twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വി പറഞ്ഞ് ചെയ്യിപ്പിച്ചു! ചൈല്‍ഡ് ഹുഡ് ഫ്രണ്ടിനെയാണ് വൈറസില്‍ അവതരിപ്പിച്ചതെന്നും ഇന്ദ്രജിത്ത്!

    |

    മലയാള സിനിമയുടെ സ്വന്തം താരപുത്രന്‍മാരിലൊരാളാണ് ഇന്ദ്രജിത്ത് സുകുമാരന്‍. വില്ലത്തരത്തിലൂടെയാണ് അദ്ദേഹം തുടക്കം കുറിച്ചത്. വില്ലനായിത്തുടങ്ങി പിന്നീട് നായകനിരയിലേക്ക് എത്തുകയായിരുന്നു ഇന്ദ്രനും. അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിലേക്ക് എത്തുകയായിരുന്നു ഈ താരപുത്രന്‍. അഭിനേതാവ് എന്നതിനും അപ്പുറത്ത് ഗായകനായും ഇന്ദ്രന്‍ എത്തിയിരുന്നു. സഹോദരനെപ്പോലെ തന്നെ ഇനി സംവിധാനത്തിലേക്ക് തിരിയുമോ ഇന്ദ്രനെന്നായിരുന്നു എല്ലാവരും ചോദിച്ചത്. അധികം വൈകാതെ തന്നെ അത് സംഭവിക്കുമെന്നായിരുന്നു താരം പറഞ്ഞത്. മലയാള സിനിമ വേണ്ടത്ര ഉപയോഗപ്പെടുത്താതെ പോയ താരങ്ങളിലൊരാണ് ഇന്ദ്രജിത്തെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ലൂസിഫറിലേക്ക് ഇന്ദ്രജിത്തിനെ തിരഞ്ഞെടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പൃഥ്വിരാജും ഇതേക്കുറിച്ച് പറഞ്ഞിരുന്നു.

    ഗോവര്‍ധന്‍ എന്ന കഥാപാത്രത്തെയായിരുന്നു ഇന്ദ്രജിത്ത് അവതരിപ്പിച്ചത്. ചിത്രീകരണത്തിനിടയില്‍ ഒരിക്കല്‍പ്പോലും തനിക്ക് അദ്ദേഹത്തെ തിരുത്തേണ്ടി വന്നിരുന്നില്ലെന്നും പൃഥ്വി പറഞ്ഞിരുന്നു. ചേട്ടന്‍ എന്നതിനും അപ്പുറത്ത് ഇന്ദ്രജിത്ത് എന്ന അഭിനേതാവിനെയാണ് താന്‍ ഉപയോഗിച്ചതെന്നും താരം പറഞ്ഞിരുന്നു. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുകയാണ് ഈ താരം. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസേന തന്നിലേക്ക് ആവാഹിക്കാനായി കഴിയുമെന്ന് വളരെ മുന്‍പ് തന്നെ താരം തെളിയിച്ചിരുന്നു. ആഷിഖ് അബു ചിത്രമായ വൈറസിലെ പ്രകടനത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തന്റെ ചൈല്‍ഡ്ഹുഡ് ഫ്രണ്ടിനെയാണ് താന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചതെന്നും താരം പറയുന്നു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

    വൈറസിലേക്ക് എത്തിയത്

    വൈറസിലേക്ക് എത്തിയത്

    മുന്‍പൊരിക്കല്‍ വീട്ടില്‍ എല്ലാവരും ഒരുമിച്ച് കൂടിയപ്പോഴാണ് ആഷിഖ് അബു ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. തുടങ്ങുന്നതിന് വളരെ മുന്‍പ് തന്നെ ഈ ചിത്രത്തെക്കുറിച്ച് ആഷിഖ് സംസാരിച്ചിരുന്നു. ചിത്രത്തില്‍ ഡോക്ടര്‍ ബാബുരാജ് എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ഗൗരവമാര്‍ന്ന കഥാപാത്രമാണെങ്കില്‍ക്കൂടിയും തന്റെ വരവില്‍ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ഈ താരത്തിന് കഴിഞ്ഞിരുന്നു. മറ്റൊരു കഥാപാത്രത്തിന് വേണ്ടിയായിരുന്നു തന്നെ സമീപിച്ചത്. ഡേറ്റില്ലാത്തതിനാല്‍ അത് മാറുകയായിരുന്നു. ഡോക്ടര്‍ ഗോപകുമാറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു സിനിമയൊരുക്കിയത്.

    കുട്ടിക്കാലത്തേ അറിയാം

    കുട്ടിക്കാലത്തേ അറിയാം

    താനും ഗോപകുമാറും ചൈല്‍ഡ്ഹുഡ് ഫ്രണ്ട്‌സാണെന്നും സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇതേക്കുറിച്ച് അറിഞ്ഞത്. കരുണാകരന്‍ സാറിന്റെ ഗണ്‍മാന്റെ മകനാണ്. തിരുവനന്തപുരത്തുകാരനാണ് അദ്ദേഹം. ആഷിഖാണ് നാച്ചുലറായിട്ടുള്ള സ്ലാംഗ് പിടിക്കാമെന്ന് പറഞ്ഞത്. നമ്മള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് മനസ്സിലായതെന്ന് താരം പറയുന്നു. അച്ഛന്‍ ആ സമയത്ത് കെഎസ്എഫ്ഡിസി ചെയര്‍മാനായിരുന്നു. കരുണാകരന്‍ സാറിനെക്കാണാന്‍ പോവുമ്പോള്‍ അദ്ദേഹവും കുടുംബവും ഗണ്‍മാനും കുടുംബവുമൊക്ക ഉണ്ടാവാറുണ്ട്. അദ്ദേഹം എന്നും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

     ലൂസിഫറിലെ പ്രകടനത്തെക്കുറിച്ച്

    ലൂസിഫറിലെ പ്രകടനത്തെക്കുറിച്ച്

    ലൂസിഫറിലെ ഗോവര്‍ധനെക്കുറിച്ച് പൃഥ്വി കൃത്യമായി വിശദീകരിച്ചിരുന്നു. വളരെ സ്പീഡില്‍ പറയണമെന്ന് അവന്‍ പറഞ്ഞിരുന്നു. തന്റെ മനസ്സില്‍ വേറെ സജഷനുണ്ടായിരുന്നുവെങ്കിലും ഇത് മതിയെന്നായിരുന്നു പൃഥ്വി പറഞ്ഞത്. 22ാമത്തെ വയസ്സിലാണ് താന്‍ ഈപ്പച്ചന്‍ പാപ്പച്ചിയെ അവതരിപ്പിച്ചത്. കഥാപാത്രത്തിന് വേണ്ടി 100 ശതമാനം കൊടുക്കുക ഇതാണ് തന്റെ ശൈലിയെന്ന് താരം പറയുന്നു. ലൂസിഫറില്‍ ഓരോ ക്യാരക്ടറിനെക്കുറിച്ചും പൃഥ്വി വളരെ കാല്‍ക്കുലേറ്റഡ് ആയിരുന്നു. ഓരോ ആക്ടഴേസും എങ്ങനെ ഡയലോഗ് പറയണമെന്നത് വരെ പൃഥ്വിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. രാജുവിന്റെ നേട്ടത്തില്‍ തനിക്കും സന്തോഷമുണ്ടെന്നും ഇന്ദ്രജിത്ത് പറയുന്നു.

    പൃഥ്വിക്ക് അന്നേ താല്‍പര്യമുണ്ടായിരുന്നു

    പൃഥ്വിക്ക് അന്നേ താല്‍പര്യമുണ്ടായിരുന്നു

    സിനിമയെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനുമൊക്കെ അവന് അന്നേ താല്‍പര്യമായിരുന്നു. അന്ന് തന്നെ അത്തരത്തിലൊരു സ്പാര്‍ക്കുണ്ടായിരുന്നു. ഭാവിയില്‍ ഒരു സിനിമയുമായി അവനെത്തുമെന്ന് അന്നേ ഉറപ്പിച്ചിരുന്നു. ഇത്രയും കാലമെടുത്ത് എന്ന് മാത്രമെന്നും താരം പറയുന്നു. സിനിമയ്ക്ക് പിന്നിലെ കാര്യങ്ങളെക്കുറിച്ച് പഠിക്കാന്‍ അവന് താല്‍പര്യമുണ്ടായിരുന്നു. തനിക്കും സംവിധാനത്തോട് താല്‍പര്യമുണ്ടെന്നും അടുത്ത് 10 വര്‍ഷത്തിനുള്ളില്‍ അത് സംഭവിച്ചേക്കാമെന്നും താരം പറയുന്നു. സ്വന്തം സിനിമയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.

    English summary
    Indrajith Sukumaran about virus movie experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X