പൂര്‍ണ്ണിമയ്‌ക്കൊപ്പം നച്ചുവും പാത്തുവും ഇന്ദ്രനും! കൈയ്യടിച്ച് സോഷ്യല്‍ മീഡിയ! കാണൂ!

മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ മഴ സംഹാരതാണ്ഡവമാടിയപ്പോള്‍ കേരളമൊന്നാകെ വിറുങ്ങലിച്ച് നില്‍ക്കുകയാണ്. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടല്‍ ഭീഷണിയുമൊക്കെയായി നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അഭയം പ്രാപിച്ചത്. കൊച്ചിയിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി ആരംഭിച്ച അന്‍പോട് കൊച്ചിക്കായി താരങ്ങളും അണിനിരന്നിരുന്നു. പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, പാര്‍വതി തെരുവോത്ത്, രമ്യ നമ്പീശന്‍, ടൊവിനോ തോമസ് തുടങ്ങിയവരും ക്യാംപിലേക്ക് എത്തിയിരുന്നു.

കടവന്ത്രയിലെ റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററിലെ ക്യാംപിലാണ് താരങ്ങളെത്തിയത്. ആദ്യ ദിനം മുതല്‍ പൂര്‍ണ്ണിമയ്‌ക്കൊപ്പം മക്കളുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാംപുകളിലേക്ക് അയക്കേണ്ട സാധനങ്ങള്‍ ശേഖരിച്ച് പ്രത്യേക കിറ്റുകളാക്കി തയ്യാറാക്കുകയാണ് ഇവിടെ. സഹപ്രവര്‍ത്തകരോടൊപ്പം പൂര്‍ണ്ണിമയും ഇവിടെയുണ്ട്. അതിനിടയിലാണ് കഴിഞ്ഞ ദിവസം ഇവര്‍ക്കിടയിലേക്ക് ഇന്ദ്രജിത്തും എത്തിയത്.

അന്‍പോട് കൊച്ചിക്കായി താരങ്ങളും അണിനിരന്നു

അന്‍പോട് കൊച്ചിക്കായി താരങ്ങളും അണിനിരന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്റുകള്‍ താരങ്ങള്‍ പങ്കുവെച്ചിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ദുല്‍ഖറും 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. കൊച്ചിയിലെ ക്യാംപിലേക്ക് ജയസൂര്യയും മമ്മൂട്ടിയും നേരിട്ടെത്തിയിരുന്നു. ഇതിനിടയിലാണ് വനിതാ താരങ്ങളും നേരിട്ട് ക്യാംപിലെത്തി പ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. ജനങ്ങളില്‍ നിന്നും സാധനങ്ങള്‍ ശേഖരിച്ച ശേഷം അതാത് ക്യാംപുകളിലേക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേക കിറ്റുകളാക്കുകയാണ് ചെയ്യുന്നത്.

പൂര്‍ണ്ണിമയുടെ ഇടപെടല്‍

പൂര്‍ണ്ണിമയുടെ ഇടപെടല്‍

അഭിനേത്രിയും അവതാരകയും ഡിസൈനറുമൊക്കെയായ പൂര്‍ണ്ണിമ ഇന്ദ്രജിത്തും അന്‍പോട് കൊച്ചിക്കായി അണിനിരന്നിരുന്നു. ദുരിതബാധിതരെ സഹായിക്കുന്നതിനായി സാധനങ്ങള്‍ നല്‍കണമെന്നും എവിടെയൊക്കെയാണ് അവ എത്തിക്കേണ്ടതെന്നും താരം അറിയിച്ചിരുന്നു. താരത്തിന്‍രെ അഭ്യര്‍ത്ഥ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അന്‍പോട് കൊച്ചിക്കായി താരവും സജീവമായ ഇടപെടലുകളാണ് നടത്തുന്നത്.

മക്കളും കൂടെയുണ്ട്

മക്കളും കൂടെയുണ്ട്

കടവന്ത്രയിലെ ക്യാംപിലേക്ക് പൂര്‍ണ്ണിമയെത്തുമ്പോള്‍ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും ഒപ്പമുണ്ടായിരുന്നു. കിറ്റുകള്‍ തയ്യാറാക്കുന്നവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന താരപുത്രികളുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അവരവരെക്കൊണ്ട് കഴിയുന്ന ജോലികളാണ് ഈ മിടുക്കികള്‍ ചെയ്യുന്നത്. താരകുടുംബത്തിലെ ഇളംതലമുറകളെന്ന ജാഡയൊന്നുമില്ലാതെ ഇടപെടുന്ന ഇരുവര്‍ക്കും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്.

ഇന്ദ്രജിത്തുമെത്തി

ഇന്ദ്രജിത്തുമെത്തി

ആദ്യദിനത്തില്‍ പൂര്‍ണ്ണിമയും നക്ഷത്രയുമായിരുന്നു എത്തിയത്. എന്നാല്‍ അടുത്ത ദിവസം ഇന്ദ്രജിത്തും പ്രാര്‍ത്ഥനയും ഇവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. പായ്ക്കിങ്ങില്‍ സഹായിച്ചും കിറ്റുകള്‍ നല്‍കിയും ഇവരും ക്യാംപില്‍ സജീവമായിരുന്നു.താപരിവേഷമില്ലാതെ വോളണ്ടിയര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഇന്ദ്രജിത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കഴിഞ്ഞു.

മാതൃകാ പ്രവര്‍ത്തനത്തിന് കൈയ്യടി

മാതൃകാ പ്രവര്‍ത്തനത്തിന് കൈയ്യടി

കേരളമെങ്ങും പ്രളയക്കെടുതിയെ നേരിടുന്നതിനായി അണിനിരന്നപ്പോള്‍ ഓടിയെത്തിയ പൂര്‍ണ്ണിമയ്ക്കും കുടുംബത്തിനും മികച്ച കൈയ്യടിയാണ് ലഭിക്കുന്നത്. മക്കള്‍ക്ക് മാതൃകയാക്കാവുന്ന പ്രവര്‍ത്തികളാണ് ഇരുവരും ചെയ്‌തെന്നും അതേ രീതിയാണ് അവര്‍ പിന്തുടരുന്നതെന്നുമാണ് ആരാധകരും പറയുന്നത്. സോഷ്യയല്‍ മീഡിയയിലൂടെ താരകുടുംബത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

വീഡിയോ കാണാം

പൂര്‍ണ്ണിമയോടൊപ്പം മക്കളും ക്യാംപിലുണ്ട്, വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X