പൃഥ്വിയെ വീട്ടിൽ കണ്ടാൽ വെറുതെ നോക്കിയിരിക്കും, അനിയനെ കുറിച്ച് ഇന്ദ്രജിത്തിന്റെ രസകരമായ മറുപടി...

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. അമ്മയ്ക്കും അച്ഛനും പിന്നാലെ മക്കായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയിൽ എത്തുകയായിരുന്നു. പിന്നീട് ഇവർ മലയാള സിനിമയുടെ രണ്ട് പ്രധാനപ്പെട്ട ഘടകങ്ങളായി മാറുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. സിനിമയെ രണ്ട് വ്യത്യസ്തമായ തലത്തിലൂടെ നോക്കി കാണുന്നവരാണ് ഇവർ.

കോമഡിയും സീരിയസ് കഥാപാത്രങ്ങളും ഒരു പോലെ കൈകാര്യം ചെയ്യുന്ന താരമാണ് ഇന്ദ്രജിത്ത്. വില്ലൻ കഥാപാത്രത്തിലൂടെയാണ് സിനിമയിൽ എത്തിയതെങ്കിലും പിന്നീട് കഥാപാത്രങ്ങളിലൂടെ കോമഡിയും ഹീറോ റോളുകളും തന്നെ കൊണ്ട് പറ്റുമെന്ന് നടൻ കാണിച്ച് കൊടുക്കുകയായിരുന്നു. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാത്ത മലയാള സിനിമ അധികം ഉപയോഗിച്ചിട്ടില്ലാത്ത നടനാണ് ഇന്ദ്രജിത്ത്.

  ആഹാ  സിനിമ

ലോക്ക് ഡൗണിന് ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് താരം. ഇന്ദ്രജിത്ത് അഭിനയിച്ച രണ്ട് ചിത്രങ്ങളാണ് ഇപ്പോൾ തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. രണ്ടിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയേറ്ററിൽ നിന്ന് ലഭിച്ചിക്കുന്നത്. കുറുപ്പിൽ ഡിവൈഎസ്പി കൃഷ്ണ ദാസ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചിരിക്കുന്നത്. 'ആഹാ' ഇന്ദ്രജിത്തിന്റെ ആദ്യത്തെ സ്പോർട്സ് ചിത്രമാണ്. ചിത്രത്തിൽ രണ്ട് വയസ് ഗ്രൂപ്പിലുള്ള കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചിരിക്കുന്നത്.

പൃഥ്വിരാജിനെ കുറിച്ച്  ഇന്ദ്രജിത്ത്

സിനിമ കുടുംബമാണ് ഇന്ദ്രജിന്റേത്. ഇവരുടെ സിനിമ വിശേഷങ്ങളോടൊപ്പം തന്നെ വീട്ടിലെ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് അതിയായ താൽപര്യമാണ്. ചേട്ടൻ അനിയൻ കോമ്പോ സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും റിയൽ ലൈഫിലെ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് അതിയായ താൽപര്യമാണ്. ഇപ്പോഴിത പൃഥ്വിയെ കുറിച്ച് ഇന്ദ്രജിത്ത് പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്. വീട്ടിൽ ഇരുവരും നേരിൽ കണ്ടാൽ സിനിമയെ കുറിച്ച് അധികം സംസാരിക്കില്ല പരസ്പരം നോക്കിയിരിക്കും എന്നാണ് പറയുന്നത്. കൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അപൂർവ്വമായി മാത്രമേ സഹോദരന്മാർ തമ്മിൽ നേരിൽ കാണാറുള്ളൂ. വീട്ടിൽ നേരിൽ കണ്ടാൽ എന്താണ് സംസാരിക്കാറുള്ളതെന്ന ചോദ്യത്തിനായിരുന്നു ഇന്ദ്രജിത്തിന്റെ രസകരമായ മറുപടി.

സംസാരിക്കാറില്ല

വളരെ അപൂർവ്വങ്ങളിൽ അപൂർവ്വമായിട്ട ഞങ്ങൾ തമ്മിൽ കാണാറുള്ളൂ. ഞങ്ങൾ ഒന്നും സംസാരിക്കാറില്ല.പരസ്പരം നോക്കിയിരിക്കുകയാണ് ചെയ്യാറുള്ളതെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. പൊട്ടിച്ചിരിച്ചു കൊണ്ടാണ് അവതാരകന്റെ ചോദ്യത്തിന് നടൻ മറുപടി നൽകിയത്. കൂടാതെ നേരിൽ കാണുമ്പോൾ അധികം സിനിമയെ കുറിച്ച് സംസാരിക്കാറില്ലെന്നും പേഴ്സണൽ കാര്യങ്ങൾ മാത്രമാണ് സംസാരിക്കുന്നതെന്നും താരം പറയുന്നു. മകളുടെ സിനിമ താൽപര്യങ്ങളെ കുറിച്ചും ഇന്ദ്രജിത്തിനോട് ചോദിക്കുന്നുണ്ട് മകൾ സിനിമയിലേയ്ക്ക് വരുമോ എന്നായിരുന്നു ചോദ്യം. എന്നാൽ അതൊക്കെ അവളുടെ ഇഷ്ടത്തിന് വിട്ട് കൊടുത്തിരിക്കുകയാണെന്നാണ് താരം പറയുന്നത്. ' അതൊക്കെ അവളുടെ ഇഷ്ടമാണ്.. സംഗീതത്തിനോടാണ് അവൾക്ക് താൽപര്യം. സംഗീതം പഠിക്കണം എന്ന് പറയുന്നുണ്ട്. അതൊക്കെ അവളുടെ ഇഷ്ടത്തിന് വിട്ടു കൊടുത്തിരിക്കുകയാണ്. സംഗീതവും സിനിമയുമായി ബന്ധപ്പെട്ട ഒരു മേഖലയാണല്ലോ. ഭാവയിൽ സിനിമയിൽ പ്രവൃത്തിച്ചേക്കാം , അത് തനിക്ക് അറിയില്ലെന്നാണ്'' മകളുടെ സിനിമ പ്രവേശനത്തെ കുറിച്ച് ചോദിച്ചപ്പോഴുള്ള ഇന്ദ്രജിത്തിന്റെ മറുപടി.

Recommended Video

Indrajith Response After Aaha Special Show | FilmiBeat Malayalam
 സിനിമ ചർച്ച

പൂർണ്ണിമയോട് കഥകൾ പറയാറുണ്ടെന്നും ഇന്ദ്രജിത്ത് പറയുന്നുണ്ട്. നല്ല കഥകൾ കേട്ടൽ താൻ പൂർണ്ണിമയോട് പറയാറുണ്ട്. കൂടാതെ കുട്ടികളോടും കഥ പറയാറുണ്ട്. താൻ നല്ലൊരു സ്റ്റോറി ടെല്ലറാണെന്ന് എല്ലാവരും പറയാറുണ്ട്. കഥ പറയുമ്പോൾ പൂർണ്ണിമ കേട്ടിരിക്കുമെന്നും ഇന്ദ്രജിത്ത് വീട്ടിലെ വിശേഷം പങ്കുവെച്ച് കൊണ്ട് പറയുന്നു. സംവിധായകനാവാൻ തയ്യാറെടുക്കുകയാണ് ഇന്ദ്രജിത്ത്. അൽപം വലിയ ചിത്രമായിരിക്കുമെന്നും കുറച്ച് വൈകുമെന്നും ഇന്ദ്രജിത്ത് അഭിമുഖത്തിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X