പൂര്‍ണിമയ്ക്ക് ഇന്ദ്രജിത്ത് ആദ്യം നല്‍കിയ പ്രണയസമ്മാനം! ആ സന്തോഷ ദിവസത്തെ കുറിച്ച് പറഞ്ഞ് നടി
മലയാള സിനിമയുടെ ഇഷ്ട താരദമ്പതിമാരാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. കുറച്ച് നാളത്തെ പ്രണയത്തിനൊടുവില്‍ 2002 ലായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. മക്കളുടെ കാര്യം നോക്കി കുടുംബിനിയായി കഴിയുന്നതിനൊപ്പം ഡിസൈന്‍ രംഗത്ത് സജീവമാണ് നടി. പ്രാണ എന്ന പേരില്‍ ഒരു ഷോപ്പും പൂര്‍ണിമ നടത്തുന്നുണ്ട്. ഇതിനിടെ സിനിമയിലേക്ക് വീണ്ടും വന്നു.
എത്ര തിരക്കുണ്ടെങ്കിലും തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാന്‍ ശ്രമിക്കാറുണ്ട് പൂര്‍ണിമ. ഇപ്പോഴിതാ രസകരമായൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് നടി. ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറിയായി പങ്കുവെച്ച ചിത്രത്തില്‍ ഭര്‍ത്താവായ ഇന്ദ്രജിത്തിന്റെ പ്രണയത്തെ കുറിച്ചും അദ്ദേഹം തന്നെ സമ്മാനങ്ങളെ കുറിച്ചുമുള്ള വാര്‍ത്ത കുറിപ്പായിരുന്നു.

ഒരു ആരാധകന്‍ അയച്ച് തന്ന പഴയൊരു ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് പൂര്‍ണിമ. മൂത്തമകള്‍ പ്രാര്‍ഥനയ്ക്ക് പതിനാറ് മാസം പ്രായമുള്ളപ്പോള്‍ പകര്‍ത്തിയ ചിത്രമാണിതെന്നും 2006 ഫെബ്രുവരിയിലാണ് ഈ ചിത്രം പകര്‍ത്തിയതെന്നും നടി പറഞ്ഞ് കൊണ്ടായിരുന്നു ഫോട്ടോ വീണ്ടും പുറത്ത് വിട്ടത്. ഞങ്ങള്‍ അച്ഛന്മമ്മാരായതിന്റെ സന്തോഷം ആസ്വദിക്കുന്ന വളരെ സന്തോഷ പൂര്‍വ്വമായ ദിനങ്ങളിലൊന്നായിരുന്നു ഇതെന്നും പൂര്‍ണിമ പറയുന്നു. അതീവ സന്തോഷത്തോടെ ഇരിക്കുന്ന പൂര്‍ണിമയും ഇന്ദ്രജിത്തുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

പഴയൊരു അഭിമുഖത്തിന്റെ പത്രക്കട്ടിങ് ആയിരുന്നു പൂര്‍ണിമ പങ്കുവെച്ചത്. അതില്‍ ഇരുവരും പരസ്പരം കൈമാറിയ പ്രണയ സമ്മാനങ്ങളെ കുറിച്ചൊക്കെ വ്യക്തമായി പറഞ്ഞിരുന്നു. 'പുറമേ കാണുന്നവര്‍ക്ക് നടന്‍ ഇന്ദ്രജിത്ത് ആളല്‍പം സീരിയസാണ്. പക്ഷേ ഇന്ദ്രന്‍ എത്ര റൊമാന്റിക് ആണെന്ന് പൂര്‍ണിമയ്‌ക്കേ അറിയൂ. പ്രത്യേകിച്ച് പ്രണയ സമ്മാനങ്ങളുടെ കാര്യത്തില്‍. ഞാന്‍ ഇന്ദ്രന് കൊടുത്ത ആദ്യ സമ്മാനം ക്രിസ്റ്റലിന്റെ ഒരു റെഡ് ഹാര്‍ട്ട് ആയിരുന്നു. അതിപ്പോഴും പൊന്നു പോലെ സൂക്ഷിച്ച് വെച്ചിട്ടുണ്ട് ഇന്ദ്രനെന്ന് പൂര്‍ണിമ പറയുന്നു.

ഡെന്നീസ് ദി മെനസിന്റെ ഒരു പാവക്കുട്ടിയെ ആയിരുന്നു ഇന്ദ്രന്‍ ആദ്യമെനിക്ക് തന്നത്. ഞങ്ങള്‍ കണ്ടുമുട്ടിയ ശേഷമുള്ള ആദ്യ വാലന്റ്റൈന്‍സ് ദിനത്തിനും ഉണ്ടായിരുന്നു പ്രത്യേകത. അന്നാണ് പൃഥ്വിരാജ് ആദ്യമായി ആസ്‌ട്രേലിയക്ക് പോയത്. അത് കൊണ്ട് ഞങ്ങളുടെ രണ്ട് കുടുംബങ്ങളിലെയും എല്ലാവരും ആദ്യമായി ഒത്തുകൂടി. ഒരുപാട് സമ്മാനങ്ങള്‍ ഇന്ദ്രന്‍ നല്‍കിയിട്ടുണ്ടെങ്കിലും അപ്പു എന്ന പട്ടിക്കുട്ടിയെ ആണ് പൂര്‍ണിമയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.

പട്ടികളെന്ന് വെച്ചാല്‍ എനിക്ക് ജീവനാണെന്ന് ഇന്ദ്രനറിയമായിരുന്നു. ഊട്ടിയില്‍ ഒരു സിനിമയുടെ സെറ്റില്‍ നിന്നും കോയമ്പത്തൂര്‍ പോയിട്ടാണ് വാങ്ങിയത്. എറണാകുളത്ത് എന്റെ അടുത്ത് വന്നപ്പോള്‍ ഇന്ദ്രന്‍ പറഞ്ഞു. ഒരു സമ്മാനം കൊണ്ട് വന്നിട്ടുണ്ടെന്ന്. എനിക്ക് സര്‍പ്രൈസായി ഇന്ദ്രന്റെ കൈയില്‍ കറുത്ത് തിളങ്ങുന്നൊരു കുഞ്ഞു പട്ടിക്കുട്ടി. അപ്പു എന്നായിരുന്നു അവന് പേരിട്ടതെന്നും പൂര്‍ണിമ പറയുന്നു. പഴയ വാര്‍ത്തയിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു.

ഇന്ദ്രജിത്തുമായിട്ടുള്ള വിവാഹത്തോടെ സിനിമാ ജീവിതം ഉപേക്ഷിച്ച പൂര്‍ണിമ പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് വരവ് നടത്തിയത് കഴിഞ്ഞ വര്‍ഷമാണ്. ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയിലാണ് നടി വീണ്ടും അഭിനയിച്ചത്. ശ്രദ്ധിക്കപ്പെടുന്നൊരു കഥാപാത്രം തന്നെയായിരുന്നു ഇത്. വീണ്ടും വേറെ സിനിമകളില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി. രാജീവ് രവി സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായിട്ടെത്തുന്ന തുറമുഖം എന്ന ചിത്രത്തിലും പൂര്‍ണിമ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications