പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും വീട്ടിലൊരു കുഞ്ഞുവാവ!സോഷ്യല്‍ മീഡിയ നിറയെ വേദുവിന്റെ ചിത്രങ്ങള്‍
സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ടാവും നടന്‍ ഇന്ദ്രജിത്തിന്റെ കുടുംബം. ഭാര്യ പൂര്‍ണിമയും മകള്‍ പ്രാര്‍ഥനയുമെല്ലാം തങ്ങളുടെ വിശേഷങ്ങളും സന്തോഷ ദിവസങ്ങളുമെല്ലാം ആരാധകരുമായി സംവദിക്കാറുമുണ്ട്. ഇപ്പോഴിതാ കുടുംബത്തിലെ എല്ലാവരും ഒരു കുഞ്ഞുവാവയുടെ ഫോട്ടോയുമായി എത്തിയിരിക്കുകയാണ്. ഇന്ദ്രജിത്തും പൂര്‍ണിമയും പ്രാര്‍ഥനുമെല്ലാം വാവയ്ക്ക് ഉമ്മ കൊടുക്കുന്നതും അല്ലാത്തതുമായി നിരവധി ഫോട്ടോസാണ് പങ്കുവെക്കുന്നത്.

ഇതോടെ ഈ കുഞ്ഞുവാവ ആരുടേതാണെന്ന ചോദ്യവുമായി ചിലര്‍ എത്തി. സത്യത്തില്‍ പൂര്‍ണിമയുടെ സഹോദരി പ്രിയ മോഹന്റെ കുഞ്ഞാണിത്. വേദു എന്ന് വിളിക്കുന്ന വര്‍ധാന്റെ പിറന്നാള്‍ ദിനമാണിന്ന്. ഇതാണ് താരകുടുംബം ഒന്നടങ്കം വേദുവിന്റെ ചിത്രങ്ങളുമായിട്ടെത്തിയത്. കുഞ്ഞിനൊപ്പമുള്ള രസകരവും ക്യൂട്ട് നിമിഷങ്ങളുമെല്ലാം കോര്‍ത്തിണക്കിയുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി കൊണ്ടിരിക്കുന്നത്.
പൂര്‍ണിമയുടെ സഹോദരി എന്നതിനൊപ്പം അഭിനേത്രി കൂടിയാണ് പ്രിയ മോഹന്‍. മോഡലിങില്‍ സജീവമായി പ്രവര്‍ത്തിക്കാറുള്ള പ്രിയ ഒത്തിരി ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. നിഹാല്‍ പിള്ളയുമായിട്ടുള്ള വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും പ്രിയ ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പ്രിയയുടെ ബേബി ഷവര്‍ വലിയ ആഘോഷമായി നടത്തിയിരുന്നു.


Click it and Unblock the Notifications