twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൗരുഷത്തിന്റെ, ക്ഷുഭിത യൗവ്വനത്തിന്റെ മഹാനടന്‍! സുകുമാരനെ കുറിച്ച് പറഞ്ഞ പോസ്റ്റുമായി ഇന്ദ്രജിത്ത്

    |

    ജൂണ്‍ പത്തിന് നടന്‍ സുകുമാരന്റെ ജന്മദിനമായിരുന്നു. സമൂഹ മാധ്യമങ്ങള്‍ നിറയെ സുകുമാരനെ കുറിച്ചെഴുതിയ കുറിപ്പുകളും അദ്ദേഹത്തിന്റെ ചിത്രങ്ങളുമായിരുന്നു. ഒരു കാലത്ത് വില്ലനായും നായകനായും നിറഞ്ഞ് നിന്നിരുന്ന താരമായിരുന്നു സുകുമാരന്‍. മിടുക്കന്മാരായ രണ്ട് നടന്മാരെ മലയാള സിനിമയ്ക്ക് സമ്മാനിച്ചതിന് ശേഷമായിരുന്നു അദ്ദേഹം ഓര്‍മ്മയായത്.

    ഇപ്പോഴിതാ അച്ഛന്റെ ജന്മദിനത്തില്‍ സുകുമാരനെ കുറിച്ചെഴുതിയൊരു പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുകയാണ് ഇന്ദ്രജിത്ത്. സുകുമാരനൊപ്പം ഉണ്ടായിരുന്ന കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച് കൊണ്ട് ജയകുമാര്‍ നാരയണന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇന്ദ്രജിത്തും ഷയെര്‍ ചെയ്തത്.

    sukumaran

    ജയകുമാറിന്റെ കുറിപ്പ് വായിക്കാം

    ഇന്ന് സുകുമാരന്‍ എന്ന അപൂര്‍വ്വ അഭിനയ പ്രതിഭയുടെ ജന്മദിനം. ഒസ്‌ബോണിന്റെ 'ലുക്ക് ബാക് ഇന്‍ ആംഗെര്‍' അരങ്ങിലെത്തുന്നത് 1956ല്‍. മലയാളത്തിലെ ക്ഷുഭിത യൗവനം അരങ്ങിലെത്തുന്നത് 'നിര്‍മ്മാല്യം' (1973) എന്ന എം ടി ചിത്രത്തിലൂടെ. 1983 ല്‍ കാസറഗോഡ് ഗവണ്മെന്റ് കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോയിന്‍ ചെയ്തപ്പോള്‍ എനിക്ക് കിട്ടിയ കസേര ആ ക്ഷുഭിത യൗവനത്തിന്റേതായിരുന്നു എന്ന് സഹ അദ്ധ്യാപകരിലാരോ പറഞ്ഞു.

    ജനലരികിലെ ആ ഇരിപ്പടം ഏറെ ഇഷ്ടമായി. നിര്‍മ്മാല്യവും, ബന്ധനവും, വില്‍ക്കാനുണ്ട് സ്വപ്നങ്ങളും, രാധ എന്ന പെണ്‍കുട്ടിയും, ശംഖുപുഷ്പവും, മാളിക പണിയുന്നവരും, ശാലിനി എന്റെ കൂട്ടുകാരിയും... എന്നേ മനസ്സില്‍ പതിപ്പിച്ച ആ മുഖവും സംഭാഷണ ചാതുരിയും പലപ്പോഴും ഒരു മിന്നല്‍ പോലെ കടന്നു വന്നു.

     sukumaran-family

    വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കൂടിക്കാഴ്ചയില്‍ ഓസ്ബോണിനെയും ബെക്കറ്റിനെക്കുറിച്ചുമൊക്കെ സംസാരിക്കാന്‍ ഒരു ഭാഗ്യം ലഭിച്ചു. വിശ്വ സാഹിത്യത്തിലെ ആധുനിക നാടക സങ്കേതങ്ങളെക്കുറിച്ചും, നടന ശൈലികളെക്കുറിച്ചും ഇത്രയും അപ്‌ഡേറ്റ് ആയ ഒരാള്‍ ആ കാലഘട്ടത്തിനു മുന്‍പോ പിന്‍പോ മലയാള സിനിമയിലുണ്ടായിട്ടില്ല.

    വീട്ടിലെത്തിയിട്ടും വര്‍ക്ക് ഔട്ട് നിര്‍ത്താതെ പൃഥ്വിരാജ്! പുതിയ ചിത്രം പങ്കുവെച്ച് സൂപ്പര്‍താരംവീട്ടിലെത്തിയിട്ടും വര്‍ക്ക് ഔട്ട് നിര്‍ത്താതെ പൃഥ്വിരാജ്! പുതിയ ചിത്രം പങ്കുവെച്ച് സൂപ്പര്‍താരം

    ലോ കോളേജില്‍ ഇവനിംഗ് ക്ലാസില്‍ അദ്ദേഹം പഠിക്കുന്ന കാലത്ത് തിരുവനന്തപുരത്തെ കുഞ്ചാലുംമൂട്ടിലെ വീട്ടില്‍ പോയിട്ടുണ്ട്. സ്‌നേഹസമ്പന്നനായ ഗൃഹനാഥന്റെയും, ഉത്തമ ഗൃഹനായികയായിരുന്ന മല്ലിക ചേച്ചിയുടെയും ചായ സല്‍ക്കാരം ആസ്വദിച്ചിട്ടുണ്ട്. പൗരുഷത്തിന്റെ, ക്ഷുഭിത യൗവ്വനത്തിന്റെ, ആത്മസംഘര്‍ഷത്തിന്റ, സ്വാഭാവിക മുഖങ്ങള്‍ തനിമയോടെ നല്‍കിയ മറ്റൊരു മഹാനടന്‍..

    എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന നിമിഷം അങ്ങനെയൊരു സംഭവമുണ്ടാവും! ഓര്‍മകളുമായി പൂര്‍ണിമ ഇന്ദ്രജിത്ത്എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന നിമിഷം അങ്ങനെയൊരു സംഭവമുണ്ടാവും! ഓര്‍മകളുമായി പൂര്‍ണിമ ഇന്ദ്രജിത്ത്

    English summary
    Indrajith Remembered His Father Sukumaran On His Birthday
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X