21ാം വയസിൽ പൂർണിമയുമായി വിവാഹം! മക്കൾക്ക് ഞാനൊരു വൈബ് ഡാഡി! ഏറ്റവും മികച്ച തീരുമാനത്തെക്കുറിച്ച് ഇന്ദ്രജിത്ത്

പ്രണയ വിവാഹത്തിലൂടെ ഒന്നിച്ചവരാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. അമ്മയെ വിളിക്കാനായി ലൊക്കേഷനിലെത്തിയപ്പോഴായിരുന്നു ഇന്ദ്രന്‍ പൂര്‍ണിമയെ പരിചയപ്പെടുന്നത്. അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. പിന്നീടാണ് ആ ബന്ധം പ്രണയമായി മാറിയത്. ആ ഇഷ്ടത്തെക്കുറിച്ച് ഇന്ദ്രന്‍ അമ്മയോട് തുറന്ന് പറഞ്ഞതോടെയായിരുന്നു വിവാഹം. വിവാഹ ശേഷമായി ഇന്‍ഡസ്ട്രിയില്‍ നിന്നും മാറി നിന്നുവെങ്കിലും അടുത്തിടെ മികച്ച തിരിച്ചുവരവായിരുന്നു പൂര്‍ണിമ നടത്തിയത്. അഭിനയത്തിന് ബ്രേക്ക് കൊടുത്ത സമയത്തായിരുന്നു ബോട്ടീക് തുടങ്ങിയത്. വര്‍ഷങ്ങളായി മനസിലുള്ളൊരു ആഗ്രഹമായിരുന്നു അത്. ഇന്നിപ്പോള്‍ സാധാരണക്കാരും, സെലിബ്രിറ്റികളും ഒരുപോലെ പൂര്‍ണിമയുടെ ബ്രാന്‍ഡ് ഉപയോഗിക്കുന്നുണ്ട്.

ജീവിതത്തില്‍ താന്‍ എടുത്ത ധീരമായ തീരുമാനം വിവാഹം ആണെന്നായിരുന്നു ഇന്ദ്രജിത്തിന്റെ മറുപടി. പുതിയ സിനിമയായ ധീരം പ്രമോഷനുമായി ബന്ധപ്പെട്ട് വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രജിത്ത് വിശേഷങ്ങള്‍ പങ്കുവെച്ചത്. അന്നെനിക്ക് 21 വയസേയുള്ളൂ. ആ പ്രായത്തില്‍ കല്യാണം കഴിക്കണമെങ്കില്‍ ഒരു ധൈര്യം വേണം. കാര്യമായ ബാങ്ക് ബാലന്‍സൊന്നും ഇല്ലായിരുന്നു. കരിയറിലും തുടക്കമായിരുന്നു. എന്നാല്‍ പിന്നെ ഒരുമിച്ച് വളരാം എന്ന് തീരുമാനിച്ച് മുന്നോട്ട് പോവുകയായിരുന്നു. ദൈവാനുഗ്രഹത്താല്‍ എല്ലാം നല്ലതായി. റിസ്‌ക്കി ഡിസിഷന്‍ ഏതാണെന്ന് ചോദിച്ചാല്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചത് എന്നേ ഞാന്‍ പറയൂ.

Indrajith about his marriage
Photo Credit: filmibeat

മലയാള സിനിമയിലെ ബെസ്റ്റ് കപ്പിള്‍സിലൊരാളായിരിക്കുന്നതിന്റെ സീക്രട്ടിനെക്കുറിച്ചും ചോദ്യമുണ്ടായിരുന്നു. നമ്മുടെ പാര്‍ട്‌നറെ അവരായി അംഗീകരിച്ച്, സപ്പോര്‍ട്ട് ചെയ്ത് മുന്നോട്ട് പോവുക എന്നതാണ്. അഡ്ജസ്റ്റ്‌മെന്റും, കോംപ്രമൈസും ഉണ്ടെങ്കിലേ ഏത് ബന്ധവും മുന്നോട്ട് പോവുകയുള്ളൂ. രണ്ടുപേര്‍ക്കും വന്ന് സംസാരിക്കാവുന്നൊരു സ്‌പേസ് വേണം. അതുണ്ടെങ്കില്‍ എല്ലാം നന്നായി പോയ്‌ക്കോളും. ഞാനൊരു വൈബ് ഡാഡിയാണ്. കോളേജില്‍ പ്രമോഷനായി പോവുന്നുണ്ടെന്നറിഞ്ഞപ്പോള്‍ അച്ഛനിന്ന് കോളേജില്‍ എന്തൊക്കെയോ ഒപ്പിക്കാനുള്ള പ്ലാനുണ്ട്. ഞാനിന്ന് വരുന്നില്ലെന്നായിരുന്നു പ്രാര്‍ത്ഥന പറഞ്ഞത് എന്നും അദ്ദേഹം പറയുന്നു.

പ്രണയ വിവാഹത്തെക്കുറിച്ചും, അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും, മക്കളുടെ വളര്‍ച്ചയെക്കുറിച്ചും, പേരന്റിംഗിനെക്കുറിച്ചുമെല്ലാം ഇരുവരും അഭിമുഖങ്ങളില്‍ സംസാരിക്കാറുണ്ട്. നേരത്തെ കല്യാണം കഴിച്ചതിനാല്‍ ഞങ്ങളുടെ വളര്‍ച്ച ഒന്നിച്ചായിരുന്നു. മക്കള്‍ക്ക് ഞങ്ങള്‍ ഫ്രണ്ട്‌സിനെപ്പോലെയാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും അവര്‍ തുറന്ന് സംസാരിക്കാറുണ്ട്. മൂത്ത മകളായ പ്രാര്‍ത്ഥന പാട്ടിന്റെ വഴിയിലാണ്. യുഎസില്‍ പോയി പഠിക്കണമെന്ന് പറഞ്ഞ്, അവളാണ് കാര്യങ്ങളെല്ലാം സെറ്റാക്കിയത്. ഒരു വിഷമവും ഞങ്ങള്‍ അറിയേണ്ടി വന്നിട്ടില്ല. എല്ലാം അവള്‍ ആഗ്രഹിച്ചത് പോലെ തന്നെ നടത്തിയെടുത്തു എന്ന് പറയാം.

രണ്ടാമത്തെ ആളായ നക്ഷത്ര അഭിനയത്തില്‍ സാന്നിധ്യം അറിയിച്ചിരുന്നു. ഷോര്‍ട്ട് ഫിലിമിലും സിനിമകളിലുമൊക്കെയായി അഭിനയമികവ് പുറത്തെടുത്തിരുന്നു. കേക്കുണ്ടാക്കാനും ഇഷ്ടമാണ് അവള്‍ക്ക്. അച്ഛാ, അത് മേടിക്കണം എന്നൊക്കെ പറഞ്ഞ് ലിസ്റ്റൊക്കെ തരും. അത് എത്തിച്ച് കൊടുത്താല്‍ അവള്‍ക്കും സന്തോഷം, നമ്മളും ഹാപ്പി എന്നായിരുന്നു നച്ചുവിനെക്കുറിച്ച് ഇന്ദ്രജിത്ത് പറഞ്ഞത്. എപ്പോഴും അച്ഛമ്മയുടെ കാര്യം തിരക്കുന്നയാള്‍ കൂടിയാണ് നച്ചു. കൊച്ചിയിലുണ്ടെന്നറിഞ്ഞാല്‍ അങ്ങോട്ട് ചെല്ലാനായി പറയും. ക്ലാസില്ലാത്ത സമയത്ത് എനിക്കരികിലേക്ക് വരികയും ചെയ്യും. ഭയങ്കര കെയറിംഗാണ് നച്ചു. നേരത്തെ ഈ സ്ഥാനം പാത്തുവിനായിരുന്നു. മല്ലിക സുകുമാരനും കൊച്ചുമക്കളെക്കുറിച്ച് വാചാലയാവാറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X