Just In
- 1 hr ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 1 hr ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 2 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 3 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- News
പാലാ മണ്ഡലത്തില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു; ബജറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പന്
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഭര്‍ത്താവിന് ആശംസകളുമായി നടി പൂര്‍ണിമ! ഇന്ദ്രജിത്തിന്റെ രസകരമായ വീഡിയോസും പുറത്ത്
ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തുമെല്ലാം വലിയ ആരാധകരുള്ള താരദമ്പതികളാണ്. അടുത്തിടെ ഇരുവരുടെയും കുടുംബത്തില്‍ സന്തോഷങ്ങള്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. പൂര്‍ണിമയുടെ സഹോദരി പ്രിയ മോഹന്റെ മകന്റെ പിറന്നാള്‍ ആയിരുന്നു ആദ്യം ആഘോഷമാക്കിയത്. പിന്നാലെ ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും വിവാഹ വാര്‍ഷികം വന്നു.
ഇതേ ദിവസം തന്നെയായിരുന്നു പൂര്‍ണിമയുടെ പിറന്നാളും. അങ്ങനെ കഴിഞ്ഞ രണ്ടാഴ്ചത്തോളമായി ഇന്ദ്രജിത്തിന്റെ കുടുംബത്തില്‍ ആഘോഷമേളങ്ങളായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ആണെന്നുള്ളതാണ് ഏറ്റവും പുതിയ വിശേഷം. പൂര്‍ണിമയാണ് ഭര്‍ത്താവിന് പിറന്നാള്‍ ആശംസകളുമായി ആദ്യം എത്തിയത്. പിന്നാലെ പൃഥ്വിരാജും മക്കളുമെല്ലാം എത്തി.

നാല്പതിലേക്ക് കടന്ന പങ്കാളിയ്ക്ക് സ്വാഗതം. പുതിയൊരു ഇരുപത് വര്‍ഷത്തിലേക്ക് കടന്ന നിങ്ങളോട് എനിക്ക് പറയാന്‍ ചിലതുണ്ട്. ഭര്‍ത്താവ് എന്ന നിലയിലും ഒരു അച്ഛനെന്ന നിലയിലും നല്ലൊരു കൂട്ടുകാരനെന്ന നിലയിലും നിങ്ങളൊരു ഉദാത്ത മാതൃകയാണ്. പ്രിയപ്പെട്ട ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍. എന്നുമായിരുന്നു പൂര്‍ണിമയുടെ ആശംസ. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ആശംസകള്‍ക്കൊപ്പം ഇന്ദ്രജിത്തിന്റെ ചില രസകരമായ വീഡിയോസും നടി പുറത്ത് വിട്ടിരിക്കുകയാണ്.

മകള്‍ നക്ഷത്രയ്ക്കൊപ്പം ചേര്‍ന്ന് മാജിക് കാണിച്ച് കൊടുക്കുന്നതാണ് ഒന്നാമത്തെ വീഡിയോ. അച്ഛന്റെ മാജിക് കണ്ട് ഞെട്ടിത്തരിക്കുന്ന മകളെയും വീഡിയോയില്‍ കാണാം. ഒപ്പം മകള്‍ക്കൊപ്പം അത്യുഗ്രാന്‍ ഡാന്‍സ് കളിക്കുന്ന ഇന്ദ്രജിത്താണുള്ളത്. ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന തമിഴ് ചിത്രത്തിലെ ഡയലോഗ് പറയുന്ന ഇന്ദ്രജിത്ത്. ചീട്ട് കളിക്കുന്നതിനിടെ പൂര്‍ണിമയുടെ കഴുത്തില്‍ കെട്ടിപിടിച്ച് സ്നേഹം പങ്കുവെക്കുന്ന താരം. ഫോണില്‍ ഗെയിം കളിക്കുന്ന ഇന്ദ്രജിത്ത്. പ്രിയ മോഹന്റെ കുഞ്ഞിനെ കളിപ്പിക്കുന്ന വീഡിയോ. പാട്ട് പാടുന്ന താരം, ഭാര്യയുടെ ഷൂ കെട്ടി കൊടുക്കുന്ന ഭര്‍ത്താവ്, അവസാനം പൂര്‍ണിമയ്ക്കൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോസാണ് പുറത്ത് വന്നത്.

ഭര്‍ത്താവിനെ കുറിച്ച് പൂര്‍ണിമ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണെന്ന് തെളിയിക്കുന്നതായിരുന്നു ഓരോ വീഡിയോസും. ഇതോടെ ഇന്ദ്രജിത്തിനെ സ്നേഹിക്കുന്ന ആരാധകരുമെത്തി. സോഷ്യല്‍ മീഡിയ നിറയെ ആശംസാപ്രവാഹമാണ്. പൂര്‍ണിമയുടെ പോസ്റ്റിന് താഴെ നടന് സുദേവ് നായര്‍ അടക്കമുള്ള താരങ്ങളും ആരാധകരും ജന്മദിനത്തിന്റെ ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. ഒപ്പം സഹോദരന് പൃഥ്വിരാജ് സുകുമാരനും എത്തിയിരുന്നു.

സഹോദരനൊപ്പം ഇരിക്കുന്നൊരു ചിത്രവുമായിട്ടായിരുന്നു പൃഥ്വിരാജ് എത്തിയത്. പിറന്നാള്‍ ആശംസകള്‍ ഇന്ദ്രേട്ടാ എന്നായിരുന്നു പൃഥ്വിയുടെ ക്യാപ്ഷന്‍. ഇതേ പോസ്റ്റിന് താഴെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും ഇന്ദ്രജിത്തിന് ആശംസ അറിയിച്ചിരുന്നു. പിറന്നാള്‍ ആശംസകള്‍ ഇന്ദ്രേട്ടാ... അടുത്ത വര്‍ഷം ബ്ലോക്ബസ്റ്റര്‍ ആയിരിക്കട്ടെ എന്നായിരുന്നു സുപ്രിയയുടെ കമന്റ്.

ഇന്ദ്രജിത്തിന്റെ മൂത്തമകള്‍ പ്രാര്‍ഥന ഇന്ദ്രജിത്തും അച്ഛന് ആശംസകളുമായി എത്തിയിരിക്കുകയാണ്. പിറന്നാള്‍ ആശംസകള്‍ അച്ഛാ... നിങ്ങളാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. എന്നെ എപ്പോഴും സംരക്ഷിക്കുന്നതിന് നന്ദി പറയുകയാണ്. നിങ്ങള്‍ സംരക്ഷിച്ച് കൊണ്ടിരിക്കുന്നു. നിങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഏറ്റവും മികച്ച അച്ഛനാണ്. നിങ്ങള്‍ ഈ ലോകം അതിനപ്പുറവും അര്‍ഹിക്കുന്നുണ്ട്. നിങ്ങളുടെയൊപ്പം കുസൃതി കാണിച്ച് കൊണ്ട് യാത്ര ചെയ്യുന്നതിന് ഇനിയും കാത്തിരിക്കാന്‍ വയ്യ. നിങ്ങളുടെ മകളായതില്‍ ഞാന്‍ അഭിമാനിക്കുന്നു. വാക്കുകള്‍ക്കതീതമായി നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു. എന്നുമാണ് പ്രാര്‍ഥന ഇന്ദ്രജിത്ത് പറയുന്നത്.
പൂർണിമയുടെ പോസ്റ്റ്