പൂര്‍ണിമയെ ഓര്‍ക്കുമ്പോള്‍ പാടുന്ന പാട്ടിനെക്കുറിച്ച് ഇന്ദ്രജിത്ത്, മക്കളോട് ഇടപെടുന്നത് ഇങ്ങനെയാണ്
വില്ലത്തരത്തില്‍ നിന്നും തുടങ്ങി പിന്നീട് മുന്‍നിരയിലേക്കെത്തിയ താരമാണ് ഇന്ദ്രജിത്ത്. മാതാപിതാക്കള്‍ക്ക് പിന്നാലെയായാണ് മൂത്ത മകനും സിനിമയില്‍ അരങ്ങേറിയത്. അഭിനയം മാത്രമല്ല ആലാപനവും തനിക്ക് വഴങ്ങുമെന്നും ഇന്ദ്രജിത്ത് തെളിയിച്ചിരുന്നു. സ്‌കൂളില്‍ പഠിച്ചിരുന്ന സമയം മുതലേ നാടകങ്ങളിലും പാട്ട് മത്സരങ്ങളിലുമെല്ലാം മത്സരിക്കാറുണ്ടായിരുന്നു ഇന്ദ്രജിത്ത്. പൃഥ്വിരാജിനൊപ്പമായും ഇന്ദ്രജിത്ത് കലാമത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. സൈനിക സ്‌കൂളിലെ ആന്വല്‍ ഡേയില്‍ ഇരുവരും ഒരുമിച്ച് നാടകങ്ങള്‍ ചെയ്യാറുണ്ടായിരുന്നു.
ഭാവിയില്‍ ഇവന്‍മാര്‍ കറങ്ങിത്തിരിഞ്ഞ് സിനിമയിലേക്ക് തന്നെ എത്തുമെന്നായിരുന്നു സുകുമാരന്‍ അന്ന് മല്ലികയോട് പറഞ്ഞത്. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ സിനിമയിലേക്ക് വരാന്‍ പാടുള്ളൂയെന്നും അച്ഛന്‍ മക്കളോട് പറഞ്ഞിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സ്വന്തം സ്ഥാനം നേടിയെടുക്കുകയായിരുന്നു ഇന്ദ്രജിത്തും പൃഥ്വിരാജും. കുടുംബത്തെക്കുറിച്ചും തന്റെ അഭിനയ ജീവിതത്തെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് ഇന്ദ്രജിത്ത് ഇപ്പോള്‍.

സിനിമയെക്കുറിച്ച് സംസാരിക്കാറുണ്ട്
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇന്ദ്രജിത്ത്. വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. സിനിമാപ്രമോഷന്‍ വരുന്ന സമയത്ത് അഭിമുഖങ്ങള്‍ നല്‍കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. പ്രമോഷണല്‍ പരിപാടികളില്‍ കൃത്യമായി പങ്കെടുക്കാറുണ്ട്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഹലാല്‍ ലവ് സ്റ്റോറി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഈ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും ഇന്ദ്രജിത്ത് സംസാരിച്ചിരുന്നു.

പൂര്‍ണിമയെക്കുറിച്ച്
പൂര്‍ണിമയും ഇന്ദ്രജിത്തും പ്രണയിച്ച് വിവാഹിതരായവരാണ്. പ്രണയത്തെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ ഇരുവരും നിരവധി തവണ തുറന്നുപറഞ്ഞിരുന്നു. വിവാഹ ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് വൈറസിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. പൂര്‍ണിമയെ ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് വരുന്ന പാട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഏക് ലഡ്കി കോ എന്ന ഗാനമായിരുന്നു ഇന്ദ്രജിത്ത് പാടിയത്. ഈ പാട്ടിലാണ് ഞങ്ങള്‍ ആദ്യം കണക്റ്റ് ചെയ്തത്. പൂര്‍ണിമ ഗസ്റ്റായിവന്ന പരിപാടിയില്‍ ഞാന്‍ ഈ ഗാനം പാടിയിരുന്നു. അവിടെ വെച്ചാണ് ആദ്യം അടുത്തിരുന്ന് സംസാരിക്കുന്നത്.

മക്കളോട് ഇടപെടുന്നത്
മക്കളോട് ഓപ്പണായി ഇടപെടുന്നയാളാണ് താനെന്ന് ഇന്ദ്രജിത്ത് പറയുന്നു. കൂള്‍ ഡാഡാണ്, അധികം പ്രായമില്ലാത്തത് കൊണ്ട് അവരുടെ ഏജിനെക്കുറിച്ചും അവര്‍ ചെയ്യുന്ന കാര്യങ്ങളുമെല്ലാം പെട്ടെന്ന് തന്നെ റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ട്. എപ്പോഴും ഓപ്പണ്‍ കോണ്‍വര്‍സേഷന്‍ നടത്താറുണ്ട്. എന്റടുത്ത് ആണെങ്കിലും പൂര്‍ണിമയുടെ അടുത്താണെങ്കിലും അഡൈ്വസ് ചോദിച്ച് അവരും വരാറുണ്ട്. പ്രത്യേകിച്ച് നിബന്ധനകളൊന്നുമില്ല. പിന്നെ വലിയൊരു ഏരിയ മാനേജ് ചെയ്യുന്നത് പൂര്‍ണിമയാണ്.

മക്കളെക്കുറിച്ച്
പാത്തുവും നച്ചുവും കൂടുതല്‍ സംസാരിക്കുന്നത് പൂര്‍ണിമയോടാണ്. എന്റടുത്തേക്ക് വന്നാലും അവര്‍ ഓപ്പണായി സംസാരിക്കാറുണ്ട്. മക്കളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് വരുന്ന ഗാനത്തെക്കുറിച്ചും ഇന്ദ്രജിത്ത് പറഞ്ഞിരുന്നു. ലാലേട്ടാ എന്ന ഗാനത്തിലൂടെയായിരുന്നു പ്രാര്‍ത്ഥന പാടിത്തുടങ്ങിയത്. 12 വയസ്സായിരുന്നു അന്ന് അവള്‍ക്ക്. നച്ചുവിനെക്കുറിച്ചുള്ള പാട്ടെന്ന് പറയുമ്പോള്‍ അവള്‍ കുഞ്ഞിലേ ചാഞ്ചാടിയാടി എന്ന് പാടാറുണ്ടായിരുന്നു. ആ പാട്ട് അവള്‍ക്ക് ഭയങ്കര ഇ്ഷ്ടമാണ്.
Recommended Video

വിമര്‍ശനങ്ങളോട്
സോഷ്യല്‍ മീഡിയയിലൂടെ വരുന്ന കമന്റുകളെക്കുറിച്ചും താരം പറഞ്ഞിരുന്നു. പോസിറ്റീവ് കമന്‍സ് മാത്രമേ വരാവൂയെന്നില്ലല്ലോ, അത് സോഷ്യല്‍ മീഡിയയുടെ ഒരു ഭാഗമാണ്. ബഹുജനം പൊതുവിധമല്ലേ. പലവിധത്തിലുള്ള ആള്‍ക്കാരാണ്. നമ്മളുടെ പോസറ്റിനെ സപ്പോര്‍ട്ട് ചെയ്ത് മാത്രമേ സംസാരിക്കാവൂയെന്നില്ലല്ലോ, സെലിബ്രിറ്റിയെന്ന നിലയില്‍ അവര്‍ക്ക് നമ്മളെ വിമര്‍ശിക്കാം. അത് അറിയിരുന്നതിനൊരു രീതിയുണ്ട്. ആ രീതിയിലാണ് പല കാര്യങ്ങളും സംഭവിക്കുന്നത്. പ്രാര്‍ത്ഥനയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ഇടയ്ക്ക് ഉയര്‍ന്നുവന്നത്.


Click it and Unblock the Notifications