പൂര്‍ണ്ണിമയുടെയും ഇന്ദ്രന്‍റെയും മകളല്ലേ, എങ്ങനെ മോശമാവും? താരപുത്രിയുടെ ഡാന്‍സ് വീഡിയോ വൈറല്‍! കാണൂ

മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തുന്നവര്‍ക്ക് തുടക്കത്തില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അതാത് താരത്തിന് നല്‍കുന്ന പിന്തുണ തന്നെ മക്കള്‍ക്കും ലഭിക്കാറുണ്ട്. താരപുത്രനോ താരപുത്രിയോ ആയതുകൊണ്ട് മാത്രം സിനിമയില്‍ നിലനില്‍പ്പില്ലെന്ന് ഇതിനകം തന്നെ വ്യക്തമായതാണ്. ഇക്കാര്യത്തെക്കുറിച്ച് താരങ്ങള്‍ക്കും വ്യക്തമായി അറിയാവുന്നതാണ്. ഡബ്‌സ്മാഷിലൂടെയും പാട്ടിലൂടെയും അഭിനയത്തിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരപുത്രികളാണ് പ്രാര്‍ത്ഥനയും നക്ഷത്രയും. ഇന്ദ്രജിത്ത്-പൂര്‍ണ്ണിമ ദമ്പതികളുടെ മക്കള്‍ ഇതിനകം തന്നെ സിനിമയില്‍ അരങ്ങേറിയിട്ടുമുണ്ട്. പാത്തൂട്ടിയെന്ന പ്രാര്‍ത്ഥന പാട്ടിലൂടെയും നച്ചുവെന്ന നക്ഷത്ര അഭിനേത്രിയുമായാണ് തുടക്കം കുറിച്ചത്.

സിനിമാകുടുംബത്തിലെ ഇളംതലമുറയുടെ വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പാട്ടും അഭിനയവുമൊക്കെയായി മാത്രമല്ല സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഇരുവരും. അപ്രതീക്ഷിതമായെത്തിയ പ്രളയത്തിന് മുന്നില്‍ കേരളക്കര ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ സഹായവുമായി പൂര്‍ണ്ണിമയും എത്തിയിരുന്നു. കൊച്ചിയിലെ ക്യാംപില്‍ ഇന്ദ്രജിത്തിനും പൂര്‍ണ്ണിമയ്ക്കുമൊപ്പം നച്ചുവും പാത്തൂട്ടിയും എത്തിയിരുന്നു. പാക്കിംഗിലും മറ്റ് കാര്യങ്ങളിലുമൊക്കെ ഈ മിടുക്കികളും പങ്കുചേര്‍ന്നിരുന്നു. ഇപ്പോഴിതാ അച്ഛനൊപ്പം നൃത്തവുമായി എത്തിയിരിക്കുകയാണ് നച്ചു.

നച്ചുവിന്റെ ഡാന്‍സ്

നച്ചുവിന്റെ ഡാന്‍സ്

പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊപ്പം ടിയാനില്‍ അഭിനയിച്ചിരുന്നു നക്ഷത്ര. ഇന്ദ്രജിത്തിന്റേയും അനന്യയുടേയും മകളായാണ് താരപുത്രി എത്തിയത്. തന്റെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് കുഞ്ഞുതാരം ഞെട്ടിച്ചത്. ചേച്ചി പാട്ടുമായി മുന്നേറഉന്നതിനിടയിലായിരുന്നു നച്ചു അഭിനേത്രിയായി അരങ്ങേറിയത്. ഇപ്പോഴിതാ നൃത്തവുമായി എത്തിയിരിക്കുകയാണ് നച്ചു. ഇന്ദ്രജിത്തിനൊപ്പമുള്ള നൃത്ത വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിട്ടുണ്ട്.

 പ്രാര്‍ത്ഥനയും പൂര്‍ണ്ണിമയും

പ്രാര്‍ത്ഥനയും പൂര്‍ണ്ണിമയും

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. തനിക്ക് പിന്നാലെ മക്കളും സിനിമയിലേക്കെത്തുമെന്നും അവരുടെ ഡേറ്റിനായി സംവിധായകര്‍ കാത്തിരിക്കുന്ന സമയമുണ്ടാവുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. പില്‍ക്കാലത്ത് ഇക്കാര്യം അതേ പോലെ സംഭവിക്കുകയായിരുന്നു. സിനിമയിലും ബിസിനസസ്സിലുമൊക്കെയായി സജീവമാണ് മല്ലിക സുകുമാരന്‍. പൂര്‍ണ്ണിമയുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ച് ഇന്ദ്രജിത്ത് നേരത്തെ തുറന്നുപറഞ്ഞിരുന്നു. വഴക്കൊക്കെയുണ്ടെങ്കിലും സുഖകരമായ യാത്രയാണ് തങ്ങളുടേതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇന്ദ്രനും പൂര്‍ണ്ണിമയും മാത്രമല്ല മക്കളും താരങ്ങളാണ്.

ചിത്രവുമായി എത്തി

ചിത്രവുമായി എത്തി

അമ്മയെപ്പോലെ തന്നെ നിറങ്ങളോടും ചിത്രങ്ങളോടും തനിക്ക് താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു നേരത്തെ നക്ഷത്ര എത്തിയത്. വ്യത്യസ്തമായ നിറങ്ങള്‍ ചേര്‍ത്തൊരുക്കിയ പെയിന്റിംഗിലെ ഓരോ നിറങ്ങളും പ്രതിനിധാനം ചെയ്യുന്ന ഫീലിംഗ്‌സിനെക്കുറിച്ചും താരപുത്രി തുറന്നുപറഞ്ഞിരുന്നു. മക്കളുടെ കഴിവിന് ശക്തമായ പിന്തുണയാണ് ഇന്ദ്രനും പൂര്‍ണ്ണിമയും നല്‍കുന്നത്. താരപുത്രിയുടെ പെയിന്റിംഗ് വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

 പ്രിയപ്പെട്ട താരപുത്രികള്‍

പ്രിയപ്പെട്ട താരപുത്രികള്‍

മലയാളത്തിന്റെ പ്രിയപ്പെട്ട താരപുത്രികളാണ് നച്ചുവും പാത്തൂട്ടിയും. ഡബ്‌സ്മാഷ് വീഡിയോയും ഗിറ്റാറുമായും പാട്ടുമായൊക്കെ ഇവരെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നവരാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും. ലേറ്റസ്റ്റ് വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ഇവര്‍ പങ്കുവെക്കാറുണ്ട്. ക്ഷണനേരം കൊണ്ടാണ് ഇവരുടെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്.

പൂര്‍ണ്ണിമ തിരിച്ചെത്തുന്നു

പൂര്‍ണ്ണിമ തിരിച്ചെത്തുന്നു

സീരിയലില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ പൂര്‍ണ്ണിമ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. സീരിയല്‍ ലൊക്കേഷനില്‍ വെച്ചായിരുന്നു ഇന്ദ്രനെ പരിചയപ്പെട്ടതെന്നും പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി മാറുകയായിരുന്നുവെന്നും ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് മാറുകയായിരുന്നുവെന്നും പൂര്‍ണ്ണിമ പറഞ്ഞിരുന്നു. പ്രാണയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം. ആഷിഖ് അബു ചിത്രമായ വൈറസിലൂടെയാണ് താരപത്‌നിയുടെ തിരിച്ചുവരവ്.

വീഡിയോ കാണാം

നച്ചുവിനൊപ്പം നൃത്തവുമായി ഇന്ദ്രജിത്ത്, വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X