ആദ്യത്തെ കണ്മണി ആണായിരിക്കണം, ഇന്ദ്രനിനെ കുറിച്ച് അമ്മ മല്ലിക സുകുമാരൻ, ആശംസ വൈറലാവുന്നു...

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രജിത്ത്. നെഗറ്റീവ് വേഷത്തിലൂടെ സിനിമയിൽ എത്തിയ താരം പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയാണ്. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ തന്നിൽ എത്തുന്ന വേഷം അതിന്റേതായ തന്മയത്വത്തോടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച് കയ്യടി വാങ്ങുകയായിരുന്നു. 2002 ൽ പുറത്ത് ഇറങ്ങിയ മീശമാധവൻ എന്ന ചിത്രത്തിലെ ഈപ്പൻ പാപ്പച്ചി എന്ന കഥാപാത്രം ഇന്ദ്രജിത്തിന്‌റെ കരിയർ മാറ്റി മറിക്കുകയായിരുന്നു. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഈ കഥാാപത്രം ചർച്ചയാണ്. ആഹായാണ് ഇന്ദ്രജിത്തിന്റെ ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

indrajith sukumaran

ഇന്ന് ഇന്ദ്രജിത്തിന്റെ 42ാം പിറന്നാളാണ് നടന് ആശംസയുമായി ആരാധകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും എത്തിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപായിരുന്നു പൂർണ്ണിമയുടെ പിറന്നാളും വിവാഹവാർഷികവും. അന്നും ആശംസകൾ നേർന്ന് ആരാധകരും കുടുംബാംഗങ്ങളും രംഗത്ത് എത്തിയിരുന്നു.

ഇന്ദ്രജിത്തിനോടൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ടാണ് പൂർണിമ ആശംസ നേർന്നത്. പിറന്നാൾ ആശംസകൾ ഭർത്താവേ എന്നായിരുന്നു ചിത്രത്തിനൊപ്പം കുറിച്ചത്. പ്രർത്ഥനയും അച്ഛനോടൊപ്പമനുളള ചിത്രം പങ്കുവെച്ച് കൊണ്ട് ആശംസകൾ നേർന്നിട്ടുണ്ട്. ഗീത മോഹൻദാസ് , റോഷൻ മാത്യൂ, സംവൃത സുനിൽ, പ്രിയ മോഹൻ, സ്വാസിക, വിജയ് ബാബു, ശിവദ, രമേഷ് പിഷാരടി , ആഷിഖ് അബു, മഞ്ജു വാര്യർ തുടങ്ങിയവർ ആശംസയുമായി എത്തിയിട്ടുണ്ട്

ഇന്ദ്രജിത്തിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് പൃഥ്വിരാജ് ആശംസ നേർന്നത്. ബാല്യകാലത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കുവെച്ച് കൊണ്ടാണ് ആശംസ നേർന്നത്. ജന്മദിനാശംസകൾ ചേട്ടാ എന്ന് കുറിച്ച് കൊണ്ടാണ് ആശംസ നേർന്നത്. മകന് പിറന്നാൾ ആശംസയുമായി അമ്മ മല്ലിക സുകുമാരനും രംഗത്ത് എത്തിയിട്ടുണ്ട്. . ഫേസ്ബുക്ക് പോസ്റ്റായാണ് ആശംസകൾ നേർന്നിരിക്കുന്നത്. ആദ്യത്തെ കണ്മണി ആണായിരിക്കണം, ഇന്ദ്രന് ജന്മദിനത്തിൽ അമ്മയുടെ പ്രാർത്ഥനകളും അനുഗ്രഹവും. മധുരമുള്ള ഒത്തിരി ഓർമ്മകളുമായി ഒരു ദിനം. പൊന്നുമോന് ജന്മദിനത്തിന് എല്ലാ മംഗളങ്ങളും. ദൈവം അനുഗ്രഹിക്കട്ടെ, മല്ലിക കുറിച്ചിരിക്കുകയാണ്.

ഡിംസബർ 13 ന് ആയിരുന്നു ഇന്ദ്രജിത്തിന്റേയും പൂർണ്ണിമയുടേയും വിവാഹ വാർഷികം. അന്ന് ആയിരുന്നു പൂർണിമയുടെ പിറന്നാളും. ഹാപ്പി ബര്‍ത്ത് ഡേ റ്റു യൂ, ഹാപ്പി ആനിവേഴ്‌സറി റ്റു അസ് എന്നായിരുന്നു ഇന്ദ്രജിത്ത് കുറിച്ചത്.നീ എപ്പോഴും സന്തോഷത്തോടെയും പുഞ്ചിരിയോടെയും ഇരിക്കട്ടെ! വരും വർഷം നിന്റെ സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാക്കട്ടെ! ഈ 19 വർഷത്തെ റോളർകോസ്റ്റർ സവാരിക്ക് നന്ദി! ഈ പ്രത്യേക ദിനത്തിൽ നിങ്ങൾക്ക് സ്നേഹവും ഭാഗ്യവും നേരുന്നു എന്നും നടൻ കുറിച്ചിരുന്നു.

അമ്മയുടെ മോള്‍ക്ക് ഹാപ്പി ബര്‍ത്ത് ഡേ, ഇന്ദ്രന്‍ മോനും മോള്‍ക്കും ഹാപ്പി ആനിവേഴ്‌സറി എന്നായിരുന്നു മല്ലിക സുകുമാരന്‌റെ വാക്കുകൾ. റ്റു ഇന്‍ വണ്‍ ഓഫര്‍ ആഘോഷിക്കൂയെന്നായിരുന്നു മല്ലിക സുകുമാരന്റെ കുറിപ്പ്. അമ്മായിയമ്മ മരുമകൾ എന്നതിൽ അപ്പുറത്തെ സ്നേഹബന്ധമാണ് ഇവർ തമ്മിലുള്ളത്. പൂർണ്ണിമയ്ക്കും മക്കൾക്കുമൊപ്പം എല്ലാ കുസൃതികൾക്കും മല്ലിക സുകുമാരനും കൂടാറുണ്ട്. ഇവരുടെ രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സഹോദരി പ്രിയ മോഹനും അന്ന് ചേച്ചിയ്ക്കും ചേട്ടനും ആശംസയുമായിരുന്നു. പൂർണ്ണിമയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആശംസ നേർന്നത്. നമ്മള്‍ ഹൃദയം കൊണ്ട് അടുത്തവരാണ്, നിന്നെപ്പോലെ എന്നെ വേറാരും സ്‌നേഹിക്കില്ല. എനിക്കേറെ പ്രിയപ്പെട്ടതാണ് നിങ്ങള്‍. സുന്ദരിയും കഴിവുള്ളയാളുമായ നിങ്ങള്‍ ഏറെ സ്‌പെഷലാണ്, ഇനി എനിക്ക് ഈ സാരി കടം തരുമോയെന്നുമായിരുന്നു പ്രിയ മോഹന്‍ ചേച്ചിയെക്കുറിച്ച് കുറിച്ചത്. പ്രിയയുടെ ഭര്‍ത്താവായ നിഹാലും ആശംസയുമായി എത്തിയിരുന്നു

Read more about: indrajith sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X