ആദ്യം അച്ഛനും അമ്മയ്ക്കും!! മല്ലികേ, നീ വാങ്ങിച്ചു തന്ന ഷര്‍ട്ട്.. സുകുമാരനെ അനുകരിച്ച് ഇന്ദ്രജിത്ത്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പൃഥിരാജും ഇന്ദ്രജിത്തും. അഭിനയ കുടുംബത്തിൽ നിന്നുമാണ് താരങ്ങൾ വെളളിത്തിരയിൽ എത്തിയത്. പാട്ടും,ഡാൻസും എന്നു വേണ്ട ഒരു സിനിമ പിടിക്കാനുള്ള എല്ലാ സെറ്റപ്പും ഇവരുടെ കുടുംബത്തിൽ തന്നെയുണ്ട്. അഭിനേതാവ് എന്നതിലുപരി മികച്ച ഗായകൻ കൂടിയാണ് ഇന്ദ്രജിത്ത്. താരത്തിന്റെ പാട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. പാട്ടിൽ മാത്രമല്ല മിമിക്രിയിലും താൻ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചിരിക്കുകയാണ് താരം.

ആദ്യമായിട്ടാണ് ഇന്ദ്രജിത്തിന്റെ മിമിക്രി വീഡിയോ പുറത്തു വന്നിരിക്കുന്നത്. ആദ്യമായി അനുകരിച്ചിരിക്കുന്നത് അച്ഛനെ തന്നെയാണ്. '' മല്ലികെ നീ വാങ്ങിച്ചു തന്ന ഷർട്ടാണ്.. കൊള്ളമോ എന്ന ഡയലോഗ് സുകുമാരൻ പറയുന്നതു പോലെ അനുകരിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോ. അദ്ദേഹത്തെ സംസാര രീതികളും ചലനങ്ങളും മറ്റും ഇന്ദ്രജിത്ത് അനുകരിക്കാൻ ശ്രമിക്കുന്നത്. എന്നാൽ അത് വിജയിച്ചിരിക്കുകയാണ. മികച്ച പ്രേക്ഷകാഭിപ്രായമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഇന്ദ്രജിത്ത്. ഇതിനും മുൻപ് മക്കളുമായി പാട്ട് പാടുന്നതിന്റേയും നൃത്തം ചെയ്യുന്നതിന്റേയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സഹോദരൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനും ശേഷം അടുത്തതായി പുറത്തു വരുന്ന ഇന്ദ്രജിത്ത് ചിത്രമാണ് വൈറസ്. നിപ്പയുടെ പശ്ചാത്തലത്തിൽ പുറത്തെത്തുന്ന ചിത്രം ജൂൺ 7 നാണ് തിയേറ്ററുകളിൽ എത്തുന്നത്.


Click it and Unblock the Notifications