോഴെന്താണ് തോന്നുന്നതെന്നായിരുന്നു അടുത്ത ചോദ്യം. പെയ്‌തൊഴിയാതെ തന്നെ കൂടെക്കൂടിയെന്ന് ഇന്ദ്രന്‍ പറയുമ്പോള്‍ പൂര്‍ണ്ണിമയ്ക്ക് ചിരിയായിരുന്നു. ആദ്യമായി പൂര്‍ണ്ണിമയെ കണ്ടത് ആ ലൊക്കേഷനില്‍ വെച്ചായിരുന്നു. അമ്മയോടൊപ്പം താനും ലൊക്കേഷനിലേക്ക് പോവുമായിരുന്നു. താന്‍ അമ്മയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ മുകളില്‍ നിന്നും ഭയങ്കര ഡയലോഗുമൊക്കെയായി ഇറങ്ങി വരുന്നു. കൊള്ളാലോ അഭിനയമെന്നായിരുന്നു ആ സമയത്ത് മനസ്സില്‍ തോന്നിയത്. താഴെ വന്നപ്പോള്‍ അമ്മ പരിചയപ്പെടുത്തി, പിന്നീട് സുഹൃത്തുക്കളായി.. അങ്ങനെ..

    മനസ്സിലെ പാഷന്‍

    മനസ്സിലെ പാഷന്‍

    മനസ്സിലുണ്ടായിരുന്ന പാഷന്‍ സിനിമ തന്നെയായിരുന്നു. കുട്ടിക്കാലം മുതല്‍ത്തന്നെ സിനിമയെക്കുറിച്ച് മനസ്സിലാക്കിയിരുന്നു. ഓരോ കാലഘട്ടത്തിലും പ്രയോറിറ്റി മാറുമല്ലോ, അങ്ങനെയാണ് എംബിഎ എഴുതിയത്. പിന്നീട് സൈനികനാവാന്‍ ശ്രമിച്ചിരുന്നു. ടെസ്റ്റ് ക്ലിയര്‍ ചെയ്ത സമയത്തായിരുന്നു കണ്ണിന് ഇന്‍ഫെക്ഷന്‍ വന്നത്. പൂര്‍ണ്ണിമയെ കല്യാണം കഴിച്ചതിന് ശേഷമുള്ള കാര്യത്തെക്കുറിച്ചും ചോദിച്ചിരുന്നു. വളരെ ചെറുപ്രായത്തിലേ എടുത്ത് ചാടി കല്യാണം കഴിച്ചയാളാണ് താന്‍. പിന്നീടങ്ങോട്ടുള്ള തന്റെ എല്ലാ വളര്‍ച്ചകളിലും ഒപ്പമുണ്ട് പൂര്‍ണ്ണിമ. കല്യാണം കഴിഞ്ഞിട്ടും ആദ്യത്തെ നാലഞ്ച് വര്‍ഷം ബാച്ചിലറെപ്പോലെയായിരുന്നു താന്‍ ജീവിച്ചത്. ഫ്രണ്ട്‌സിനൊപ്പമുള്ള കറക്കമൊക്കെയായിരുന്നു പ്രധാന പണി. ആ സമയത്തൊന്നും ഒരു പരാതി പോലും പറയാതെ എന്നെ ഞാനായി തന്നെ ഉള്‍ക്കൊണ്ട വ്യക്തിയാണ് പൂര്‍ണ്ണിമ.

    ബാലതാരത്തില്‍ നിന്നും നടനിലേക്ക്

    ബാലതാരത്തില്‍ നിന്നും നടനിലേക്ക്

    ബാലതാരമായാണ് ഇന്ദ്രന്‍ തുടക്കം കുറിച്ചത്. ഇന്നത്തെ അവസ്ഥയില്‍ തനിക്കൊരുപാട് സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. വില്ലനായാണ് തുടക്കം കുറിച്ചത്. ക്യാരക്ടര്‍ റോളുകളിലേക്കും ഹ്യൂമറിലേക്കുമൊക്കെ മാറുകയായിരുന്നു. മനോഹരമായ യാത്രയാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം പറയുന്നു. വ്യത്യസ്തമായ സിനിമകള്‍ക്കായാണ് ശ്രമിക്കുന്നത്.

    വാര്‍ഡനെന്ന് വിളിക്കാം

    വാര്‍ഡനെന്ന് വിളിക്കാം

    ചില കാര്യങ്ങളില്‍ നിര്‍ബന്ധമുണ്ട്. വാര്‍ഡനെന്നാണ് ചിലപ്പോള്‍ താനദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. അലറാം സ്‌നൂസ് ചെയ്തത് പോലെ കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് കൊണ്ടേയിരിക്കും. അങ്ങനെ ചില കാര്യങ്ങളില്‍ കണിശതയുണ്ടെന്നതൊഴിച്ചാല്‍ ആള്‍ കിടുവാണെന്നാണ് പൂര്‍ണ്ണിമ പറഞ്ഞത്.

    English summary
    Indrajith and Poornima in Kuwait, another katha ithuvare episode
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X