ആഷിഖ് അബു ക്രൂരനാണോ!പൂര്‍ണ്ണിമയ്‌ക്കൊപ്പം അഭിനയിക്കാന്‍ സമ്മതിച്ചില്ലെന്ന് ഇന്ദ്രജിത്തിന്‍റെ പരാതി!

17 വര്‍ഷത്തിന് ശേഷം പൂര്‍ണ്ണിമ ഇന്ദ്രജിത്ത് സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. താന്‍ ആഗ്രഹിച്ച തരത്തിലുള്ള മാറ്റമാണ് ഇപ്പോള്‍ മലയാള സിനിമയില്‍ സംഭവിച്ചിട്ടുള്ളതെന്ന് താരം പറയുന്നു. ആഷിഖ് അബു ചിത്രമായ വൈറസിലൂടെയാണ് പൂര്‍ണ്ണിമ തിരിച്ചുവരവിന് തുടക്കമിട്ടത്. ഇന്ദ്രജിത്തും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ ട്രെയിലര്‍ ലോഞ്ചില്‍ ഇരുവരും പങ്കെടുത്തിരുന്നു. വൈറസില്‍ തങ്ങള്‍ക്ക് കോംപിനേഷന്‍ സീനുകളൊന്നുമില്ലായിരുന്നുവെന്നും അടുത്തതായി അഭിനയിക്കുന്ന തുറമുഖത്തിലും അതില്ലെന്നുമായിരുന്നു ഇന്ദ്രജിത്ത് പറഞ്ഞത്. അത്ര ക്രൂരനാണോ ആഷിഖെന്നായിരുന്നു അവതാരകന്‍ ചോദിച്ചത്. മനപ്പൂര്‍വ്വമായാണ് താന്‍ അങ്ങനെ ചെയ്തതെന്നായിരുന്നു ആഷിഖ് അബുവിന്റെ മറുപടി.

തന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട കാര്യമാണ് ഇതെന്ന് പൂര്‍ണ്ണിമ പറയുന്നു. ഡിഎച്ച്എസിന്റെ വേഷത്തിലാണ് താനെത്തുന്നത്. നേരിട്ട് അനുഭവിച്ചിട്ടില്ലെങ്കിലും താന്‍ കണ്ട കാഴ്ചയിലൂടെയാണ് ഇതേക്കുറിച്ച് മനസ്സിലാക്കിയത്. തിരിച്ചുവരവ് എന്ന വാക്ക് വലിയ ഭാരമാണ്. ഇത്രയും സാമൂഹിക പ്രസക്തിയുള്ള സിനിമയില്‍ സമൂഹത്തിലെ ധീരവനിതയെ പ്രതിനിധീകരിക്കുക, ഇതൊക്കെ വലിയ വെല്ലുവിളിയായിരുന്നു. വളരെ കംഫര്‍ട്ടായിരുന്നു ഈ സിനിമയുടെ സെറ്റ്. പൂര്‍ണ്ണിമയുടെ തിരിച്ചുവരവിനെക്കുറിച്ച് അറിഞ്ഞത് മുതല്‍ ആരാധകരും സന്തോഷത്തിലായിരുന്നു.

Poornima Indrajith

പ്രൗഢഗംഭീരമായ ചടങ്ങില്‍ പങ്കെടുക്കാനായി മെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും എത്തിയിരുന്നു. നിപ്പയുമായുള്ള പോരാട്ടത്തിനിടയില്‍ ജീവന്‍ നഷ്ടമായ ലിനിയുടെ ഭര്‍ത്താവും മകനും പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. നിപ്പയെ അതിജീവിച്ച കോഴിക്കോടിന്റെ കഥ സിനിമയാക്കണമെന്ന് തുടക്കം മുതല്‍ത്തന്നെ ആഷിഖ് അബു പറഞ്ഞിരുന്നുവെന്നായിരുന്നു റില കല്ലിങ്കലും പറഞ്ഞത്. ലിനിയുടെ വേഷത്തിലെത്തുന്നത് റിമയായിരുന്നു. ട്രെയിലറിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജൂണിലാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X