പൂര്‍ണിമയും ഇന്ദ്രജിത്തും കുടുംബ സമേതം! താരകുടുംബത്തിന്റെ അവധി ആഘോഷ ചിത്രങ്ങള്‍ പുറത്ത്!
ശക്തമായ കഥാപാത്രങ്ങളിലൂടെ നടന്‍ ഇന്ദ്രജിത്ത് അതിശയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ അതിഗംഭീരമായ വേഷത്തിലെത്തി ഇന്ദ്രജിത്ത് പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. ഇപ്പോഴിതാ ഇന്ദ്രനും ഫാമിലിയും അവധി ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ താരം തന്നെയാണ് കുടുംബ സമേതമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കുടുംബത്തിന്റെ കളി തമാശയ്ക്കുള്ള സമയമാണെന്നും പറഞ്ഞായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ ചിത്രമെത്തിയത്. ഭാര്യയും നടിയുമായ പൂര്‍ണിമയും മക്കളായ നക്ഷത്രയും പ്രാര്‍ഥനയുമാണ് ഇന്ദ്രജിത്തിനൊപ്പം ചിത്രത്തിലുള്ളത്. ഇത്തവണ താരകുടുംബത്തിന്റെ അവധി ആഘോഷം തായ്‌ലാന്‍ഡില്‍ നിന്നുമാണ്. പുറത്ത് വന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അടുത്തിടെ അച്ഛന്‍ സുകുമാരനെ അനുകരിക്കുന്ന ഇന്ദ്രജിത്തിന്റെ വീഡിയോ വൈറലായിരുന്നു.
വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന പൂര്‍ണിമ സിനിമയിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. ഉടന്‍ റിലീസിനൊരുങ്ങുന്ന വൈറസിലൂടെയാണ് പൂര്‍ണിമ തിരിച്ചെത്തുന്നത്. ചിത്രത്തില്‍ ഇന്ദ്രജിത്തും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിവിന്‍ പോളിയ്‌ക്കൊപ്പം തുറമുഖം എന്ന ചിത്രത്തിലും നടി അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications