ഞാനും പൂർണ്ണിമയും ഒന്നിച്ച് വളർന്നവരാണ്, അമ്മ എന്നെ ഏൽപ്പിക്കുകയായിരുന്നു, ഇന്ദ്രജിത്ത് പറയുന്നു

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടി മല്ലിക സുകുമാരന്റേത്. ഇവരുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് അതിയായ താൽപര്യമാണ്. അമ്മയുടേയും അച്ഛന്റേയും പാത പിന്തുടർന്ന് ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിൽ എത്തുകയായിരുന്നു. താരങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. വില്ലൻ വേഷത്തിലൂടെയാണ് ഇന്ദ്രജിത്ത് സിനിമയിൽ എത്തിയത്. എന്നാൽ പിന്നീട് നായകനായി മാറുകയായിരുന്നു. മികച്ച ഒരുപിടി കഥാപത്രങ്ങളായിരുന്നു ഇന്ദ്രജിത്തിനെ തേടി എത്തിയിരുന്നത്. 'ആഹാ' ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ഇന്ദ്രജിത്തിന്റെ ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ട ഇന്ദ്രജിത്തിനും പൃഥ്വിരാജിനും താങ്ങും തണലുമായി നിന്നത് അമ്മ മല്ലിക ആയിരുന്നു. മക്കളെ പഠിപ്പിച്ച് ഇന്ന് കാണുന്ന നിലയിൽ എത്തിച്ചത് മല്ലികയായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അമ്മയെ കുറിച്ച് ഇന്ദ്രജിത്ത് പറഞ്ഞ വാക്കുകളാണ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക അമ്മയെ കുറിച്ച് ഇന്ദ്രജിത്ത് വാചാലനായത്.

 അമ്മയുടെ റോൾ

ജീവിതത്തിൽ അമ്മയുടെ റോൾ നിസാരമല്ലെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. വളരെ ധൈര്യമുള്ള സ്ത്രീയാണെന്നും താരം പറയുന്നു.'' അമ്മയുടെ റോള്‍ നിസാരപ്പെട്ടതല്ല.. അമ്മ വളരെ ധൈര്യമുള്ള ലേഡിയാണ്. അങ്ങനെയുള്ളൊരാള്‍ കൂടെ നില്‍ക്കുമ്പോള്‍ നമുക്കുണ്ടാവുന്ന ശക്തി വളരെ വലുതാണ്. അമ്മ ആ സമയത്ത് ധൈര്യമായി ഞങ്ങളോടൊപ്പം നിന്നതുകൊണ്ടാണ് ഞങ്ങള്‍ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയത്. ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോവാന്‍ പറ്റിയതും അതുകൊണ്ടാണ്.

അമ്മയുടെ  പിന്തുണ

അന്നത്തെപ്പോലെയുള്ള സപ്പോര്‍ട്ട് ഇപ്പോഴുമുണ്ട്. എപ്പോളും വിളിക്കും. പിള്ളേരെയൊന്നും കാണാന്‍ പറ്റുന്നില്ലല്ലോയെന്നാണ് അമ്മയുടെ പരാതി. എല്ലാവരും ഓരോ സ്ഥലത്താണ്, എന്നാലും സമയം കിട്ടുമ്പോള്‍ അവിടെ പോയി അമ്മയെ കാണാറുണ്ട്. അച്ഛനെ മിസ് ചെയ്യുന്നുണ്ട്. ഓരോ വിജയം വരുമ്പോഴും അച്ഛനുണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കാറുണ്ട്. അച്ഛന്‍ പ്രവര്‍ത്തിച്ച അതേ മേഖലയില്‍ മക്കള്‍ തിളങ്ങുന്നത് കണ്ടാല്‍ അച്ഛന് സന്തോഷമാവും. അത്രത്തോളം ഓർമകൽ നല്‍കിയാണ് അച്ഛന്‍ പോയത്.അധികം സംസാരിക്കാറില്ല, സ്ട്രിക്ടായ ആളാണെന്നാണ് അച്ഛനെക്കുറിച്ച് പൊതുവെ പറയാറുള്ളത്. എന്നാല്‍ വീട്ടില്‍ അച്ഛന്‍ വേറൊരാളാണ്. .

കുടുംബം

കുടുംബത്തെ കുറിച്ചും നടൻ പറയുന്നുണ്ട്. കുടുംബം തന്റെ നട്ടെല്ലാണ് . അവരില്ലാതെ എനിക്ക് പ്രവര്‍ത്തിക്കാനാവില്ല. ഒരു ബാറ്റണ്‍ കൈമാറുന്നത് പോലെയാണ് വിവാഹത്തിന് അമ്മ എന്നെ പൂര്‍ണിമയെ ഏല്‍പ്പിച്ചത്. 22ാമത്തെ വയസ്സിലായിരുന്നു ഞങ്ങളുടെ വിവാഹം. പൂര്‍ണിമയ്ക്കും 22 വയസ്സായിരുന്നു. ഞങ്ങള്‍ ഒന്നിച്ച് വളര്‍ന്നവരാണ്. 22 മുതല്‍ 42 വരെ ഞങ്ങളൊന്നിച്ച് വളർന്നത് കൊണ്ട് എനിക്കും എല്ലാ കാര്യങ്ങളും പൂര്‍ണിമയുമായി സംസാരിക്കാൻ കഴിയുമെന്നും ഇന്ദ്രജിത്ത് പറയുന്നു.

Recommended Video

എന്റെ ഹൃദയത്തിന്റെ വലിയ ഭാഗം നഷ്ടപ്പെട്ടു..അച്ഛൻ പോയ വിഷമത്തിൽ സുപ്രിയ
പൂർണിമ

മക്കളും ഭയങ്കര രസമാണ്. അവര്‍ വീട്ടിലുണ്ടെങ്കില്‍ സമയം പോവുന്നത് അറിയുകയേയില്ല. അവര്‍ ഭയങ്കര മെച്വേര്‍ഡാണ്. അവരൊരുപാട് വായിക്കാറുണ്ട്. കാര്യങ്ങളൊക്കെ അവര്‍ക്ക് അറിയാം. ചില സമയത്ത് അവര്‍ നമ്മളെ അഡൈ്വസ് ചെയ്യും. നമുക്ക് തന്നെ കേട്ടിരിക്കുമ്പോള്‍ ഒരുപാട് പഠിക്കാനാവും. നെഗറ്റീവ് കമന്റുകളൊന്നും ഞങ്ങളാരും മൈന്‍ഡ് ചെയ്യാറില്ല. എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണെന്ന് അവര്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്.
അവര്‍ക്ക് സംസാരിക്കാന്‍ കൂടുതല്‍ കംഫര്‍ട്ട് പൂര്‍ണിമയുമാണ്. ഞാന്‍ എപ്പോഴും വീട്ടിലുണ്ടാവുന്നയാളല്ല. അതുകൊണ്ട് തന്നെ കൂടുതൽ സംസാരിക്കുന്നത് പൂര്‍ണിമയോടാണ്.

Read more about: indrajith sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X