പൂര്‍ണിമയും ഇന്ദ്രജിത്തും ആഘോഷത്തിലാണ്! താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രം കാണാം

താരദമ്പതികളായ ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തും കഴിഞ്ഞ മാസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. വിവാഹ വാര്‍ഷികവും പൂര്‍ണിമയുടെ പിറന്നാളും ഒരേ ദിവസമായിരുന്നു. പിന്നാലെ തൊട്ടടുത്ത ദിവസം ഇന്ദ്രജിത്തിന്റെ പിറന്നാളും വന്നതോടെ താരകുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു. ഇതൊന്നും ഇനിയും അവസാനിച്ചിട്ടില്ല.

വിന്റര്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരകുടുംബമിപ്പോള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് പൂര്‍ണിമ തന്നെയാണ് കുടുംബ സമേതമുള്ള ചിത്രം പുറത്ത് വിട്ടത്. യൂറോപ്പിലും പോളണ്ടിലുമെല്ലാമായിട്ടായിരുന്നു ഇന്ദ്രജിത്ത് കുടുംബത്തിനൊപ്പം പോയത്. ക്രിസ്തുമസും ന്യൂയറുമെല്ലാം ഇവിടങ്ങളില്‍ നിന്നുമായിരുന്നു ആഘോഷിച്ചതും. പൂര്‍ണിമയെ ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ള പുതിയ ചിത്രം ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ദ്രജിത്ത്.

indrajith

10 വര്‍ഷം മുന്‍പ് മക്കളെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്നൊരു ചിത്രവും ഇപ്പോഴെത്തെ ചിത്രവും പൂര്‍ണിമ പോസ്റ്റ് ചെയ്തിരുന്നു. 2010 ലെ ചിത്രവും 2010 ലെ ചിത്രവും കാണുമ്പോള്‍ മക്കളായ പ്രാര്‍ഥനയും നക്ഷത്രയും വളര്‍ന്നു എന്നാല്ലാതെ പൂര്‍ണിമയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴും നടി പഴയതിനെക്കാള്‍ സുന്ദരിയാണെന്നും ആരാധകര്‍ പറയുന്നു.

ഇന്ദ്രജിത്തുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന പൂര്‍ണിമ സ്വന്തമായി ഡിസൈനിങ് ആരംഭിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ല്‍ വൈറസ് എന്ന സിനിമയിലൂടെ തിരിച്ച് വരവും നടത്തി. ഇനി നിവിന്‍ പോളി നായകനാവുന്ന തുറമുഖം എന്ന സിനിമയിലും പൂര്‍ണിമ അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X