ഏട്ടനെ തോല്‍പ്പിച്ച് അനിയന്‍?

By Akhila

ഒരേ സമയത്താണ് സഹോദരങ്ങളായ ഇന്ദ്രജിത്തും പൃഥ്വിരാജും വെള്ളിത്തിരയില്‍ എത്തുന്നത്. 2002 ല്‍ പുറത്തിറങ്ങിയ ഊമ പെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജിത്ത് സിനിമയിലെത്തുന്നത്. ഈ ചിത്രത്തിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന് അത്ര കാര്യമായ പരിഗണനയും കിട്ടിയിരുന്നില്ല.

എന്നാല്‍ അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ രഞ്ജിത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ നന്ദനം എന്ന ചിത്രത്തിലൂടെ സഹോദര്‍ പൃഥ്വിരാജും അഭിനരംഗത്ത് എത്തി. നന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പൃഥ്വിരാജ് മലയാളി പ്രേക്ഷകരുടെ പ്രിയനടനായി മാറി.

അതേ വര്‍ഷം വീണ്ടും ഇന്ദ്രജിത്ത് ലാല്‍ ജോസിന്റെ മീശമാധവനിലും അഭിനയിച്ചു. ചിത്രത്തിലെ ഈപ്പന്‍ പാപ്പച്ചി എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ഇന്ദ്രജിത്തിനെ മലയാള സിനിമയില്‍ ശ്രദ്ധേയനാക്കിയത്. പിന്നീട് ഇന്ദ്രജിത്തും പൃഥ്വിരാജും വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചു. ഒപ്പം ഇരുവരും ഒരേ സ്്ക്രീനിലും എത്താന്‍ തുടങ്ങി.

പൃഥ്വിരാജ്

ഏട്ടനെ തോല്‍പ്പിച്ച് അനിയന്‍?

നന്ദനത്തിന് ശേഷം മലയാള സിനിമയിലെ ചുള്ളന്‍നായകനായി പൃഥ്വിരാജ് അറിയപ്പെടാന്‍ തുടങ്ങി. പിന്നീട് കഥയും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്ന പ്രത്യേകതക്കൊണ്ടും പൃഥ്വിരാജ് മലയാള സിനിമയിലെ വേറിട്ട നടനായി മാറി. ഇന്ദ്രജിത്തും പൃഥ്വിരാജും ഒരേ വര്‍ഷം അഭിനരംഗത്ത് എത്തിയെങ്കിലും മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്താന്‍ പൃഥ്വിരാജിനെ കഴിഞ്ഞുള്ളുവെന്നതാണ് വാസ്തവം.

ഇന്ദ്രജിത്ത്

ഏട്ടനെ തോല്‍പ്പിച്ച് അനിയന്‍?


മീശമാധവന് ശേഷം വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങള്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ചു. 2003ല്‍ പുറത്തിറങ്ങിയ മിഴിരണ്ടിലും എന്ന ചിത്രം ഇന്ദ്രജിത്തിന്റെ മികച്ച സിനിമയായിരുന്നു. പിന്നീട് സഹനായകനായി നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും നായക വേഷങ്ങള്‍ കുറവായിരുന്നു. ഒരു ഗായകന്‍ കൂടിയായ ഇന്ദ്രജിത്ത് പല സിനിമകള്‍ക്ക് വേണ്ടി പാടിയിട്ടുമുണ്ട്. സഹോദരങ്ങളായ പൃഥ്വിയും ഇന്ദ്രജിത്തും ഒരേ സ്‌ക്രിനില്‍ എത്തിയ സിനിമകളിലൂടെ തുടര്‍ന്ന് കാണുക.

നമ്മള്‍ തമ്മില്‍

ഏട്ടനെ തോല്‍പ്പിച്ച് അനിയന്‍?

വിജി തമ്പി സംവിധാനം ചെയ്ത നമ്മള്‍ തമ്മില്‍ എന്ന ചിത്രത്തില്‍ ഇരുവരും സഹോദരങ്ങളുടെ വേഷമാണ് പൃഥ്വിരാജും ഇന്ദ്രജിത്തും അവതരിപ്പിച്ചത്. വിക്കി എന്ന കഥാപാത്രം പൃഥ്വിരാജ് അവതരിപ്പിച്ചപ്പോള്‍ ജോണി റോസിന്റെ കഥാപാത്രം ചെയ്തത് ഇന്ദ്രജിത്തായിരുന്നു. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രത്തില്‍ ഗീതു മോഹന്‍ദാസാണ് നായിക വേഷം അവതരവിപ്പിച്ചത്.

പോലീസ്

ഏട്ടനെ തോല്‍പ്പിച്ച് അനിയന്‍?

വികെ പ്രകാശ് സംവിധാനം ചെയ്ത പോലീസ് എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്തും പൃഥ്വിരാജും ആദ്യമായി ഒരേ സ്‌ക്രീനില്‍ എത്തിയത്. പൃഥ്വിരാജ് നായക വേഷം അവതരിപ്പിച്ച ചിത്രത്തില്‍ ഭാവനായാണ് നായിക വേഷം ചെയ്തത്.

കൃത്യം

ഏട്ടനെ തോല്‍പ്പിച്ച് അനിയന്‍?

പൃഥ്വിരാജ് ഇന്ദ്രജിത്തും ഒരേ സ്‌ക്രീനില്‍ എത്തിയ പോലീസിന് ശേഷം വിജി തമ്പി സംവിധാനം ചെയ്ത കൃത്യം എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു. ചിത്രം കാര്യമായ വിജയം നേടിയിരുന്നില്ല. പേര്‍ള്‍ യാഥാവാണ് ചിത്രത്തസില്‍ നായക വേഷം അവതരിപ്പിച്ചത്.

ക്ലാസ്‌മേറ്റ്‌സ്

ഏട്ടനെ തോല്‍പ്പിച്ച് അനിയന്‍?

ലാല്‍ ജോസ് സംവിധാനം ചെയ്ത 2006ലെ സൂപ്പര്‍ ഹിറ്റ് ക്യാമ്പസ് മൂവിയായിരുന്നു ക്ലാസ്‌മേറ്റ്‌സ്. ഇന്ദ്രജിത്തും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയ ക്ലാസ്‌മേറ്റ്‌സില്‍ ഇരുവരും സുഹൃത്തുക്കളുടെ വേഷമാണ് അവതരിപ്പിച്ചത്. കാവ്യമാധവനായിരുന്നു ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായിക വേഷം അവതരിപ്പിച്ചത്.

അച്ഛനുറങ്ങാത്ത വീട്

ഏട്ടനെ തോല്‍പ്പിച്ച് അനിയന്‍?


ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പിറന്ന അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്തും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മുക്തയും സംവൃതാ സുനിലുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

20 ട്വന്റി

ഏട്ടനെ തോല്‍പ്പിച്ച് അനിയന്‍?


2008ല്‍ ജോഷി സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു. മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളടക്കം ഒരു വലിയ താരനിര തന്നെയായിരുന്നു ചിത്രത്തില്‍. ഇന്ദ്രജിത്തും പൃഥ്വിരാജും ഒരേ സ്‌ക്രീനില്‍ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്.

വീട്ടിലേക്കുള്ള വഴി

ഏട്ടനെ തോല്‍പ്പിച്ച് അനിയന്‍?

2011ല്‍ ഡോ. ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി എന്ന ഒരു അഡ്വഞ്ചര്‍ ചിത്രം കൂടിയായിരുന്നു. പൃഥ്വിരാജ് നായക വേഷത്തിലെത്തില്‍ എത്തിയ ചിത്രത്തില്‍ ഇന്ദ്രജിത്തും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ധന്യാ മേരി വര്‍ഗ്ഗീസും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു.

ബാച്ച്‌ലര്‍ പാര്‍ട്ടി

ഏട്ടനെ തോല്‍പ്പിച്ച് അനിയന്‍?

അമല്‍ നീരദ് സംവിധാനം ചെയ്ത ബാച്ചലര്‍ പാര്‍ട്ടി എന്ന ചിത്രത്തില്‍, പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്തും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. നിത്യാ മേനേനാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിച്ചത്.

ആകാശത്തിന്റെ നിറം

ഏട്ടനെ തോല്‍പ്പിച്ച് അനിയന്‍?

വീട്ടിലേക്കുള്ള വഴി എന്ന ചിത്രത്തിന് ശേഷം ഡോ. ബിജു സംവിധാനം ചെയ്ത ചിത്രമാണ് ആകാശത്തിന്റെ നിറം. ഇന്ദ്രജിത്ത് നായക വേഷം അവതരിപ്പിച്ച ചിത്രത്തില്‍ പൃഥ്വിരാജ് ഒരു ഡോക്ടറിന്റെ വേഷമായിരുന്നു അവതരിപ്പിച്ചത്.

സിറ്റി ഓഫ് ഗോഡ്

ഏട്ടനെ തോല്‍പ്പിച്ച് അനിയന്‍?

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡില്‍ ഇന്ദ്രജിത്തും പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

ഡബിള്‍ ബാരല്‍

ഏട്ടനെ തോല്‍പ്പിച്ച് അനിയന്‍?


അടുത്തിടെ പുറത്തിങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിള്‍ ബാരല്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്തും ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. ചിത്രം കാര്യമായ വിജയം നേടിയിരുന്നില്ല.

അമര്‍ അക്ബര്‍ അന്തോണി

ഏട്ടനെ തോല്‍പ്പിച്ച് അനിയന്‍?

പൃഥ്വിരാജ് ഇന്ദ്രജിത്തിന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. നാദ്രിഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X