ഇന്ദ്രജിത്ത് തിരിച്ചെത്തിയ സന്തോഷത്തില്‍ പൂര്‍ണിമയും മക്കളും! ലേറ്റസ്റ്റ് കുടുംബ ചിത്രം വൈറല്‍!

മലയാള സിനിമയിലെ പ്രധാനപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് സുകുമാരന്റേത്. സുകുമാരനും മല്ലികയും മാത്രമല്ല മക്കളും മരുമകളും കൊച്ചുമക്കളുമെല്ലാം സിനിമയില്‍ സജീവമായവരാണ്. ഭാവിയില്‍ തന്‍രെ മക്കളായരിക്കും സിനിമ ഭരിക്കാന്‍ പോവുന്നതെന്നും അവരുടെ ഡേറ്റിനായി സിനിമാപ്രവര്‍ത്തകര്‍ ക്യൂ നില്‍ക്കുന്ന കാലമുണ്ടാവുമെന്നും സുകുമാരന്‍ പ്രവചിച്ചിരുന്നു. പില്‍ക്കാലത്ത് ആ പ്രവചനം യാഥാര്‍ത്ഥ്യമാവുകയായിരുന്നു. ചേട്ടന് പിന്നാലെയായാണ് പൃഥ്വിരാജ് സിനിമയില്‍ അരങ്ങേറിയത്. ബിരുദപഠനം പാതിവഴിയില്‍ ഉപേക്ഷിച്ചായിരുന്നു ആ വരവ്. വില്ലനായി ഇന്ദ്രജിത്തും നായകനായി പൃഥ്വിരാജും തിളങ്ങുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.

ഇന്ദ്രജിത്തും പൃഥ്വിരാജും മാത്രമല്ല അടുത്ത തലമുറയും സിനിമയില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ മക്കള്‍ ഇതിനകം തന്നെ സിനിമയില്‍ വരവറിയിച്ചവരാണ്. പ്രാര്‍ത്ഥന പാട്ടിലൂടെ തിളങ്ങിയപ്പോള്‍ നക്ഷത്ര അഭിനയമായിരുന്നു തിരഞ്ഞെടുത്തത്. മൂത്ത മരുമകളായ പൂര്‍ണിമ അഭിനേത്രിയാണ്, നാളുകള്‍ക്ക് ശേഷം വൈറസിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് താരം. പൃഥ്വിരാജിന്‍രെ ഭാര്യയായ സുപ്രിയ മേനോന്‍ നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങളെല്ലാം ഭംഗിയായി നോക്കിനടത്തിവരികയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നവരായതിനാല്‍ത്തന്നെ ഇവരുടെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

indrajith back in kochi poornima shares her happiness

നാളുകള്‍ക്ക് ശേഷം ഇന്ദ്രജിത്തിനെ അരികില്‍ക്കിട്ടിയ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് പൂര്‍ണിമ ഇപ്പോള്‍. കുടുംബസമേതമുള്ള ചിത്രത്തിന്റെ ക്യാപ്ഷന്‍ ജബ് വി മെറ്റ് എന്നാണ്. അതീവ സന്തോഷത്തോടെ ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് എല്ലാവരും. വില്ലത്തരത്തിലൂടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് ഇന്ദ്രജിത്ത് ട്രാക്ക് മാറ്റിയിരുന്നു. വ്യത്യസ്തമായ നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നത്. ചിത്രീകരണത്തിരക്കില്‍ നിന്നും വീട്ടിലേക്ക് എത്തിയ സന്തോഷം പങ്കുവെച്ച് ഇന്ദ്രജിത്തും എത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X