For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുട്ട് പൊട്ടി, വടം ഉരഞ്ഞ് കയ്യിലും പുറത്തും തഴമ്പ് വന്നു; അനുഭവം പങ്കുവെച്ച് ഇന്ദ്രജിത്ത്

  |

  നായകൻ, കോമഡി, വില്ലൻ എന്നിങ്ങനെ ഏത് കഥാപാത്രവും അതിന്റേതായ രീതിയിൽ കൈകാര്യം ചെയ്യുന്ന നടനാണ് ഇന്ദ്രജിത്ത്. ഏത് കഥാപാത്രവും നടന്റെ കൈകളിൽ ഭഭ്രമാണ്. 2002 ൽ പുറത്ത് ഇറങ്ങിയ ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജിത്ത് സിനിമയിൽ എത്തുന്നത്. വില്ലനായിട്ടായിരുന്നു തുടക്കം. എന്നാൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് കാവ്യ മാധവൻ- ദിലീപ് പ്രധാന വേഷത്തിലെത്തിയ മീശ മാധവൻ എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിലും വില്ലൻ കഥാപാത്രത്തെയായിരുന്നു ഇന്ദ്രജിത്ത് അവതരിപ്പിച്ചത്. ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ നടന്റെ കഥാപാത്രമായ ഈപ്പൻ പാപ്പച്ചി ചർച്ചാ വിഷയമാണ്.

  ഒരു ഹരത്തിന് ചെയ്തതാണ് , ഇപ്പോൾ ഫൗണ്ടേഷന്‍ ഇടേണ്ട അവസ്ഥയാണ്, ടാറ്റുവിനെകുറിച്ച് ഇന്ദ്രജിത്ത്

  നെഗറ്റീവ് കഥാപാത്രങ്ങൾ മാത്രമല്ല കോമഡിയും തന്റെ കൈകളിൽ ഭഭ്രമാണെന്ന് നടൻ പിന്നീട് കാണിച്ച് കൊടുക്കുകയായിരുന്നു. ക്ലാസ്മേറ്റ്സ്, ഹാപ്പി ഹസ്ബെൻസ് തുടങ്ങിയ ചിത്രങ്ങളിൽ ന‍ടന്റെ മറ്റൊരു മുഖമായിരുന്നു കണ്ടിരുന്നത്. കുടംബപ്രേക്ഷകർക്കും യൂത്തിനും ഒരുപോലെ പ്രിയങ്കരനാണ് ഇന്ദ്രജിത്ത്.

  എന്റെ ഏത് ലൊക്കേഷനിലും കറങ്ങിത്തിരിഞ്ഞ് അവൻ എത്തും, അടുത്ത സുഹൃത്തിനെ കുറിച്ച് ദുല്‍ഖര്‍

  ഡിസംബർ 9 ന് കത്രീന കൈഫ് -വിക്കി വിവാഹം, ആദ്യത്തെ അതിഥി സൽമാൻ ഖാൻ അല്ല,സെലിബ്രിറ്റി ലിസ്റ്റ് പുറത്ത്...

  ഇന്ദ്രജിത്തിന്റെ രണ്ട് ചിത്രങ്ങളാണ് തിയേറ്ററുകളിൽ എത്തിയിട്ടുള്ളത്. കുറുപ്പിൽ ഡിവൈഎസ്പി കൃഷ്ണ ദാസ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചിരിക്കുന്നത്. നടന്റെ ആദ്യത്തെ സ്പോർട്സ് ചിത്രമാണ് 'ആഹ'. രണ്ട് ചിത്രത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിത്തുന്നത് വടംവലിയുടെ പശ്ചാത്തലത്തിലാണ് ആഹ കഥപറയുന്നത്. രണ്ട് പ്രായത്തിലൂള്ള കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വടംവലിക്കാരനായ കൊച്ചിനെ അസാമാന്യമായ കയ്യടക്കത്തോടെയാണ് ഇന്ദ്രജിത്ത് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വടംവലിക്കാരനാവാൻ എടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് മനസ് തുറക്കുകയാണ് ഇന്ദ്രജിത്ത്. ചിത്രത്തിനായി പരിശീലനവും മെയ്യൊരുക്കവും ഉണ്ടായിരുന്നു എന്നാണ് നടൻ പറയുന്നത്. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

  'ആഹാ' എന്ന ചിത്രം ഒരു ലേണിംഗ് പ്രോസസ് ആയിരുന്നു എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. വടംവലി മത്സരങ്ങളൊന്നും ഒരുപാട് കണ്ടിട്ടില്ല. ഈ സിനിമ മുതലാണ് തയ്യാറെടുപ്പുകൾ തുടങ്ങിയത്. ഷൂട്ടിംഗിന് മുൻപ് തന്നെ ഇതിന്റെ ആദ്യഘട്ട പരിശീലനം നടത്തിയിരുന്നു. സെറ്റിൽ കാലങ്ങളായിട്ടുളള സ്റ്റേറ്റ് ചാമ്പ്യന്മാരും മറ്റും ഉണ്ടായിരുന്നു . വടംവലിക്കുമ്പോൾ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ഇവർ പറഞ്ഞു തരുമായിരുന്നു. കൂടാതെ അവരുടെ ജീവിതത്തിലെ കഥകളും പറഞ്ഞ് തന്നിരുന്നു. ആഹായിലെ എന്റെ കഥാപാത്രത്തിന് നീലൂർ ടീമിലെ റോയിച്ചനുമായി ചെറിയ സാമ്യമുണ്ട്. എന്നാൽ അവരുടെ കഥയല്ല ഈ ചിത്രം, എന്നാൽ അവരുടെ ജീവിത ചുറ്റുപ്പാടുമായി ബന്ധപ്പെട്ടതാണ് ഈ ചിത്രം.

  ഒർജിനലായിട്ടാണ് വടം വലിച്ചതെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. വടംവലി ഒരിക്കലും അഭിനയിക്കാൻ പറ്റില്ല. വടം വലിച്ച് കിടന്നാൽ മാത്രമേ നമുക്ക് ഷൂട്ട് ചെയ്യാൻ പറ്റുകയുള്ളൂ. വടം വലിക്കുന്നത് പോലെ അഭിനയിച്ചാൽ അത് ബോറ് ആകും. അതിനാൽ തന്നെ ഓർജിനലായിട്ടാണ് വലിച്ചത്. ആദ്യത്തെ കുറച്ച് സീനിൽ മാത്രമ തനിക്ക് വടം വലിക്കേണ്ടി വന്നിട്ടുളളൂ. വടം വലിച്ച് തന്റെ മുട്ട് പൊട്ടുകയും വടം ഉരഞ്ഞ് കയ്യിലും പുറത്തും തഴമ്പുണ്ടായിരുന്നു എന്നും ഇന്ദ്രജിത്ത് അഭിമുഖത്തിൽ പറയുന്നു. രാത്രിയിലായിരുന്നു ഷൂട്ടിംഗ് അധികവും. തുടക്കത്തിൽ ഞാൻ വീഴുന്ന ഷോട്ട് എടുത്തത് വെളുപ്പിന് ആറ് മണിക്കാണെന്നും ഇന്ദ്രജിത്ത് ് അഭിമുഖത്തിൽ പറയുന്നുണ്ട്.

  ഓരേ ദിവസം വയസ്സാനായും ചെറുപ്പക്കാരനായും എത്തിയതിനെ കുറിച്ചും താരം പറയുന്നു. രാവിലെ യങ്ങും വൈകീട്ട് ഓള്‍ഡും. അങ്ങനെയാണ് സിനിമ ഷൂട്ട് ചെയത്. "ആദ്യം ഈ സിനിമ രണ്ട് ഷെഡ്യൂള്‍ ആയിട്ടായിരുന്നു പ്ലാന്‍ ചെയ്തത്. വയസായ ഗെറ്റപ്പ് ആദ്യം ഷൂട്ട് ചെയ്തിട്ട് പിന്നെ ശരീരഭാരം കുറച്ച് രണ്ട് മാസം ഗ്യാപ്പിട്ട് പിന്നീട് ഫ്‌ളാഷ്ബാക്ക് ഷൂട്ട് ചെയ്യാം എന്നായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്.ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അത് നടന്നില്ല. ഈ രണ്ട് ഗെറ്റപ്പും ഒരു ദിവസം തന്നെ ഷൂട്ട് ചെയ്യേണ്ട അവസ്ഥ വരെയുണ്ടായി. രാവിലെ യങ്ങും വൈകീട്ട് ഓള്‍ഡും. അങ്ങനെ ഷൂട്ട് ചെയ്തു," ഇന്ദ്രജിത് പറയുന്നു.

  ഭാര്യ പൂർണ്ണിമയാണ് തന്റെ ഏറ്റവും വലിയ വിമർശക എന്നും ഇന്ദ്രജിത്ത് പറയുന്നു.
  വീ​ട്ടി​ൽ​ ​എ​ല്ലാ​വ​രും​ ​വി​മ​ർ​ശി​ക്കാ​റു​ണ്ട്.​ ​പൂ​ർ​ണി​മ​യാ​ണ് ​എ​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​വി​മ​ർ​ശ​ക.​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​വി​മ​ർ​ശി​ക്കാ​റു​ണ്ട്.​ ​ന​ല്ല​ ​വി​മ​ർ​ശ​നം​ ​എ​നി​ക്കി​ഷ്‌​ട​മാ​ണ്.​ ​ആ​ളു​ക​ൾ​ ​മോ​ശ​മാ​ണെ​ന്നു​ ​പ​റ​ഞ്ഞാ​ൽ​ ​അ​ങ്ങ​നെ​യ​ല്ല​ ​എ​ന്ന് ​പ​റ​ഞ്ഞ് ​ഞാ​ൻ​ ​ത​ർ​ക്കി​ക്കാ​ൻ​ ​പോ​കാ​റി​ല്ല.​ ​വി​മ​ർ​ശ​ന​ത്തി​ൽ​ ​നി​ന്ന് ​എ​ന്താ​ണ് ​പ​ഠി​ക്കാ​ൻ​ ​പ​റ്റു​ക​ ​എ​ന്നാ​ലോ​ചി​ക്കും.​ ​എ​ന്താ​ണ് ​ന​മു​ക്ക് ​തെ​റ്റി​ ​പോ​യ​ത് ​എ​ന്ന് ​നോ​ക്കും.​ ​ന​ല്ല​ത് ​മാ​ത്രം​ ​കേ​ട്ടു​കൊ​ണ്ടി​രു​ന്നി​ട്ട് ​കാ​ര്യ​മി​ല്ല​ല്ലോ.​ ​ന​ട​ൻ​ ​എ​പ്പോ​ഴും​ ​പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്ക​ണം​,​ ​വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്ക​ണം.

  Indrajith Response After Aaha Special Show | FilmiBeat Malayalam

  പൂർണ്ണിമയോട് കഥകൾ പറയാറുണ്ടെന്നും ഇന്ദ്രജിത്ത് പറയുന്നുണ്ട്. നല്ല കഥകൾ കേട്ടൽ താൻ പൂർണ്ണിമയോട് പറയാറുണ്ട്. കൂടാതെ കുട്ടികളോടും കഥ പറയാറുണ്ട്. താൻ നല്ലൊരു സ്റ്റോറി ടെല്ലറാണെന്ന് എല്ലാവരും പറയാറുണ്ട്. കഥ പറയുമ്പോൾ പൂർണ്ണിമ കേട്ടിരിക്കുമെന്നും ഇന്ദ്രജിത്ത് വീട്ടിലെ വിശേഷം പങ്കുവെച്ച് കൊണ്ട് പറയുന്നു. സംവിധായകനാവാൻ തയ്യാറെടുക്കുകയാണ് ഇന്ദ്രജിത്ത്. അൽപം വലിയ ചിത്രമായിരിക്കുമെന്നും കുറച്ച് വൈകുമെന്നും ഇന്ദ്രജിത്ത് അഭിമുഖത്തിൽ പറയുന്നു.

  സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിനെ കുറിച്ചും താരം പറയുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ഇന്ദ്രജിത്ത് അധികം പ്രതികരണങ്ങൾ നടകത്താറില്ലല്ലോ എന്നുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.'' ഞാ​ൻ​ ​പൊ​തു​വെ​ ​സോ​ഷ്യ​ൽ​ ​മി​ഡി​യ​യി​ൽ​ ​​ ​ആ​ക്‌​ടീ​വ​ല്ല.​ ​പ്ര​തി​ക​രി​ക്കാ​ൻ​ ​ തോ​ന്നു​മ്പോ​ൾ​ ​എ​ന്റെ​ ​സ​ർ​ക്കി​ളി​ൽ​ ​പ്ര​തി​ക​രി​ക്കാ​റു​മു​ണ്ട്.​ ​പ​ബ്ലി​ക് ​ആ​യി​ട്ട് ​ഇ​ടാ​ൻ​ ​ഞാ​ൻ​ ​അ​ങ്ങ​നെ​ ​ഒ​രാ​ള​ല്ല.​ ​അ​തെ​ന്റെ​ ​തെ​റ്റാ​ണോ​ ​ശ​രി​യാ​ണോ​ ​എ​ന്ന​റി​യി​ല്ല.​ ​ഓ​രോ​രു​ത്ത​രു​ടെ​ ​പ്ര​യോ​റി​ട്ടി​ ​അ​ല്ലേ അത്. ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളി​ലും​ ​ ​പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് ​തോ​ന്നി​യി​ട്ടി​ല്ല.​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കി​ട​യി​ൽ​ ​സം​സാ​രി​ക്കാ​നാ​ണ് ​എ​നിക്ക് ​താ​ത്‌​പ​ര്യം.. എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.

  Read more about: indrajith sukumaran
  English summary
  Indrajith Sukumaran Opens Up His New Movie Aha Shooting Experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X