വർഷത്തിലൊരിക്കൽ കാണും, രാജുവുമായി സംസാരം വല്ലപ്പോഴും; പക്ഷെ ഭാര്യമാരില്ലാതെ കണ്ടപ്പോൾ: ഇന്ദ്രജിത്ത്

സിനിമകളുടെ തിരക്കുകളിലാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. സഹോദരങ്ങളായ ഇരുവരുടെയപം കരിയർ ​ഗ്രാഫ് എപ്പോഴും ചർച്ചയാകാറുണ്ട്. രണ്ട് പേരുടെയും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ആരാധകർ അറിയുന്നത് അമ്മ മല്ലിക സുകുമാരന്റെ അഭിമുഖങ്ങളിലൂടെയാണ്. ഇപ്പോഴിതാ പൃഥ്വിരാജിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രജിത്ത്. വല്ലപ്പോഴുമേ പരസ്പരം കാണാറുള്ളൂ എന്ന് നടൻ പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

ഞാൻ രാജുവിനെ കണ്ടിട്ട് തന്നെ ആറ് മാസമായെന്ന് തോന്നുന്നു. ഞങ്ങളെല്ലാവരും സിനിമയിലുള്ള ആൾക്കാരാണല്ലോ. രാജു എറണാകുളത്തുള്ള സമയത്ത് ഞാനവിടെ കാണില്ല. ഇപ്പോൾ രാജു ഇവിടെ ഇല്ല. ഞാനുണ്ട്. അങ്ങനെ മീറ്റ് ചെയ്യുന്ന സാഹചര്യങ്ങൾ വളരെ കുറവാണ്. വർഷത്തിലൊരിക്കൽ ഓണത്തിനോ അമ്മയുടെ പിറന്നാളിനോ ഒക്കെയാണ് ഞങ്ങൾ കാണുന്നത്.

Indrajith  Prithviraj

അല്ലാതെ റെ​ഗുലർ ഇന്റരാക്ഷൻസും സംസാരങ്ങളും കാര്യങ്ങളുമില്ല. വല്ലപ്പോഴും മീറ്റ് ചെയ്യും. കാണുമ്പോൾ അവസാനം കണ്ടതിൽ നിന്നും വീണ്ടും തുടങ്ങും. എപ്പോഴും അങ്ങനെ കാണാനും സംസാരിക്കാനും ഒരു കുടുംബം പോലെ ഒരുമിച്ചിരുന്ന് സമയം ചെലവഴിക്കാനും നമുക്ക് സാധിക്കാറില്ല. പക്ഷെ സമയം കിട്ടുമ്പോൾ അത് വിനിയോ​ഗിക്കും. രാജുവിനൊപ്പമുള്ള സമയം ഞാൻ എൻജോയ് ചെയ്യുന്നുണ്ട്.

അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചത് യുഎസിൽ എമ്പുരാന്റെ ഷൂട്ടിം​ഗ് ന‌ടന്നപ്പോഴാണ്. മൂന്ന് ദിവസം വളരെ നല്ല സമയമായിരുന്നു. സഹോദരങ്ങൾ തമ്മിലുള്ള സമയം. പൂർണിമയും സുപ്രിയയുമൊന്നുമില്ലായിരുന്നു. ഞാനും രാജുവും മാത്രം. സഹോദരനായി രാജുവിനെ കാണാൻ പറ്റി. അതെപ്പോഴും നടക്കാറില്ല. വല്ലപ്പോഴുമാണ് അങ്ങനെയുള്ള ചാൻസ് കിട്ടുന്നതെന്ന് ഇന്ദ്രജിത്ത്.

Indrajith  Prithviraj

പൂർണിമയുടെ വസ്ത്രസ്ഥാപനത്തിലെ കലക്ഷനുകളെക്കുറിച്ചും ഇന്ദ്രജിത്ത് സംസാരിച്ചു. ഓണം കലക്ഷനിൽ ഓരോന്നിനും പൂർണിമ ഒരുപാട് പണി എടുത്തിട്ടുണ്ട്. രാത്രി പല ദിവസങ്ങളിലും ഉറങ്ങാറ് പോലുമില്ല. വീട്ടിലിരുന്ന് ഇത് ഡിസെെൻ ചെയ്യും. ഓരോന്നും മെെക്രോ മാനേജ് ചെയ്യുന്ന ആളാണ്. ഓരോ കലക്ഷൻസ് ഇറക്കുന്നതും അങ്ങനെയാണ്. ഇരുന്ന് വരച്ച് കറക്ട് ചെയ്യും. ആ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ കാണുന്ന ഡ‍ിസെെനുകൾ. ഈ പ്രാവശ്യത്തെ ഓണം കലക്ഷൻ ശരിക്കും വർക്കായി. ഇന്ത്യക്ക് പുറത്തൊക്കെ ഒരുപാ‌ട് ഓർഡറുകൾ വന്നു. ഇപ്പോൾ ക്രിസ്മസിന്റെ കലക്ഷൻ ഡിസെെൻ ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ എനിക്ക് കുറച്ച് പിക്ചറുകൾ കാണിച്ച് തന്നു. ടാലന്റഡായ ഭാര്യയുള്ളതിൽ സന്തോഷമുണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

More from Filmibeat

Read more about: indrajith prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X