മലയാളത്തിലെ ഭാവി നായികയാണ്! താരപുത്രിയ്ക്ക് പിറന്നാള്‍ ആശംസകളുമായി പൂര്‍ണിമയും ഇന്ദ്രജിത്തും!
ഇന്നത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ താരകുടുംബമെന്ന് പറഞ്ഞാല്‍ നടി മല്ലിക സുകുമാരന്റേതാണ്. അമ്മയും മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. നടന്‍ ഇന്ദ്രജിത്തിന്റെ കുടുംബം ഒന്നടങ്കം സിനിമയിലെത്തിയിരിക്കുകയാണ്. ഏറെ കാലത്തിന് ശേഷം പൂര്‍ണിമ ഇന്ദ്രജിത്തിന്റെ മടങ്ങി വരവ് ഈ വര്‍ഷമായിരുന്നു. ഇതെല്ലാം പ്രേക്ഷകര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളുമാണ്.
ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും കുടുംബത്തെ കുറിച്ചുളള വിശേഷങ്ങളാണ് ഈയിടെയായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. അക്കൂട്ടത്തിലൊന്ന് താരപുത്രിയുടെ പിറന്നാള്‍ വിശേഷമാണ്. ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകള്‍ നക്ഷത്രയാണ് ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത്. മകള്‍ക്ക് ആശംസകളുമായി താരമാതാപിതാക്കളും എത്തിയിരിക്കുകയാണ്.

നക്ഷത്രയ്ക്ക് പിറന്നാള്‍
താരദമ്പതികളായ ഇന്ദ്രജിത്തിന്റെയും ഭാര്യ പൂര്‍ണിമ ഇന്ദ്രജിത്തിന്റെയും ഇളയ മകളാണ് നക്ഷത്ര. താരപുത്രിയിന്ന് പത്താം പിറന്നാള്‍ ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ അച്ഛനും അമ്മയും മകള്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് എന്റെ രാജകുമാരിയ്ക്ക് ഇന്ന്് പത്ത് വയസ് ആയെന്നാണ് പൂര്‍ണിമ പറയുന്നത്. എന്റെ പ്രിയപ്പെട്ട മാലാഖയെന്നാണ് ഇന്ദ്രജിത്ത് മകളെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും ആശംസകള്‍ സൈബര്‍ ലോകവും ഏറ്റെടുത്തു. ഇതോടെ നക്ഷത്രയ്ക്ക് ആശംസകളുമായി ആരാധകരുമെത്തി.

നക്ഷത്രയും കുട്ടി താരമാണ്
അച്ഛനും അമ്മയുമടക്കം സിനിമാ പരമ്പര്യമുള്ള കുടുംബത്തില്‍ പിറന്നതിനാല്‍ നക്ഷത്രയും ഒരു സെലിബ്രിറ്റിയാണ്. നേരത്തെ സിനിമയില്‍ അഭിനയിച്ചും നക്ഷത്ര ഞെ്ട്ടിച്ചിരുന്നു. ഇന്ദ്രജിത്തും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ടിയാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരപുത്രി ആദ്യമായി വെള്ളിത്തിരയിലെത്തിയത്. സിനിമയിലും ഇന്ദ്രജിത്തിന്റെ മകളുടെ വേഷത്തിലായിരുന്നു. ചെറിയ റോളാണെങ്കിലും ശ്രദ്ധിക്കപ്പെടുന്നൊരു കഥാപാത്രമായിരുന്നു നക്ഷത്രയ്ക്ക് ആദ്യ ചിത്രത്തിലൂടെ തന്നെ ലഭിച്ചിരുന്നത്.

പൂര്‍ണിമയും തിരിച്ച് വന്നു
ഒരു കാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്ന പൂര്‍ണിമ ഇന്ദ്രജിത്തുമായിട്ടുള്ള വിവാഹത്തോടെ സിനിമാ ജീവിതം ഉപേക്ഷിച്ചിരുന്നു. ഫാഷന്‍ ഡിസൈനറായി മറ്റൊരു ലോകം കെട്ടിപ്പടുത്ത പൂര്‍ണിമ അവിടെ വലിയൊരു വിജയമായിരുന്നു. മക്കള്‍ വളര്‍ന്നതോടെ സിനിമയിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ് പൂര്‍ണിമയിപ്പോള്‍. ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവായിരുന്നു പൂര്‍ണിമ നടത്തിയത്. ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുടുംബം ഒന്നാകെ
അച്ഛനും അമ്മയ്ക്കും പിന്നാലെ ആദ്യം സിനിമയിലേക്ക് എത്തിയത് ഇന്ദ്രജിത്തിന്റെയം പൂര്‍ണിമയുടെയും മൂത്ത മകള്‍ പ്രാര്‍ഥനയാണ്. അഭിനയത്തിനെക്കാള്‍ സംഗീതത്തിനാണ് പ്രാര്‍ഥന ഇന്ദ്രജിത്ത് പ്രധാന്യം കൊടുത്തത്. ഇതിനകം മൂന്നോളം സിനിമകളില്‍ പ്രാര്‍ഥന പാടി കഴിഞ്ഞിരിക്കുകയാണ്. മഞ്ജു വാര്യരും ഇന്ദ്രജിത്തും നായിക നായകന്മാരായി അഭിനയിച്ച മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ഹിറ്റ് പാട്ട് പാടിയത് പ്രാര്‍ഥനയായിരുന്നു. തനിക്ക് പാട്ട് പാടന്‍ കഴിവുണ്ടെന്ന് പ്രാര്‍ഥന നേരത്തെ തെളിയിച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്ന പാട്ടുകള്‍ നിമിഷ നേരം കൊണ്ട് തരംഗമായി മാറിയിരുന്നു. താരപുത്രിയുടെ ഓരോ വീഡിയോസും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഏഷ്യാവിഷന്‍ അവാര്‍ഡില്‍ നിന്നും പാര്‍ഥനയെ തേടി അംഗീകാരം എത്തിയിരുന്നു.


Click it and Unblock the Notifications











